For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നാദിര്‍ഷയെ വിടാതെ പിടിച്ച് ദിലീപ്! 14 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ച് വരവ് സിദ്ദിഖിന്റെ മകനായി!

  |

  മിമിക്രി വേദിയില്‍ നിന്നും സിനിമയിലേക്ക് എത്തിയ താരങ്ങളാണ് ദിലീപും നാദിര്‍ഷയും. ദിലീപ് നായകനായി തന്നെ തുടര്‍ന്നപ്പോള്‍ സിനിമയുടെ പല മേഖലകളിലേക്കും ശ്രദ്ധ ചെലുത്താനായിരുന്നു നാദിര്‍ഷ തീരുമാനിച്ചത്. അഭിനേതാവ്, ഗായകന്‍, ഗാനരചയിതാവ്, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നിങ്ങനെ നാദിര്‍ഷ കൈവെക്കാത്ത മേഖലകളില്ല.

  മലയാളത്തില്‍ പാരഡി പാട്ടുകളൂടെ രാജകുമാരനായി വാഴുന്ന നാദിര്‍ഷയുടെ സംവിധാനത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രം റിലീസിനൊരുങ്ങുകയാണ്. അതിനൊപ്പം വര്‍ഷങ്ങള്‍ക്ക് ശേഷം താരം അഭിനയത്തിലേക്ക് മടങ്ങി വരുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അതും ആത്മസുഹൃത്തായ ദിലീപിനൊപ്പമാണെന്നുള്ളതാണ് ശ്രദ്ധേയം.

   ദിലീപും നാദിര്‍ഷയും

  ദിലീപും നാദിര്‍ഷയും

  മലയാള സിനിമയില്‍ അടുത്ത സൗഹൃദം സൂക്ഷിക്കുന്ന രണ്ട് താരങ്ങളാണ് ദിലീപും നാദിര്‍ഷയും. കലാഭവന്‍ ട്രൂപ്പില്‍ മിമിക്രി കലാകാരന്മാരായിട്ടായിരുന്നു ഇരുവരുടെയും തുടക്കം. നാദിര്‍ഷയും ദിലീപും ചേര്‍ന്ന് ദേ മാവേലിക്കൊമ്പത്ത് എന്ന കാസറ്റ് ഇറക്കിയായിരുന്നു. ഇത് ഹിറ്റായതോടെയാണ് ഇരുവരും ആരാധകരെ സ്വന്തമാക്കിയത്. അടുത്തിടെ ഒരു അഭിമുഖത്തില്‍ ദിലീപിനെ പരിചയപ്പെട്ടതിനെ കുറിച്ചും തുടക്ക കാലത്തെ കുറിച്ചും നാദിര്‍ഷ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ ദിലീപിനൊപ്പം നാദിര്‍ഷ സിനിമയില്‍ അഭിനയിക്കുന്നു എന്ന വാര്‍ത്തകള്‍ വന്നിരിക്കുകയാണ്.

   ദിലീപിന്റെ ശുഭരാത്രി

  ദിലീപിന്റെ ശുഭരാത്രി

  കോടതി സമക്ഷം ബാലന്‍ വക്കീലിന് ശേഷം ദിലീപ് നായകനാവുന്ന സിനിമയാണ് ശുഭരാത്രി. അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിന് ശേഷം വ്യാസന്‍ കെ പി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ദിലീപിനൊപ്പം സിദ്ദിഖാണ് മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്. മാര്‍ച്ച് രണ്ടാമത്തെ ആഴ്ചയോടെ ചിത്രീകരണം ആരംഭിച്ച ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി നാദിര്‍ഷയും അഭിനയിക്കുന്നുണ്ട്. കലാഭവന്‍ മണി നായകനായി അഭിനയിച്ച് 2005 ല്‍ റിലീസിനെത്തിയ ബെന്‍ജോണ്‍സണിലായിരുന്നു നാദിര്‍ഷ അവസാനമായി അഭിനയിക്കുന്നത്.

   സിദ്ദിഖിന്റെ മകനായി അഭിനയിക്കും

  സിദ്ദിഖിന്റെ മകനായി അഭിനയിക്കും

  സിദ്ദിഖിന്റെ മകനായിട്ടാണ് ശുഭരാത്രിയില്‍ നാദിര്‍ഷ അഭിനയിക്കുന്നത്. പതിനാല് വര്‍ഷത്തിന് ശേഷം അഭിനയത്തിലേക്ക് എത്തുമ്പോള്‍ പ്രധാനപ്പെട്ടൊരു വേഷമായിരിക്കും ഇതെന്നാണ് സൂചന. അനു സിത്താരയാണ് നായിക. നെടുമുടി വേണു, സായി കുമാര്‍, ഇന്ദ്രന്‍സ്, ഹരീഷ് പേരാടി, മണികണ്ഠന്‍, സൈജു കുറുപ്പ്, സുധീപ് കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ശാന്തി കൃഷ്ണ, ആശ ശരത്, ഷീലു എബ്രാഹം, കെപിഎസി ലളിത, തെസ്‌നി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

   സംവിധായകനായ നാദിര്‍ഷ

  സംവിധായകനായ നാദിര്‍ഷ

  2015 ല്‍ റിലീസിനെത്തിയ അമര്‍ അക്ബര്‍ അന്തോണിയായിരുന്നു നാദിര്‍ഷയുടെ സംവിധാനത്തിലെത്തുന്ന ആദ്യ ചിത്രം. കോമഡി എന്റര്‍ടെയിനറായി നിര്‍മ്മിച്ച ചിത്രത്തില്‍ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങള്‍. ഈ സിനിമയിലൂടെ മികച്ച പോപുലര്‍ സംവിധായകനുള്ള ഏഷ്യാവിഷന്‍ അവാര്‍ഡ് നാദിര്‍ഷയ്ക്ക് ലഭിച്ചിരുന്നു. പുതുമുഖങ്ങളെ മുന്‍നിര്‍ത്തി ഒരുക്കിയ കട്ടപ്പനയിലെ ഋത്വിക് റോഷനായിരുന്നു നാദിര്‍ഷുടെ സംവിധാനത്തിലെത്തിയ രണ്ടാമത്തെ ചിത്രം. ഈ സിനിമയിലൂടെ മികച്ച സംവിധായകനുള്ള ഫഌവേഴ്‌സ് ഗള്‍ഫ് ഫിലിം അവാര്‍ഡും നാദിര്‍ഷയ്ക്ക് ലഭിച്ചിരുന്നു..

   മേരാ നാം ഷാജി വരുന്നു

  മേരാ നാം ഷാജി വരുന്നു

  മേരാ നാം ഷാജി എന്ന ചിത്രമാണ് നാദിര്‍ഷ സംവിധായകനായിട്ടെത്തുന്ന ഏറ്റവും പുതിയ ചിത്രം. ബിജു മേനോന്‍, ആസിഫ് അലി, ബൈജു സന്തോഷ്, നിഖില വിമല്‍, ശ്രീനിവാസന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിഷുവിന് മുന്നോടിയായി റിലീസിനൊരുങ്ങുന്ന ചിത്രം ഏപ്രില്‍ 5 നായിരിക്കും തിയറ്ററുകളിലേക്ക് എത്തുന്നത്. സിനിമയില്‍ നിന്നും പുറത്ത് വന്ന ടീസറും പോസ്റ്ററുകളും ട്രെയിലറുമെല്ലാം ഇതിനകം സോഷ്യല്‍ മീഡിയയില്‍ തരംഗമായി കഴിഞ്ഞിരിക്കുകയാണ്.

  വൈറലായ ചിത്രം

  വൈറലായ ചിത്രം

  ദിലീപിന്റെ ഫാന്‍സ് ഗ്രൂപ്പുകളിലൂടെയാണ് ശുഭരാത്രിയുടെ ചിത്രീകരണം ആരംഭിച്ചു എന്ന വാര്‍ത്ത ആദ്യം പുറത്ത് വന്നത്. ലൊക്കേഷനിലെ ചിത്രങ്ങളും സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു. അതിനൊപ്പമാണ് ചിത്രത്തിലെ നായിക നായകന്മാരുടെ ഫസ്റ്റ് ലുക്ക് വന്നത്. ദിലീപും അനു സിത്താരയും തുളസിമാല ചാര്‍ത്തി ഒരു അമ്പത്തിന് മുന്നില്‍ വിവാഹവേഷത്തില്‍ നില്‍ക്കുന്ന ചിത്രമായിരുന്നത്. അതീവ സുന്ദരിയായി നില്‍ക്കുന്ന അനു സിത്താരയ്ക്ക് പറ്റിയ ജോഡിയാണ് ദിലീപെന്ന് ഈ ചിത്രത്തില്‍ നിന്നും വ്യക്തമാവും. ഇതോടെ സിനിമ വലിയ ജനപ്രീതി സ്വന്തമാക്കിയിരുന്നു.

  English summary
  Nadirshah also acting Dileep's next Shubharathri
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X