പണിസ്ഥലത്ത് വെച്ച് ശാന്ത പാടി! അത് കേട്ട് നാദിര്‍ഷയും ഫ്‌ളാറ്റായി! സിനിമയിലേക്ക് അവസരം നല്‍കുമെന്ന്

മിമിക്രിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായ നിരവധി താരങ്ങളുണ്ട്. പാരഡി ഗാനങ്ങളും അനുകരണവുമൊക്കെയായി വേദിയില്‍ നിറഞ്ഞുനിന്ന താരങ്ങളിലൊരാളാണ് നാദിര്‍ഷ. ദിലീപിന്റെ ആത്മ സുഹൃത്ത് കൂടിയായ താരവും സിനിമയില്‍ തന്റേതായ ഇടം നേടിയെടുത്തിരുന്നു. പാട്ടിലും ഗാനരചനയിലും സംവിധാനത്തിലും ഒരുപോലെ മികവ് തെളിയിച്ചാണ് ഈ താരം മുന്നേറുന്നത്. ദിലീപിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. ഇടക്കാലത്ത് ഇരുവരും ഒരുമിച്ചെത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നുവെങ്കിലും സമാനമായ കഥാപാത്രത്തെ നേരത്തെ അവതരിപ്പിച്ചിട്ടുള്ളതിനാല്‍ ദിലീപ് പിന്‍വാങ്ങുകയായിരുന്നു. വളര്‍ന്നുവരുന്ന കലാകാരന്‍മാരെയും കലാകാരികളെയും പോത്സാഹിപ്പിക്കുന്ന കാര്യത്തില്‍ ഏറെ മുന്നിലാണ് നാദിര്‍ഷ.

Nadirsha

താന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഗായികയായി ശാന്തയ്ക്ക് അവസരം നല്‍കുമെന്നാണ് താരം അറിയിച്ചിട്ടുള്ളത്. കൂലിപ്പണിക്കാരിയായ ശാന്തയുടെ പാട്ട് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. വിജനതയില്‍ എന്ന ഗാനമായിരുന്നു ഇവര്‍ ആലപിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ഈ വീഡിയോ നിമിഷനേരം കൊണ്ടാണ് തരംഗമായി മാറിയത്. കൂലിപ്പണിക്കാരിയായ ശാന്തയുടെ പാട്ടും ശബ്ദവും മികച്ചതാണെന്നും താന്‍ സംഗീതം ചെയ്യുന്നതോ സംവിധാനം ചെയ്യുന്നതോ ആയ ചിത്രത്തില്‍ താരത്തിന് അവസരം നല്‍കുമെന്നുമായിരുന്നു നാദിര്‍ഷ പറഞ്ഞത്.

ശാന്തയുടെ പാട്ട് കേട്ടതിന് പിന്നാലെ തന്നെ അവരെ വിളിച്ച് സംസാരിച്ചിരുന്നുവെന്നും നേരത്തെ പാട്ട് പാടിയിട്ടുണ്ടോയെന്ന് ചോദിച്ചിരുന്നതായും നാദിര്‍ഷ പറയുന്നു. ഇല്ല എന്ന സത്യസന്ധമായ ഉത്തരമാണ് അവര്‍ പറഞ്ഞത്. ഇനി വരുന്നത് ഈ കലാകാരിയുടെ സമയമാണെന്നും നാദിര്‍ഷ പറഞ്ഞിരുന്നു. ശാന്തയുടെ പാട്ട് പേസ്ബുക്കിലൂടെ താരവും ഷെയര്‍ ചെയ്തിരുന്നു. പാട്ട് കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X