ലൂസിഫറിന് പിന്നാലെ മേരാ നാം ഷാജിയും! സിനിമയില്‍ ബൈജു എത്തിയതിനെക്കുറിച്ച് നാദിര്‍ഷ! കാണൂ
അമര്‍ അക്ബര്‍ അന്തോണിയിലൂടെ മലയാളത്തില്‍ തുടക്കം കുറിച്ച സംവിധായകനാണ് നാദിര്‍ഷ. ആദ്യ രണ്ടു ചിത്രങ്ങളും ഹിറ്റാക്കിയ നാദിര്‍ഷ മലയാളത്തിലെ ഹിറ്റ്‌മേക്കറില്‍ ഒരാളായാണ് അറിയപ്പെടുന്നത്. അമര്‍ അക്ബര്‍ അന്തോണിക്കു പിന്നാലെയിറങ്ങിയ കട്ടപ്പനയിലെ ഹൃത്വിക്ക് റോഷനും വലിയ ഹിറ്റായി മാറിയിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള സിനിമകളിലൂടെയാണ് നാദിര്‍ഷ മലയാളികളുടെ ഇഷ്ട സംവിധായകനായി മാറിയത്.
ആദ്യ രണ്ടു ചിത്രങ്ങള്‍ക്കു ശേഷം സംവിധായകന്റെതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രമാണ് മേരാ നാം ഷാജി. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. സിനിമയിലെ ഷാജിമാരില്‍ ഒരാളായി എത്തുന്നത് ബൈജുവാണ്. മേരാ നാം ഷാജിയില്‍ ബൈജു എത്തിയതിനെക്കുറിച്ച് നാദിര്‍ഷ ഒരഭിമുഖത്തില്‍ തുറന്നുപറഞ്ഞിരുന്നു.

മേരാ നാം ഷാജി എന്ന ചിത്രം
നാദിര്‍ഷയുടെ സംവിധാനത്തില്‍ ആസിഫ് അലി, ബിജു മേനോന്‍,ബൈജു തുടങ്ങിയവര്‍ മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രമാണ് മേരാ നാം ഷാജി. ഇത്തവണയും കോമഡിക്ക് പ്രാധാന്യം നല്‍കിയുളള ഒരു ചിത്രവുമായിട്ടാണ് സംവിധായകന്‍ എത്തുന്നത്. അരവിന്ദന്റെ അതിഥികള്‍,ഞാന്‍ പ്രകാശന്‍ എന്നീ വിജയ ചിത്രങ്ങള്‍ക്കു ശേഷം നിഖില വിമല്‍ സിനിമയില്‍ നായിക വേഷത്തില്‍ എത്തുന്നു. ഇവര്‍ക്കൊപ്പം മലയാളത്തിലെ മറ്റു ശ്രദ്ധേയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

വിവിധ പ്രദേശങ്ങളിലുളള ഷാജിമാര്‍
മേരാ നാം ഷാജിയില്‍ കോഴിക്കോട്ട ഷാജിയായി ബിജു മേനോനും കൊച്ചിയിലെ ഷാജിയായി ആസിഫ് അലിയും തിരുവനന്തപുരത്തെ ഷാജിയായി ബൈജുവുമാണ് എത്തുന്നത്. സിനിമയുടെ ടീസര്‍ പുറത്തിറങ്ങിയതു മുതല്‍ ഇതൊരു പക്ക എന്റര്‍ടെയ്‌നര്‍ ചിത്രമായിരിക്കുമെന്ന് സൂചന ലഭിച്ചിരുന്നു. വിവിധ പ്രദേശങ്ങളിലുളള ഷാജിമാര്‍ ആകസ്മികമായി കണ്ടുമുട്ടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്.

ബൈജുവിനെക്കുറിച്ച് നാദിര്‍ഷ
മേരാ നാം ഷാജിയിലേക്ക് ബൈജുവിനെ തിരഞ്ഞെടുത്തതിനെക്കുറിച്ച് അടുത്തിടെ നടന്നൊരു അഭിമുഖത്തിലാണ് നാദിര്‍ഷ തുറന്നുപറഞ്ഞത്. സിനിമയില്‍ ബൈജു അവതരിപ്പിക്കുന്ന ഷാജി കഥാപാത്രം തിരുവനന്തപുരത്തുകാരനാണ്. അത് തിരഞ്ഞെടുപ്പിന് പ്രചോദനമായി.അതിലെല്ലാം ഉപരിയായി ബൈജു ഒരു ഗംഭീര ആക്ടറാണ്.ഏതു സിനിമ ചെയ്താലും ചെയ്യുന്ന കഥാപാത്രങ്ങളെ സുരക്ഷിതമാക്കുന്ന ശൈലിയാണ് ബൈജുവിന്റെത്. അതിനാല്‍ തന്നെ ഈ കഥാപാത്രം ചെയ്യാന്‍ ബൈജു തന്നെയാണ് യോഗ്യനെന്ന് തോന്നി. ലല്ലു സ്പീക്കിംഗില്‍ നാദിര്‍ഷ വ്യക്തമാക്കി.

എപ്രില്‍ അഞ്ചിനാണ്
അതേസമയം എപ്രില്‍ അഞ്ചിനാണ് നാദിര്‍ഷയുടെ മേരാ നാം ഷാജി തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. സിനിമയുടെ സെന്‍സറിംഗും മറ്റുമെല്ലാം നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു. ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. 2 മണിക്കൂര്‍ 14 മിനിറ്റാണ് സിനിമയുടെ സെന്‍സര്‍ കോപ്പിയുടെ ദൈര്‍ഘ്യം. അവധിക്കാല റിലീസായി മോഹന്‍ലാലിന്റെ ലൂസിഫറിനു പിന്നാലെയാണ് ചിത്രം എത്തുന്നത്.

നടന്‍ ശ്രീനിവാസനും
ദിലീപ് പൊന്നന്‍ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബി രാകേഷാണ്. നടന്‍ ശ്രീനിവാസനും സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. വിനോദ് ഇല്ലംപിള്ളിയാണ് ഛായാഗ്രഹണം. ദിലീപ് പൊന്നന്‍, ഷാനി ഖാദര്‍ എന്നിവരാണ് കഥ. ജോണ്‍ കുട്ടി എഡിറ്റിംങ്ങും എമില്‍ മുഹമ്മദ് സംഗീതവും നിര്‍വഹിച്ചിരിക്കുന്നു.സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് നവാഗതനായ എമില്‍ മുഹമ്മദാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications











