ദിലീപിന്റെ സിനിമയ്ക്കു മുന്‍പ് മറ്റൊരു ചിത്രവുമായി നാദിര്‍ഷ! മേരാ നാം ഷാജി ഇത് മിന്നിക്കാനുളള വരവാണ്

By Prashant V R

അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തിളങ്ങിയ സംവിധായകനാണ് നാദിര്‍ഷ. ആദ്യ ചിത്രം തന്നെ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റാക്കികൊണ്ടായിരുന്നു നാദിര്‍ഷ മലയാളത്തിലേക്കുളള തന്റെ വരവ് അറിയിച്ചിരുന്നത്. ഒരു മള്‍ട്ടിസ്റ്റാര്‍ ചിത്രമായി ഒരുക്കിയ സിനിമയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചത്. അമര്‍ അക്ബര്‍ അന്തോണിക്ക് ശേഷമിറങ്ങിയ നാദിര്‍ഷയുടെ കട്ടപ്പനയിലെ ഹൃത്വിക്ക് റോഷനും തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു.

ഹാസ്യത്തിന് പ്രാധാന്യം നല്‍കിയായിരുന്നു നാദിര്‍ഷ തന്റെ ആദ്യ രണ്ടു ചിത്രങ്ങളും ഒരുക്കിയിരുന്നത്. കട്ടപ്പനയിലെ ഹൃത്വിക്ക് റോഷനു ശേഷം ദീലിപിനെ നായകനാക്കിയുളള ഒരു ചിത്രമായിരുന്നു നാദിര്‍ഷ മലയാളത്തില്‍ പ്രഖ്യാപിച്ചിരുന്നത്. ദിലീപിനെ നായകനാക്കി കേശു ഈ വീടിന്റെ നാഥന്‍ എന്നൊരു ചിത്രമായിരുന്നു നാദിര്‍ഷ സംവിധാനം ചെയ്യാനിരുന്നത്. എന്നാല്‍ ദിലീപ് ചിത്രത്തിനു മുന്‍പ് മറ്റൊരു സിനിമ നാദിര്‍ഷ ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ഇത്തവണ മൂന്ന് ഷാജിമാരുടെ കഥയുമായാണ് നാദിര്‍ഷ എത്തുന്നത്.

ദിലീപിന്റെ സിനിമ

ദിലീപിന്റെ സിനിമ

ദിലീപിനെ നായകനാക്കി ഒരു കുടുംബ ചിത്രമായിരുന്നു നാദിര്‍ഷയുടെതായി പ്രഖ്യാപിക്കപ്പെട്ടിരുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയ സജീവ് പാഴൂരാണ് കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്. ചിത്രത്തില്‍ പ്രായമുളെളാരു കഥാപാത്രമായിട്ടാകും ദിലീപ് എത്തുകായെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു, ഉര്‍വ്വശിയായിരിക്കും ചിത്രത്തില്‍ ദിലീപിന്റെ നായികയായി എത്തുകയെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രത്തിന്റെ മറ്റു താരങ്ങളെക്കുറിച്ചുളള വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നില്ല.

സിനിമ വൈകും

സിനിമ വൈകും

അതേസമയം നാദിര്‍ഷയുടെ ദിലീപ് ചിത്രം ഇനിയും വൈകുമെന്നാണ് അറിയുന്നത്. ദിലീപിന്റെ സിനിമയക്കു മുന്‍പ് മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാനുളള തയ്യാറെടുപ്പുകളിലാണ് നാദിര്‍ഷയുളളത്. മൂന്ന് ഷാജിമാരുടെ കഥ പറയുന്ന ചിത്രവുമായിട്ടാണ് ഇത്തവണ നാദിര്‍ഷ എത്തുന്നത്. വമ്പന്‍ താരനിരയാണ് ചിത്രത്തിന് പിന്നില്‍ അണിനിരക്കുന്നത്. സമൂഹത്തിന്റെ വ്യത്യസ്ഥ തലങ്ങളില്‍ ജീവിക്കുന്ന മൂന്ന് ഷാജിമാരുടെ കഥയാണ് ചിത്രം പറയുന്നത്. കഥയിലെ നായിക എന്ന ചിത്രം സംവിധാനം ചെയ്തിട്ടുളള ദിലീപാണ് സിനിമയ്ക്ക് തിരക്കഥയെഴുതിയിരിക്കുന്നത്

മേരാ നാം ഷാജി

മേരാ നാം ഷാജി

മേരാ നാം ഷാജി എന്നാണ് നാദിര്‍ഷയുടെ പുതിയ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ബിജു മേനോന്‍, ആസിഫ് അലി,ബൈജു തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. കോഴിക്കോട് ഷാജിയായി ബിജു മേനോനും കൊച്ചി ഷാജിയായി ആസിഫ് അലിയും തിരുവനന്തപുരം ഷാജിയായി ബൈജുവും ചിത്രത്തില്‍ എത്തുന്നു. നടന്‍ ശ്രീനിവാസനും ചിത്രത്തില്‍ പ്രാധാന്യമുളള ഒരു കഥാപാത്രമായി എത്തുന്നുണ്ട്.

ചിത്രത്തിലെ നായിക

ചിത്രത്തിലെ നായിക

ദിലീപിന്റെ ലവ് 24*7 എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ നിഖില വിമലാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. വിനീത് ശ്രീനിവാസന്റെ നായികയായി നിഖില അടുത്തിടെ അഭിനയിച്ച അരവിന്ദന്റെ അതിഥികള്‍ തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. നാദിര്‍ഷ ചിത്രത്തിനു പുറമെ സത്യന്‍ അന്തിക്കാടിന്റെ ഞാന്‍ പ്രകാശന്‍, ദുല്‍ഖറിന്റെ ഒരു യമണ്ടന്‍ പ്രേമകഥ എന്നീ ചിത്രങ്ങളിലും നിഖില തന്നെയാണ് നായികയായി എത്തുന്നത്.

ഷൂട്ടിംഗ് നവംബറില്‍

ഷൂട്ടിംഗ് നവംബറില്‍

നവംബര്‍ 16നാണ് നാദിര്‍ഷയുടെ മേരാ നാം ഷാജിയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. കോഴിക്കോട്, കൊച്ചി,തിരുവന്തപുരം തുടങ്ങിയവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. പ്രേക്ഷകര്‍ക്ക് ഇഷ്ടമാവുന്ന തരത്തിലുളള എല്ലാ ഘടകങ്ങളും ഉള്‍പ്പെടുത്തികൊണ്ടാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നാണ് അറിയുന്നത്.

അജിത്ത് ഫ്രം അറുപ്പുകോട്ടൈ

അജിത്ത് ഫ്രം അറുപ്പുകോട്ടൈ

കട്ടപ്പനയിലെ ഹൃത്വിക്ക് റോഷനു ശേഷം നാദിര്‍ഷ തമിഴില്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു അജിത്ത് ഫ്രം അറുപ്പുകോട്ടൈ. സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വിഷ്ണു ഉണ്ണികൃഷ്ണന്‍ അവതരിപ്പിച്ച കഥാപാത്രം തമിഴില്‍ ചെയ്യുന്നത് ടെലിവിഷന്‍ ഹാസ്യപരിപാടികളിലൂടെ ശ്രദ്ധേയനായ ദീനയാണ്. ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അജിത്ത് ഫ്രം അറുപ്പുകോട്ടൈയ്ക്ക് ശേഷമായിരിക്കും മേരാ നാം ഷാജിയുടെ ഷൂട്ടിംഗ് നാദിര്‍ഷ ആരംഭിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X