അമർ അക്ബർ അന്തോണി തമിഴിൽ; ത്രിമൂർത്തികൾക്ക് പകരം തമിഴിൽ ആരൊക്കെ, ഉദയനിധി പറയുന്നു
മലയാളത്തിലേതു പോലത്തെ മൂന്ന് താരങ്ങളെ ഒരുമിച്ചു കിട്ടുക എന്നതാണ് ശ്രമകരം. കൂടാതെ മൂന്ന് നായകൻമാർക്ക് ഒരു നായിക എന്ന എന്ന പ്രമേയത്തിന് എത്രമാത്രം സ്വീകാര്യത കിട്ടും എന്ന കാര്യത്തിലും സംശയമുണ്ട്.
മലയാളത്തിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്ന അമർ അക്ബർ അന്തോണി തമിഴിലേയ്ക്ക്. തെന്നിന്ത്യൻ താരം ഉദയനിധി സ്റ്റാലിനാണ് ചിത്രം തമിഴിലേയ്ക്ക് റിനേക്ക് ചെയ്യാൻ താൽപര്യം പ്രകടിപ്പിച്ചത്. മലയാളികളുടെ യുവ താരങ്ങളായ ജയസൂര്യ, പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവർ പ്രധാന റോളിൽ തകർത്ത അഭിനയിച്ച ചിത്രമായിരുന്നു അമർ അക്ബർ അന്തോണി.

ചിത്രം കണ്ടപ്പോൾ തന്നെ ഇഷ്ടമായെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു. ഇതിനായി പലരേയും സമീപിച്ചിച്ചുണ്ടെന്നും താരം പറഞ്ഞു. അതേസമയം മലയാളത്തിലേതു പോലെ തമിഴിൽ ഈ ചിത്രം എടുക്കാൻ കുറച്ച് ബുദ്ധിമുട്ടാണെന്നു ഉദയനിധി പറഞ്ഞു. മലയാളത്തിലേതു പോലത്തെ മൂന്ന് താരങ്ങളെ ഒരുമിച്ചു കിട്ടുക എന്നതാണ് ശ്രമകരം. കൂടാതെ മൂന്ന് നായകൻമാർക്ക് ഒരു നായിക എന്ന എന്ന പ്രമേയത്തിന് എത്രമാത്രം സ്വീകാര്യത കിട്ടും എന്ന കാര്യത്തിലും സംശയമുണ്ട്.
ചിത്രം കോളിവുഡിലേയ്ക്ക് കൊണ്ടു വരണമെന്നാണ് തന്റെ ആഗ്രഹമെന്നും ഉദയനിധി ആവർത്തിച്ചു. ഇതിനായിട്ടുള്ള ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നും പറ്റുമെങ്കിൽ ചിത്രം ചെയ്യണമെന്നും താരം കൂട്ടിച്ചേർത്തു. ഫഹദ് ഫാസിൽ അരങ്ങ് തകർത്ത മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രമായ മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് റീമേക്ക് നിമിറാണ് ഉയദയ നിധിയുടെ ഏറ്റുവും പുതിയ ചിത്രം. ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.


Click it and Unblock the Notifications











