ആ ഒരു മണിക്കൂറിന് കണക്കു പറഞ്ഞേ നീയൊക്കെ ഈ ഭൂമി വിടൂ! ഷെഹ്ലയുടെ മരണത്തില്‍ നാദിര്‍ഷ

By Midhun Raj

വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഷെഹ്ല പാമ്പുകടിയേറ്റ് മരിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. അധ്യാപകരുടെ അനാസ്ഥ കാരണം കൃത്യമായി ആശുപത്രിയില്‍ എത്തിക്കാതിരുന്നത് കൊണ്ടാണ് കുട്ടിക്ക് മരണം സംഭവിച്ചത്. ഷെഹ്ല മരിച്ച സംഭവത്തില്‍ പ്രതികരണവുമായി സംവിധായകനും നടനുമായ നാദിര്‍ഷ എത്തിയിരുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അധ്യാപകര്‍ക്കെതിരെ രോഷം കൊണ്ട് നാദിര്‍ഷ എത്തിയത്.

shehla-nadirsha

കുട്ടിയുടെ പിതാവ് വരട്ടെയെന്ന് പറഞ്ഞ് കാത്തിരുന്ന ഒരു മണിക്കൂറിന് നീയൊക്കെ കണക്കു പറഞ്ഞെ ഈ ഭൂമി വിടൂവെന്ന് നാദിര്‍ഷ ഫേസ്ബുക്കില്‍ കുറിച്ചു. സ്വന്തം മക്കളുടെ കാലില്‍ ഒരു മുളളുകൊണ്ടാല്‍ ഈ ആധ്യാപകര്‍ സഹിക്കുമോയെന്നും നാദിര്‍ഷ ചോദിക്കുന്നു.

നാദിര്‍ഷയുടെ ഫേസ്ബുക്ക് പോസ്റ്റ്...

അവള്‍ക്ക് കിട്ടാത്ത എന്ത് കരുണയാണ് നമ്മള്‍ വിദ്യഭ്യാസത്തിലൂടെ ആര്‍ജിക്കുന്നത്. സ്വന്തം മക്കളുടെ കാലില്‍ ഒരു മുളളു കൊണ്ടാല്‍ ഇവര്‍ സഹിക്കുമോ?? ഒരുപാട് സങ്കടം... സോഷ്യല്‍ മീഡിയയില്‍ പുതിയ വാര്‍ത്തകളും കേസുകളും വരും... വരുന്നവയൊക്കെ പെട്ടെന്ന് അപ്രത്യക്ഷമാകുന്നത് പോലെ ഈ വാര്‍ത്തയും കുറച്ച് കഴിയുമ്പോള്‍ അപ്രത്യക്ഷമാവും... മറക്കും. പക്ഷേ ആ കുഞ്ഞിനെ ബാപ്പ വരുന്നതുവരെ കാത്തിരുത്തിയ ആ മണിക്കൂര്‍ ഉണ്ടല്ലോ. അതിന് കണക്ക് പറഞ്ഞേ നീയൊക്കെ ഈ ഭൂമി വിടൂ... ദേഷ്യം... നാദിര്‍ഷ ഫേസ്ബുക്കില്‍ കുറിച്ചു.

 nadirshah fb post

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X