ദൃശ്യത്തിലെ പൊലീസാണ് നാദിയ മൊയ്തു

By Aswathi

ഇപ്പോഴും നിറഞ്ഞ സദസ്സില്‍ ഓടിക്കൊണ്ടിരിക്കുന്ന ദൃശ്യം എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ കമല്‍ ഹസന്റെ നായികയായി നാദിയ മൊയ്തു എത്തുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ദൃശ്യത്തിലെ നായികയെ അല്ല, പൊലീസിനെയാണ് നദിയ അവതരിപ്പിക്കുന്നത്. ആശ ശരത്ത് ചെയ്ത പൊലീസ് വേഷം നദിയ ഏറ്റെടുക്കും. നേരത്തെ സെവന്‍സ് എന്ന ചിത്രത്തിലും ഒരു പൊലീസ് ഓഫിസറായി എത്തിയ നദിയയ്ക്ക് ദൃശ്യത്തിലെ പൊലീസിനെ മികവുറ്റതാക്കാന്‍ കഴിയുമെന്ന് ഉറപ്പ്.

കമല്‍ഹാസന്‍ നായകനാകുന്ന ചിത്രത്തില്‍ നായികയെ ഇനിയും തീരുമാനിച്ചില്ലെങ്കിലും മീന തന്നെയായിരിക്കും മിക്കവാറും ഈ വേഷം ചെയ്യുക. മലയാളത്തില്‍ മോഹന്‍ലാലിന്റെ നായികയായിരുന്ന മീനയുടെ പ്രകടനം കമല്‍ഹാസന് ബോധിച്ചിട്ടുണ്ട്. മുന്‍പ് കമല്‍ഹാസനൊപ്പം അവ്വൈ ഷണ്‍മുഖിയില്‍ നായികയായി അഭിനയിച്ചിരുന്നു. ദൃശ്യത്തിന്റെ തെലുങ്ക് പതിപ്പില്‍ നായിക മീന തന്നെയാണ്. അവിടെ പൊലീസ് വേഷം ആര്‍ക്കാണെന്നകാര്യത്തില്‍ തീരുമാനമായിട്ടില്ല. വെങ്കിടേഷ് ആണ് തെലുങ്ക് നായകന്‍. തെലുങ്കില്‍ ജിത്തുവല്ല സംവിധാനം ചെയ്യുന്നത്.

Nadhiya Moidu

ജൂണിലാണ് ദൃശ്യത്തിന്റെ തമിഴ്ചിത്രീകരണം തുടങ്ങുന്നത്. അതിനു മുന്‍പ് വിശ്വരൂപം രണ്ടും ഉത്തമ വില്ലനും കമല്‍ഹാസന്‍ പൂര്‍ത്തിയാക്കും. ഇതു രണ്ടും പൂര്‍ത്തിയായ ശേഷമേ തമിഴ് ദൃശ്യം തുടങ്ങുകയുള്ളൂ.

രണ്ടാം വരവില്‍ തമിഴിലും തെലുങ്കിലും നല്ല ചിത്രങ്ങളില്‍ മാത്രമേ നദിയാ മൊയ്തു അഭിനയിക്കുന്നുള്ളൂ. ജോഷി സംവിധാനം ചെയ്ത സെവന്‍സില്‍ പൊലീസ് ഓഫിസറുടെ വേഷം നദിയ ചെയ്തിരുന്നു. തമിഴ് ദൃശ്യത്തില്‍ മലയാളത്തേക്കാള്‍ വലിയ കഥാപാത്രത്തെയാണ് പൊലീസ് ഓഫിസറായി സൃഷ്ടിച്ചിരിക്കുന്നത്. കമലും നദിയയും ആദ്യമായിട്ടാണ് ഒന്നിച്ചഭിനയിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X