നാദിര്‍ഷയുടെ പുതിയ കൂട്ടുകെട്ട്
ബാംഗ്ലൂര്‍ ഡെയ്‌സിനു ശേഷം മലയാളത്തില്‍ ഒരുങ്ങുന്നു യൂത്ത് ഫാമിലി എന്റര്‍ ടെയ്‌നറാണ് നാദിര്‍ഷയുടെ അമര്‍ അക്ബര്‍ ആന്റണി. ഈ കാലഘട്ടത്തിലെ മൂന്നു ചെറുപ്പക്കാരുടെ സൗഹൃദം, പ്രണയം, കുടുംബ ബന്ധങ്ങള്‍ എന്നിവയാണു നാദിര്‍ഷ കന്നി ചിത്രത്തില്‍ പ്രമേയമാക്കുന്നത്. ക്ലാസ്‌മേറ്റ്‌സിനു ശേഷം പൃഥ്വിരാജ്- ജയസൂര്യ- ഇന്ദ്രജിത്ത് ഒന്നിക്കുന്ന ചിത്രത്തില്‍ ആസിഫ് അലിയും വലിയൊരു റോള്‍ ചെയ്യുന്നു. നടന്‍, ഗായകന്‍, സംഗീത സംവിധാകന്‍ എന്നീ നിലകളില്‍ കഴിവു തെളിയിച്ച നാദിര്‍ഷ സംവിധാന രംഗത്തും കഴിവു തെഴിയിക്കാന്‍ പോകുന്നു.
നമിത പ്രമോദ് ആണു നായിക. സിന്‍ഡ, സിദ്ദീഖ്, കലാഭവന്‍ ഷാജോണ്‍, പാഷാണം ഷാജി, ധര്‍മജന്‍ ബോള്‍ഗാട്ടി, കെപിഎസി ലളിത, ബിന്ദു പണിക്കര്‍, പ്രിയങ്ക എന്നിവരാണു മറ്റു താരങ്ങള്‍.

ബിബിന്‍ജോര്‍ജ്- വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവരാണു കഥയും തിരക്കഥയും എഴുതുന്നത്. സംഗീതം നിര്‍വഹിക്കുന്നത് ദീപക് ദേവും നാദിര്‍ഷയും. നാദിര്‍ഷ ഗാനവും എഴുതുന്നുണ്ട്. സുജിത്ത് വാസുദേവ് ആണ് കാമറ.
നാദിര്‍ഷയുടെ ഉറ്റ സുഹൃത്തായ സലിം കുമാര്‍ ആണ് ചിത്രത്തിനു ആധ്യ ക്ലാപ് അടിച്ചത്. നാദിര്‍ഷയുടെ ഉമ്മ സുഹറയാണ് സ്വിച്ച് ഓണ്‍ നിര്‍വഹിച്ചത്.
കൊച്ചിയിലും തായ്‌ലണ്ടിലുമാണു ചിത്രീകരണം. ബാംഗ്ലൂര്‍ ഡെയ്‌സ് വന്‍ വിജയമാക്കിയ മലയാളികള്‍ അമര്‍ അക്ബര്‍ ആന്റണിയും വന്‍ വിജയമാക്കുമെന്നു പ്രതീക്ഷിക്കാം.


Click it and Unblock the Notifications











