»   »  മണിയെയും വലിച്ചിഴച്ചു, നാദിര്‍ഷയ്‌ക്കെതിരെ പ്രതിഷേധം!

മണിയെയും വലിച്ചിഴച്ചു, നാദിര്‍ഷയ്‌ക്കെതിരെ പ്രതിഷേധം!

Posted By:
Subscribe to Filmibeat Malayalam

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സംവിധായകന്‍ നാദിര്‍ഷ ഫേസ്ബുക്കിലിട്ട പോസ്റ്റിനെതിരെ പ്രതിഷേധം. ആവശ്യമില്ലാതെ മണിയുടെ പേര് വലിച്ചിഴച്ചു എന്ന് ആരോപിച്ചാണ് മണിയുടെ ആരാധകര്‍ നാദിര്‍ഷയുടെ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്. പോസ്റ്റിനെതിരെ ആരാധകരുടെ പ്രതിഷേധം ഉയര്‍ന്നതോടെ നാദിര്‍ഷ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു.

നടന്‍ മണിയെ വല്ലാതെ മിസ് ചെയ്യുന്നുവെന്ന് പറഞ്ഞായിരുന്നു നാദിര്‍ഷയുടെ പോസ്റ്റ്. താന്‍ ഒന്നും ഓര്‍ക്കാതെ മണിയുടെ ഫോണിലേക്ക് വിളിച്ച് നോക്കിയെന്നും മണി ഉണ്ടായിരുന്നുവെങ്കില്‍ ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ മുന്നിലുണ്ടാകുമെന്നും നാദിര്‍ഷ പറഞ്ഞിരുന്നു. എന്നാല്‍ തെറ്റ് ചെയ്തില്ലെങ്കില്‍ ഇങ്ങനെ ഒരു പോസ്റ്റിന്റെ ആവശ്യമില്ലെന്നായിരുന്നു ആരാധകരുടെ പ്രതികരണം.

nadhirshah-mani-dileep

നേരത്തെ നടന്‍ ദിലീപും മണിയെ കുറിച്ച് പറഞ്ഞിരുന്നു. കലാഭവന്‍ മണി ഇന്നുണ്ടായിരുന്നുവെങ്കില്‍ ഞാന്‍ നേരിടേണ്ടി വന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും മണി മുന്നിലുണ്ടാകുമെന്നായിരുന്നു എന്നാണ് ദിലീപ് പറഞ്ഞത്.

കഴിഞ്ഞ ദിവസമാണ് ആലുവ പോലീസ് ക്ലബില്‍ വെച്ച് ദിലീപിനെയും സംവിധായകന്‍ നാദിര്‍ഷയെയും പോലീസ് ചോദ്യം ചെയ്തത്. 13 മണിക്കൂകള്‍ക്ക് ശേഷമാണ് ചോദ്യം ചെയ്യല്‍ അവസാനിച്ചത്. ചോദ്യം ചെയ്യലില്‍ ദിലീപിന്റെയും നാദിര്‍ഷയുടെയും വൈരുദ്ധ്യങ്ങളായ മൊഴികളെ തുടര്‍ന്ന് ഇരുവരെയും വീണ്ടും ചോദ്യം ചെയ്‌തേക്കും.

English summary
Nadirsha facebook post removed.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam