മേരാ നാം ഷാജിയുമായി നാദിര്‍ഷാ, ഷാജിമാര്‍ എത്തുന്നത് രണ്ടും കല്‍പ്പിച്ച്‌ !!

യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ എത്തുന്ന ചിത്രം ഏപ്രില്‍ ആദ്യവാരമാണ് തിയേറ്ററുകളിലെത്തുന്നത്.

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങള്‍ക്കുശേഷം നാദിര്‍ഷ സംവിധാനം ചെയ്ത മേരാ നാം ഷാജി തിയേറ്ററുകളിലേക്ക്‌. ദിലീപ് പൊന്നന്‍, ഷാനി ഖാദര്‍ എന്നിവരുടെ കഥയ്ക്ക് ദിലീപ് പൊന്നനാണ് സംഭാഷണമൊരുക്കിയിരിക്കുന്നത്.സമൂഹത്തിന്റെ വ്യത്യസ്ഥ തലങ്ങളില്‍ ജീവിക്കുന്ന മൂന്ന് ഷാജിമാരുടെ കഥയാണ് ചിത്രം പറയുന്നത്.ബിജു മേനോന്‍, ആസിഫ് അലി,ബൈജു തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

കോഴിക്കോട് ഷാജിയായി ബിജു മേനോനും കൊച്ചി ഷാജിയായി ആസിഫ് അലിയും തിരുവനന്തപുരം ഷാജിയായി ബൈജുവും ചിത്രത്തില്‍ എത്തുന്നു.ഈ മൂന്നു ഷാജിമാരുടെയും കഥ നര്‍മ്മരസം കലര്‍ത്തി അവതരിപ്പിക്കുകയാണ് ചിത്രം.യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ എത്തുന്ന ചിത്രം ഏപ്രില്‍ ആദ്യവാരമാണ് തിയേറ്ററുകളിലെത്തുന്നത്.

meranam shaji

ഇവര്‍ക്കൊപ്പം നടന്‍ ശ്രീനിവാസനും ചിത്രത്തില്‍ പ്രാധാന്യമുളള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്‌. ദിലീപിന്റെ ലവ് 24*7 എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ നിഖില വിമലാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. കഥയിലെ നായിക എന്ന ചിത്രം സംവിധാനം ചെയ്തിട്ടുളള ദിലീപാണ് സിനിമയ്ക്ക് തിരക്കഥയെഴുതിയിരിക്കുന്നത്.സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് എമില്‍ മുഹമ്മദാണ് സംഗീതം നല്‍കിയിരിക്കുന്നത്.

ഛായാഗ്രഹണം വിനോദ് ഇല്ലമ്പിള്ളിയും എഡിറ്റിങ്ങ് ജോണ്‍കുട്ടിയും നിര്‍വ്വഹിച്ചിരിക്കുന്നു. ബി രാകേഷ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് 2018 നവംബറിലായിരുന്നു ആരംഭിച്ചത്. കോഴിക്കോട്, കൊച്ചി,തിരുവനന്തപുരം തുടങ്ങിയവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.ഉര്‍വശി തിയേറ്റേഴ്‌സ് റിലീസാണ് ചിത്രത്തിന്റെ വിതരണം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. നാദിര്‍ഷയുടെ മറ്റൊരു സൂപ്പര്‍ഹിറ്റ് ചിത്രമായിരിക്കും മേരാ നാം ഷാജി എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X