നാദിര്‍ഷയുടെ സിനിമയ്ക്ക് വേണ്ടി 6 കോടി മുതല്‍ മുടക്കാമോ? ആ പരസ്യം വ്യാജമാണെ നാദിര്‍ഷ!
മിമിക്രി താരത്തില്‍ നിന്നും നടനായും സംവിധായകനായും മാറിയ താരമാണ് നാദിര്‍ഷ. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, എന്നീ സിനിമകള്‍ സംവിധാനം ചെയ്ത നാദിര്‍ഷ അടുത്ത ചിത്രം മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പമാണ്. ഐ ആം എ ഡിസ്‌കോ ഡാന്‍സര്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയിലൂടെയാണ് മമ്മൂട്ടിയും നാദിര്‍ഷയും ഒന്നിക്കുന്നത്.
അതിനിടെ നാദിര്‍ഷയുടെ അടുത്ത സിനിമയിലേക്ക് ആറ് കോടി മുതല്‍ മുടക്കാന്‍ തയ്യാറുള്ള നിര്‍മാതാക്കളെ തേടുന്നു എന്ന തരത്തില്‍ പരസ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇത് വ്യാജമാണെന്ന് ചൂണ്ടി കാട്ടി നാദിര്‍ഷ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലാണ് തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ ചൂണ്ടി കാണിച്ചിരിക്കുന്നത്.

നാദിര്‍ഷയുടെ വാക്കുകളിലേക്ക്..
പ്രിയ സുഹൃത്തുക്കളെ, എല്ലാവരുടേയും അറിവിലേക്കായാണു ഈ പോസ്റ്റ്. താഴെ കാണുന്ന സ്‌ക്രീന്‍ ഷോട്ട് ഒന്ന് ശ്രദ്ധിക്കുക. ഇത്തരം ഫ്രോഡുകളെ വിശ്വസിക്കാതിരിക്കുക. ഇതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് അധികാരികളെ സമീപിച്ച് കഴിഞ്ഞു. പ്രിയപ്പെട്ടവരെ നിങ്ങള്‍ ആരും ഇത്തരം വഞ്ചകരുടെ വലയില്‍ വീഴാതിരിക്കാനുള്ള മുന്നറിയിപ്പാണിത്.
നാദിര്‍ഷയുടെ സംവിധാനത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മേരാ നാം ഷാജി. വിഷുവിന് മുന്നോടിയായി ഈ ആഴ്ച മേരാ നാം ഷാജി റിലീസിനൊരുങ്ങുകയാണ്. ഏപ്രില്‍ 5 നാണ് റിലീസ്. കോമഡി എന്റര്‍ടെയിനറായി ഒരുക്കുന്ന ചിത്രത്തില്‍ ബിജു മേനോന്‍, ആസിഫ് അലി, ബൈജു സന്തോഷ്, നിഖില വിമല്‍, ശ്രീനിവാസന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഐ ആം എ ഡിസ്‌കോ ഡാന്‍സര്‍ ഒരു കോമഡി ത്രില്ലറായിരിക്കുമെന്നാണ് സൂചന.


Click it and Unblock the Notifications