»   » ഫേസ്ബുക്കിലുടെ മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി നാദിര്‍ഷ!

ഫേസ്ബുക്കിലുടെ മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി നാദിര്‍ഷ!

By: Teresa John
Subscribe to Filmibeat Malayalam

നടിയെ ആക്രമിച്ച കേസില്‍ വിവാദങ്ങള്‍ പിന്തുടരുന്നതിനിടെ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ നാദിര്‍ഷ രംഗത്തെത്തി. മാധ്യമങ്ങളെ വിശ്വസിച്ച് പോരുന്നവര്‍ ഈ വീഡിയോ കാണരുത് എന്ന് പറഞ്ഞു കൊണ്ട് ആലുവ റൂറല്‍ എസ് പി മാധ്യമങ്ങളോട് സംസാരിക്കുന്ന വീഡിയോയടക്കം ഫേസ്ബുക്കിലുടെ പങ്കുവെച്ചിരിക്കുകയാണ് നാദിര്‍ഷ.

ഭര്‍ത്താവിനെ ചുംബിച്ച നടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു! വൈറലായ ചിത്രങ്ങള്‍ കാണണോ?

'മാധ്യമങ്ങളേ വിശ്വസിച്ച് പോരുന്നവര്‍ ദയവ് ചെയ്ത് ഈ വീഡിയോ കാണരുത്... അതല്ല പോലീസിലും, ഇവിടുത്തെ അന്വേഷണ രീതിയും ആണ് നിങ്ങള്‍ ഉറ്റ് നോക്കുന്നതെങ്കില്‍ ആലുവ റൂറല്‍ എസ്.പി ഈ പറയുന്ന വാക്കുകള്‍ കേള്‍ക്കുക. മാധ്യമങ്ങള്‍ ഇവിടെ എന്താണ് ചെയ്യുന്നതെന്ന് ചിലര്‍ക്കിങ്കിലും അപ്പോള്‍ മനസ്സിലാകും' എന്ന ്പറഞ്ഞു കൊണ്ടാണ് നാദിര്‍ഷ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 nadirshah

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പേരില്‍ വിവാദങ്ങള്‍ തുടങ്ങിയ സമയത്ത് നാദിര്‍ഷയ്ക്ക് ഫോണിലുടെ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിയുടെ സുഹൃത്ത് ഭീഷണിപ്പെടുത്തിയിരുന്നു. ശേഷം ദിലീപിനൊപ്പം മണിക്കൂറുകളോളം നാദിര്‍ഷയെയും പോലീസ് ചോദ്യം ചെയ്തിരുന്നു.

English summary
Nadhirshah's Facebook post
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam