നാദിയ മലയാളത്തിലേക്ക് മടങ്ങിയെത്തുന്നു

By Staff

നോക്കെത്താ ദൂരത്ത്‌ കണ്ണും നട്ട്‌ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നാദിയാ മൊയ്‌തു നീണ്ടൊരിടവേളയ്‌ക്ക്‌ ശേഷം മലയാളത്തിലേക്ക്‌ മടങ്ങിയെത്തുന്നു.

എണ്‍പതുകളുടെ തുടക്കത്തില്‍ ഫാസില്‍ പരിചയപ്പെടുത്തിയ നാദിയ വളരെപ്പെട്ടെന്നു തന്നെയാണ്‌ പ്രേക്ഷകരുടെ ഓമനയായി മാറിയത്‌. കൂടും തേടി, ശ്യാമ തുടങ്ങിയവ നാദിയയുടെ അഭിനയ മികവ്‌ വെളിച്ചത്തു കൊണ്ടുവന്ന ചിത്രങ്ങളായിരുന്നു.

എന്നാല്‍ വിവാഹശേഷം വിദേശത്ത്‌ താമസമാക്കിയ താരം ഏറെക്കാലം വെള്ളിത്തിരയില്‍ നിന്ന്‌ വിട്ടുനിന്നു. വര്‍ഷങ്ങള്‍ക്ക്‌ ശേഷം എം കുമരന്‍ സണ്‍ ഓഫ്‌ മഹാലക്ഷ്‌മി എന്ന തമിഴ്‌ ചിത്രത്തിലൂടെ തിരിച്ചെത്തിയപ്പോള്‍ വമ്പന്‍ വരവേല്‌പാണ്‌ നദിയ്‌ക്ക്‌ ലഭിച്ചത്‌‌.

തമിഴ്‌ സിനിമയില്‍ തന്റെ സാന്നിധ്യം ഉറപ്പാക്കിയപ്പോഴും അഭിനയ ജീവിതത്തിന്‌ ഹരിശ്രീ കുറിച്ച മലയാളത്തിലേക്ക്‌ തിരിച്ചെത്തുമ്പോള്‍ ശക്തമായൊരു കഥാപാത്രം അവതരിപ്പിച്ചു കൊണ്ടാവണമെന്ന നിര്‍ബന്ധം നാദിയക്കുണ്ടായിരുന്നു. ആ അന്വേഷണമാണ്‌ ഇപ്പോള്‍ അവസാനിച്ചിരിയ്‌ക്കുന്നത്‌.

ശ്രീനിവാസനെയും മകന്‍ വിനീതിനെയും നായകനാക്കി വിഎം വിനു ഒരുക്കുന്ന ചിത്രത്തിലൂടെയാണ്‌ നാദിയ മലയാളത്തിലേക്ക്‌ മടങ്ങിയെത്തുക.

സെവന്‍ ആര്‍ട്‌സ്‌ നിര്‍മ്മിയ്‌ക്കുന്ന ചിത്രം അടുത്ത മാസത്തോടെ പാലക്കാടും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം ആരംഭിയ്‌ക്കും. 2009 ന്റെ തുടക്കത്തില്‍ ചിത്രം തിയറ്ററുകളിലെത്തിയ്‌ക്കാനാണ്‌ പദ്ധതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X