»   » അത് കിംവദന്തി മാത്രം, നാദിര്‍ഷയുടെ ചിത്രത്തില്‍ ദിലീപില്ല!!

അത് കിംവദന്തി മാത്രം, നാദിര്‍ഷയുടെ ചിത്രത്തില്‍ ദിലീപില്ല!!

Posted By:
Subscribe to Filmibeat Malayalam

അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലൂടെ മികച്ചൊരു തുടക്കം കുറിച്ചിരിയ്ക്കുകയാണ് നാദിര്‍ഷ. ആദ്യ ചിത്രത്തില്‍ ഉറ്റസുഹൃത്ത് ദിലീപിനെ നായകനാക്കാത്തതില്‍ പലര്‍ക്കും പരാതിയുണ്ടായിരുന്നു. ഈ കഥ ദിലീപിന് പറ്റിയതായിരുന്നില്ലെന്നും, തീര്‍ച്ചയായും ദിലീപിനൊപ്പം ഒരു സിനിമ ചെയ്യും എന്നും നാദിര്‍ഷ വ്യക്തമാക്കിയതോടെയാണ് വിമര്‍ശനങ്ങളും ഗോസിപ്പുകളും അവസാനിപ്പിച്ചത്.

അതോടെ അമര്‍ അക്ബര്‍ അന്തോണിയ്ക്ക് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപ് നായകന്‍ എന്ന തരത്തില്‍ വാര്‍ത്തകള്‍ വരാന്‍ തുടങ്ങി. ചിത്രം പണിപ്പുരയിലാണെന്നും കേട്ടു. എന്നാല്‍ ആ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ ദിലീപ്. അങ്ങനെ ഒരു സിനിമയെ കുറിച്ച് തങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ദിലീപ് അറിയിച്ചു.


അത് കിംവദി മാത്രം, നാദിര്‍ഷയുടെ ചിത്രത്തില്‍ ദിലീപില്ല!!

നാദിര്‍ഷയുടെ ഒരു സിനിമയില്‍ അഭിനയിക്കാന്‍ തനിക്ക് അതിയായ ആഗ്രഹമുണ്ടെന്നും എന്നാല്‍ ഇതുവരെ അങ്ങനെ ഒരരു സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചയും നടന്നില്ലെന്നും ദിലീപ് അറിയിച്ചു.


അത് കിംവദി മാത്രം, നാദിര്‍ഷയുടെ ചിത്രത്തില്‍ ദിലീപില്ല!!

നാദിര്‍ഷയുടെ കന്നി സംരംഭം വിജയിച്ചതിലും ഒരു സംവിധായകന്‍ എന്ന നിലയില്‍ നാദിര്‍ഷ ശ്രദ്ധിക്കപ്പെട്ടതിലും അതിയായ സന്തോഷമുണ്ടെന്ന് ദിലീപ് പറയുന്നു.


അത് കിംവദി മാത്രം, നാദിര്‍ഷയുടെ ചിത്രത്തില്‍ ദിലീപില്ല!!

നാദിര്‍ഷയുടെ ജീവിതത്തിലെ ഒരു പൊന്‍തൂവല്‍ തന്നെയാണിത്. വരും സിനിമകളിലും ഈ വിജയം ആവര്‍ത്തിയ്ക്കാന്‍ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ


അത് കിംവദി മാത്രം, നാദിര്‍ഷയുടെ ചിത്രത്തില്‍ ദിലീപില്ല!!

നാദിര്‍ഷയുടെ അടുത്ത ചിത്രം അമര്‍ അക്ബര്‍ അന്തോണിയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു. നാദിര്‍ഷയില്‍ നിന്ന് മികച്ച എന്റര്‍ടൈന്‍മെന്റ് സിനിമകള്‍ പ്രേക്ഷകര്‍ ഇനി പ്രതീക്ഷിക്കും


അത് കിംവദി മാത്രം, നാദിര്‍ഷയുടെ ചിത്രത്തില്‍ ദിലീപില്ല!!

പൃഥ്വിരാജിനെയും ജയസൂര്യയെയും ഇന്ദ്രജിത്തിനെയും തന്നെ കേന്ദ്രകഥാപാത്രങ്ങളാക്കി അമര്‍ അക്ബര്‍ അന്തോണിയെ നാദിര്‍ഷ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.


അത് കിംവദി മാത്രം, നാദിര്‍ഷയുടെ ചിത്രത്തില്‍ ദിലീപില്ല!!

ടു കണ്‍ട്രീസിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ദിലീപ് ഇപ്പോള്‍ സിദ്ദിഖ് - ലാല്‍ സംവിധാനം ചെയ്യുന്ന കിങ് ലയര്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ്. അത് കഴിഞ്ഞാല്‍ സുന്ദര്‍ ദാസിന്റെ വെല്‍ക്കം ടു സന്‍ട്രല്‍ ജയില്‍, രതീഷ് അമ്പാട്ടിന്റെ കുമാരസംഭവം എന്നീ ചിത്രങ്ങളില്‍ അഭിനയിക്കും


English summary
Rumours have been rife after the success of Nadirshah's debut movie Amar Akbar Anthony that his next project will have buddy Dileep in the lead. The actor fuelled the rumours by joking at an event that he definitely wants to be part of whatever Nadirshah attempts next.However, Dileep now tells us the duo has not initiated any such discussions

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam