ജനപ്രിയ നായകന്റെ നായികമാരായി അനു സിത്താരയും നദിയ മൊയ്തുവും! ചിത്രമൊരുക്കുന്നത് ഈ സംവിധായകന്‍!കാണൂ
കമ്മാരസംഭവത്തിനു ശേഷം ജനപ്രിയ നായകന്‍ ദിലീപിന്റെതായി നിരവധി സിനിമകളാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. കോടതി സമക്ഷം ബാലന്‍ വക്കീലാണ് ദിലീപിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. ബാലന്‍ വക്കീലിനു ശേഷം നടന്‍ അഭിനയിക്കുന്നത് വ്യാസന്‍ കെപി സംവിധാനം ചെയ്യുന്ന സിനിമയിലാണ്.
അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ സംവിധായകനാണ് വ്യാസന്‍ കെപി. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ അനു സിത്താരയും നദിയ മൊയ്തുവും ആണ് നായികമാര്‍. തുല്യ പ്രാധാന്യമുളള റോളുകളിലാണ് രണ്ടുപേരും ചിത്രത്തില്‍ എത്തുന്നത്.

മാര്‍ച്ചിലാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നതെന്നും അറിയുന്നു. വലിയ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ നടന്‍ സിദ്ധിഖും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അടുത്തിടെ ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടി ഒരു കാസ്റ്റിംഗ് കോള്‍ അണിയറ പ്രവര്‍ത്തകര്‍ നടത്തിയിരുന്നു.
സിനിമയില്‍ ഭാര്യ ഭര്‍ത്താക്കന്മാരായിട്ടാണ് ദിലീപും അനുസിത്താരയും അഭിനയിക്കുകയെന്ന് അറിയുന്നു. ദിലീപിനൊപ്പം ആദ്യമായിട്ടാണ് അനു സിത്താര ഒരു ചിത്രത്തില്‍ അഭിനയിക്കുന്നത്. സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപനം ഉടനുണ്ടാവുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മറ്റു അഭിനേതാക്കളെക്കുറിച്ചോ അണിയറപ്രവര്‍ത്തകരെക്കുറിച്ചോ ഉളള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.


Click it and Unblock the Notifications











