നാദിര്‍ഷ സംവിധായകന്റെ വേഷത്തില്‍
നടന്‍, മിമിക്രി കലാകാരന്‍, ഗായകന്‍... നാദിര്‍ഷയുടെ വിശേഷണങ്ങള്‍ ഇവിടെ തീരുന്നില്ല. ഒടുവിലിതാ ചലച്ചിത്ര സംവിധായകന്റെ വേഷമണിയാന്‍ ഒരുങ്ങുകയാണ് നാദിര്‍ഷ. പറഞ്ഞുവരുന്നത് സിനിമാക്കഥയെക്കുറിച്ചാണെന്ന് തെറ്റിദ്ധരിക്കല്ലേ. ' അമര്‍, അക്ബര്‍, ആന്റണി ' എന്ന ആദ്യചിത്രത്തിലൂടെ മലയാളത്തില്‍ സംവിധായകനാകാന്‍ ഒരുങ്ങുകയാണ് നാദിര്‍ഷ. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരായിരിക്കും ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുക. നായികയെ തീരുമാനിച്ചിട്ടില്ല. സംവിധായകന്റേത് തന്നെയാണ് തിരക്കഥയും.
' അമര്‍, അക്ബര്‍, ആന്റണി ' എന്നുകേള്‍ക്കുമ്പോള്‍ അമിതാഭ് ബച്ചനും വിനോദ് ഖന്നയും ഋഷി കപൂറും തകര്‍ത്തഭിനയിച്ച ഹിന്ദി ചിത്രമാണോ മനസ്സിലെത്തുന്നത്. എന്നാല്‍ പേരിലെ സാമ്യമല്ലാതെ തന്റെ സിനിമയ്ക്ക് അതുമായി യാതൊരു ബന്ധവുമില്ലെന്നാണ് നാദിര്‍ഷ പറയുന്നത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളാണ് അമറും അക്ബറും ആന്‍ണിയും. അതുകൊണ്ടുമാത്രമാണ് സിനിമയ്ക്ക് ഈ പേരുതന്നെ തിരഞ്ഞെടുത്തത്. ചിത്രത്തിലെ മറ്റ്താരങ്ങളെക്കുറിച്ചൊന്നും തീരുമാനമായിട്ടില്ല - നാദിര്‍ഷ പറയുന്നു. ഉറ്റസുഹൃത്തായ ദിലീപ് ഈ സിനിമയില്‍ ഇല്ലെങ്കിലും തന്റെ അടുത്ത ചിത്രത്തില്‍ ദിലീപിനെ നായകനാക്കാനാണ് നാദിര്‍ഷയുടെ പ്ലാന്‍.

ക്ലാസ്‌മേറ്റ്‌സിനുശേഷം പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവര്‍ ഒന്നിച്ചഭിനയിക്കുന്നുവെന്ന പ്രത്യേകത ഈ സിനിമയ്ക്കുണ്ട്. അതുകൊണ്ട് ഇത് ക്യാമ്പസ് ചിത്രമല്ല കേട്ടോ. പൂര്‍ണ്ണമായും നര്‍മ്മത്തിന് പ്രാധാന്യം കൊടുത്താണ് ചിത്രം ഒരുക്കുന്നത്. സിനിമയിലും ടെലിവിഷനിലും തിളങ്ങി നില്‍ക്കുന്ന നാദിര്‍ഷഏറെനാളായി സിനിമ സംവിധാനം ചെയ്യാനുളള തയ്യാറെടുപ്പിലായിരുന്നു.


Click it and Unblock the Notifications