നാദിര്‍ഷയുടെ മകളുടെ വിവാഹ ആഭരണങ്ങളടങ്ങിയ ബാഗ് ട്രെയിനില്‍വെച്ച് മറന്നു, സമയോചിതമായി ഇടപെട്ട് റെയില്‍വേ

By Midhun Raj

നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹാഘോഷ ചിത്രങ്ങള്‍ കഴിച്ച കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചടങ്ങുകളില്‍ അടുത്ത സുഹൃത്ത് ദിലീപും കുടുംബവും സജീവ സാന്നിദ്ധ്യമായിരുന്നു. വിവാഹത്തിന് മുന്നോടിയായി നടന്ന പ്രീ മാര്യേജ് റിസെപ്ഷന്‍ നാദിര്‍ഷയും കുടുബവും സുഹൃത്തുക്കളും ചേര്‍ന്ന് ആഘോഷമാക്കി മാറ്റി. ഡാന്‍സും പാട്ടുമൊക്കെ വിവാഹ ആഘോഷങ്ങള്‍ക്ക് അകമ്പടിയായി ഉണ്ടായിരുന്നു.

നടി രകുല്‍ പ്രീതിന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍, കാണാം

പ്രീ മാര്യേജ് റിസപ്ഷനില്‍ ആയിഷയുടെ അടുത്ത സുഹൃത്തുക്കളായ മീനാക്ഷി ദിലീപും നമിത പ്രാമോദുമെല്ലാം ചുവടുവെച്ചു. ഇതിന്റെ വീഡിയോസും സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗായി മാറി. തുടര്‍ന്ന് കഴിഞ്ഞ ദിവസം കാസര്‍കോഡ് വെച്ചായിരുന്നു നാദിര്‍ഷയുടെ മകളുടെ വിവാഹം നടന്നത്. അവിടെയും വലിയ ആഘോഷങ്ങളോടെയാണ് ചടങ്ങ് നടന്നത്.

കാസര്‍കോഡ് വ്യാഴാഴ്ച രാവിലെയാണ്

കാസര്‍കോഡ് വ്യാഴാഴ്ച രാവിലെയാണ് നാദിര്‍ഷയും കുടുംബവും ട്രെയിനില്‍ എത്തിയത്. മലബാര്‍ എക്‌സ്പ്രസില്‍ കുടുംബത്തോടൊപ്പം എത്തിയ നടന്‍ ആഭരണങ്ങളും വസ്ത്രങ്ങളും അടങ്ങിയ ബാഗ് ട്രെയിനില്‍ വെച്ച് മറന്നിരുന്നു. പിന്നാലെ റെയില്‍വേ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെയാണ് നാദിര്‍ഷയ്ക്കും കുടുംബത്തിനും ബാഗ് തിരികെ ലഭിച്ചത്.

തീവണ്ടിയില്‍ നിന്ന് ഇറങ്ങി ട്രെയിന്‍ സ്റ്റേഷന്‍

ട്രെയിനില്‍ നിന്ന് ഇറങ്ങി അത് സ്റ്റേഷന്‍ വിട്ട ശേഷമാണ് ബാഗ് വെച്ച് മറന്ന കാര്യം ഓര്‍മ്മ വന്നത്. തുടര്‍ന്ന് ഉടന്‍ തന്നെ കാസര്‍കോഡ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു നാദിര്‍ഷ. മലബാര്‍ എക്‌സ്പ്രസിന്റെ എ വണ്‍ കോച്ചിലായിരുന്നു ബാഗ് മറന്നുവെച്ചത്. ആര്‍പിഎഫ് അപ്പോള്‍ തന്നെ ട്രാവലിങ് ടിക്കറ്റ് ഇന്‍സ്‌പെക്ടറും ബാച്ച് ഇന്‍ ചാര്‍ജുമായ മുരളീധരനും വിവരം കൈമാറി.

തുടര്‍ന്ന് കോച്ച് പരിശോധിച്ച

തുടര്‍ന്ന് കോച്ച് പരിശോധിച്ച ഇവര്‍ കാസര്‍കോടിനും കുമ്പളയ്ക്കും ഇടയില്‍ ട്രെയിന്‍ എത്തിയപ്പോള്‍ 41ാമത്തെ സീറ്റിനടിയില്‍ ബാഗ് കണ്ടെത്തി. ഈ സമയത്ത് കോച്ചില്‍ മറ്റാരും ഇല്ലായിരുന്നു. തുടര്‍ന്ന് സ്‌പെഷ്യല്‍ ചെക്കിങ്ങിനെത്തിയ ആര്‍പിഎഫ് എഎസ് ഐ ബിനോയ് കുര്യനും കോണ്‍സ്റ്റബിള്‍ സുരേഷനും ചേര്‍ന്ന് ബാഗ് ഏല്‍പ്പിച്ചു. ട്രെയിന്‍ മംഗലാപുരത്ത് എത്തിയപ്പോള്‍ റോഡ് മാര്‍ഗമെത്തിയ നാദിര്‍ഷയുടെ ബന്ധുവിന് ബാഗ് കൈമാറുകയായിരുന്നു.

Recommended Video

നാദിർഷായുടെ മകളുടെ കല്യാണ വീഡിയോ കാണാം | FilmiBeat Malayalam
കാസര്‍കോഡ് ഉപ്പള സ്വദേശിയായ

കാസര്‍കോഡ് ഉപ്പള സ്വദേശിയായ ബിലാലാണ് ആയിഷയെ ജീവിത സഖിയാക്കിയത്. വിവാഹ നിശ്ചയം മുതലുളള താരപുത്രിയുടെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരുന്നു. ആയിഷയ്‌ക്കൊപ്പം കൂട്ടുകാരികളും എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ആയിഷയുടെ അടുത്ത സുഹൃത്തുക്കളാണ് നമിതാ പ്രമോദും മീനാക്ഷി ദിലീപും. വിവാഹ റിസപ്ഷനില്‍ മല്‍സരിച്ചുളള ഡാന്‍സ് കളിച്ചാണ് മീനാക്ഷിയും നമിതയും എത്തിയത്. ഇവര്‍ക്കൊപ്പം ദിലീപും കാവ്യാ മാധവനും ചടങ്ങുകളില്‍ തിളങ്ങി. നാദിര്‍ഷയുടെ സിനിമാ സുഹൃത്തുക്കളും മിമിക്രി രംഗത്തെ സുഹൃത്തുകളുമെല്ലാം വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു.

Read more about: nadirsha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X