ഞാനൊരു ഫിറ്റ്‌നസ് ഫ്രീക്ക്- നദിയ മൊയ്തു

By Lakshmi

എന്നും മലയാളികളുടെ പ്രിയതാരമാണ് നദിയ മൊയ്തു. ഫാസില്‍ സംവിധാനം ചെയ്ത നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിലേയ്ക്കാണ് നാദിയയെന്ന ചുറുചുറുക്കുള്ള പെണ്‍കുട്ടി നടന്നുകയറിയത്. പിന്നീട് നോക്കെത്താദൂരത്തിലെ ഗേളിയെന്ന പെണ്‍കുട്ടിയോളവും അതിലേറെ സ്മാര്‍ട്ടായുമെല്ലാം നദിയ പല ചിത്രങ്ങളിലും വന്നുപോയി. പിന്നീട് പതിവുപോലെ വിവാഹിതയായി അഭിനയം വിട്ട നദിയ തീര്‍ത്തും അപ്രതീക്ഷിതമായി ആരാധകരെയെല്ലാം അമ്പരപ്പിച്ചുകൊണ്ട് വീണ്ടും തിരിച്ചെത്തി.

അപ്പോഴും പഴയ അതേ ചുറുചുറുക്കും ഫിറ്റുമായി നാദിയയെ കണ്ടവരെല്ലാം അമ്പരന്നു. നാദിയ എങ്ങനെ ഇങ്ങനെ തന്നെ ഇരിക്കുന്നുവെന്നതായിരുന്നു ഏറ്റവും കൂടുതല്‍ ഉയര്‍ന്നുവന്ന ചോദ്യം.

കഴിഞ്ഞ ദിവസം കൈരളി ചാനലില്‍ ജോണ്‍ ബ്രിട്ടാസ് അവതരിപ്പിക്കുന്ന ജെബി ജങ്ഷന്‍ എന്ന ചാറ്റ്‌ഷോയില്‍ പങ്കെടുക്കവേ തന്റെ ഫിറ്റ്‌നസ്-സൗന്ദര്യ രഹസ്യം എന്താണെന്ന് നാദിയ വെളിപ്പെടുത്തി. ഭക്ഷണം കുറച്ച് കഴിയ്ക്കുകയും നടക്കുകയും സൈക്കിള്‍ ചവിട്ടുകയുമെല്ലാമാണ് താന്‍ ഫിറ്റനസിനായി ചെയ്യുന്നതെന്ന് നദിയ പറയുന്നു.

എല്ലാദിവസവും എക്‌സസൈസ് ചെയ്യും, അതെന്റെയൊരു വീക്‌നെസ്സാണ്. ഞാനൊരു ഫിറ്റ്‌നസ് ഫ്രീക്കാണെന്ന് വേണമെങ്കില്‍ പറയാം. ആകെ സ്ട്രസ്സിലാണെങ്കിലും അല്ലെങ്കിലും ഞാന്‍ നടക്കാന്‍ പോകും, അതിലൂടെ ഞാന്‍ പുതിയ ഊര്‍ജ്ജം കണ്ടെത്തും- നദിയ പറയുന്നു.


ഗേളിയായി വന്ന നദിയ

ഞാനൊരു ഫിറ്റ്‌നസ് ഫ്രീക്ക്- നദിയ മൊയ്തു

മലയാളസിനിമയിലേയ്ക്ക് ഗേളിയെന്ന എന്നും ഏവരും ഇഷ്ടപ്പെടുന്ന കഥാപാത്രമായി എത്തിയ നദിയ മൊയ്തു. എന്നും മലയാളികളുടെ ഇഷ്ടതാരമാണ്.

സറീനയെന്ന നദിയ

ഞാനൊരു ഫിറ്റ്‌നസ് ഫ്രീക്ക്- നദിയ മൊയ്തു

സിനിമയില്‍ നദിയ മൊയ്തുവെന്ന് അറിയപ്പെടുന്ന താരത്തിന്റെ യഥാര്‍ത്ഥ പേര് സരീനയെന്നാണ്. തലശേരിക്കാരനായ മൊയ്ദുവാണ് നദിയയുടെ പിതാവ്. അമ്മയാകട്ടെ തിരുവല്ല സ്വദേശിനി ലളിതയും. ഹസീനയെന്നൊരു സഹോദരിയും നദിയയ്ക്കുണ്ട്.

വിവാഹം

ഞാനൊരു ഫിറ്റ്‌നസ് ഫ്രീക്ക്- നദിയ മൊയ്തു

പ്രണയവിവാഹമാണ് നദിയയുടെത്. മഹാരാഷ്ട്ര ബ്രാഹ്മണകുടുംബാംഗമായ സിരിഷ് ഗോഡ്‌ബോലെയാണ് നദിയയുടെ ഭര്‍ത്താവ്. ഇവര്‍ക്ക് സനം, ജന എന്നിങ്ങനെ രണ്ട് മക്കളുണ്ട്. ഏറെനാള്‍ അമേരിക്കയിലും പിന്നീട് യുകെയിലുമായിരുന്ന നദിയ ഇപ്പോള്‍കുടുംബത്തിനൊപ്പം മുംബൈയിലാണ് താമസിക്കുന്നത്.

ആരും കൊതിയ്ക്കുന്ന കഥാപാത്രങ്ങള്‍

ഞാനൊരു ഫിറ്റ്‌നസ് ഫ്രീക്ക്- നദിയ മൊയ്തു

ഏതൊരു നടിയും കൊതിയ്ക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളാണ് നദിയയ്ക്ക് എന്നും ലഭിച്ചിട്ടുള്ളത്. ആദ്യ ചിത്രം തന്നെ നായികാപ്രാധാന്യമുള്ളതായിരുന്നു. പിന്നീട് ചെയ്ത ഓരോ മലയാളചിത്രത്തിലും നദിയയ്ക്ക് സ്വന്തം കഴിവുതെളിയിക്കാന്‍ കഴിഞ്ഞു.

തമിഴില്‍

ഞാനൊരു ഫിറ്റ്‌നസ് ഫ്രീക്ക്- നദിയ മൊയ്തു

പൂവേ പൂചൂടവാ എന്ന ചിത്രത്തിലൂടെയാണ് നദിയ തമിഴകത്ത് അരങ്ങേറ്റം കുറിച്ചത്. ഒരുപക്ഷേ മലയാളത്തില്‍ ചെയ്തതിലേറെ ചിത്രങ്ങള്‍ നദിയ ചെയ്തത് തമിഴകത്തായിരുന്നു. മിക്ക ചിത്രങ്ങളും ഹിറ്റുകളായിരുന്നു.

വിവാഹശേഷമുള്ള തിരിച്ചുവരവ്

ഞാനൊരു ഫിറ്റ്‌നസ് ഫ്രീക്ക്- നദിയ മൊയ്തു

വിവാഹംകഴിഞ്ഞ് അഭിനയത്തില്‍ നിന്നും വിട്ടുനിന്ന നദിയ പിന്നീട് തിരിച്ചെത്തുന്നത് ജയറാം നായകനായ വധു ഡോക്ടറാണ് എന്ന ചിത്രത്തിലൂടെയായിരുന്നു. ഈ ചിത്രത്തില്‍ ഒരു മൃഗഡോക്ടറുടെ വേഷത്തിലാണ് നദിയ അഭിനയിച്ചത്.

തിരിച്ചുവരവില്‍ 5 ചിത്രങ്ങള്‍

ഞാനൊരു ഫിറ്റ്‌നസ് ഫ്രീക്ക്- നദിയ മൊയ്തു

ആദ്യ തിരിച്ചുവരവില്‍ അതായത് 1994ല്‍ 5 ചിത്രങ്ങളാണ് നദിയ ചെയ്തത്. തമിഴകത്ത മൂന്ന് ചിത്രങ്ങളും തെലുങ്കില്‍ ഒരു ചിത്രവും ആ വര്‍ഷം നദിയ ചെയ്തു.

വീണ്ടും ബ്രേക്ക്, തിരിച്ചുവരവ്

ഞാനൊരു ഫിറ്റ്‌നസ് ഫ്രീക്ക്- നദിയ മൊയ്തു

1994ന് ശേഷം നദിയ വീണ്ടും അഭിനയിക്കാനെത്തുന്നത് 2004ലാണ്. ഈ ചിത്രവും നായികാപ്രാധാന്യമുള്ള ചിത്രമായിരുന്നു. എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മിയെന്ന ചിത്രത്തില്‍ ജയംരവിയുടെ അമ്മവേഷമായിരുന്നു നദിയ ചെയ്തത്. ഈ ചിത്രം വമ്പന്‍ വിജയമായി മാറി.

മമ്മൂട്ടിയ്‌ക്കൊപ്പം ഡബിള്‍സ്

ഞാനൊരു ഫിറ്റ്‌നസ് ഫ്രീക്ക്- നദിയ മൊയ്തു

രണ്ടാം തിരിച്ചുവരവില്‍ 2011ലാണ് നദിയ ഒരു മലയാളചിത്രം ചെയ്തത്. മമ്മൂട്ടി നായകനായ ഡബിള്‍സ് ആയിരുന്നു ഈ ചിത്രം. ആ വര്‍ഷം തന്നെ സെവന്‍സ് എന്നൊരു ചിത്രവും നദിയ ചെയ്തു.

ഇംഗ്ലീഷ്, ആറു സുന്ദരിമാരുടെ കഥ

ഞാനൊരു ഫിറ്റ്‌നസ് ഫ്രീക്ക്- നദിയ മൊയ്തു

ശ്യാമപ്രസാദ് ഒരുക്കിയ ഇംഗ്ലീഷ് എന്ന ചിത്രത്തില്‍ മികച്ചൊരു കഥാപാത്രത്തെയാണ് നദിയ അവതരിപ്പിച്ചത്. സ്ത്രീകഥാപാത്രങ്ങള്‍ക്ക് പ്രധാന്യം നല്‍കിയൊരുക്കിയ ആറു സുന്ദരിമാരുടെ കഥ എന്നചിത്രത്തിലും നദിയ നായികയായി എത്തി.

ദൃശ്യം റീമേക്ക്

ഞാനൊരു ഫിറ്റ്‌നസ് ഫ്രീക്ക്- നദിയ മൊയ്തു

വമ്പന്‍ വിജയമായ മലയാളചിത്രം ദൃശ്യത്തിന്റെ തെലുങ്ക് റീമേക്കാണ് നദിയയുടെ പുതിയ ചിത്രം. ഇതിനൊപ്പം തെലുങ്കില്‍ അഗദുവെന്നൊരു ചിത്രവും നദിയ ചെയ്യുന്നുണ്ട്. തെലുങ്ക് ദൃശ്യത്തില്‍ ഐജിയുടെ വേഷത്തിലാണ് നദിയ എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X