»   » കേട്ട് കേട്ട് മടുത്തു, ഒടുവില്‍ നാദിര്‍ഷയുടെ ചിത്രത്തില്‍ ദിലീപിനെ നായകനാക്കാന്‍ തീരുമാനിച്ചു

കേട്ട് കേട്ട് മടുത്തു, ഒടുവില്‍ നാദിര്‍ഷയുടെ ചിത്രത്തില്‍ ദിലീപിനെ നായകനാക്കാന്‍ തീരുമാനിച്ചു

Posted By: Sanviya
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ എല്ലാവര്‍ക്കും അറിയാവുന്ന സൗഹൃദമാണല്ലോ ദിലീപ്-നാദിര്‍ഷയുടേത്. നാദിര്‍ഷ ആദ്യമായി സിനിമ സംവിധാനം ചെയ്യുന്നുവെന്ന് പറഞ്ഞപ്പോള്‍ ചിത്രത്തില്‍ ദിലീപായിരിക്കും നായകനെന്ന് പലരും പറഞ്ഞു. പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവര്‍ ഒന്നിച്ച അമര്‍ അക്ബര്‍ അന്തോണിയായിരുന്നു നാദിര്‍ഷയുടെ ആദ്യ സംവിധാനം സംരംഭം. ചിത്രത്തിന് ശേഷം എവിടെ പോയാലും നാദിര്‍ഷയോട് ആരാധകര്‍ ചോദിക്കുന്ന ഒരേ ഒരു ചോദ്യം ഇതായിരിക്കും.

ദിലീപിനെ നായകനാക്കി സിനിമ ചെയ്യുന്നതെപ്പോഴാണ്? എന്നാല്‍ ദിലീപിനെ വെച്ചൊരു സിനിമ ചെയ്യണം. പക്ഷേ അദ്ദേഹത്തിന് പറ്റിയ ഒരു വേഷം ഇതുവരെ തന്റെ കൈയില്‍ വന്നില്ലെന്ന് നാദിര്‍ഷ പറയും. അമര്‍ അക്ബര്‍ അന്തേണിയ്ക്ക് ശേഷം നാദിര്‍ഷ തന്റെ രണ്ടാമത്തെ ചിത്രത്തിലേക്ക് കടന്നു. കട്ടപ്പനയിലെ ഋത്വിക് റോഷനാണ് രണ്ടാമത്തെ ചിത്രം. ഏറ്റവും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ദിലീപാണ് ചിത്രത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തത്.

തിരക്കഥ

ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ ചിത്രമായ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് സജീവ് പഴൂരാണ് ദിലീപ്-നാദിര്‍ഷ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതെന്നാണ് അറിയുന്നത്.

കൂടുതല്‍ വിവരങ്ങള്‍

ദിലീപ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നാണ് അറിയുന്നത്. ചിത്രത്തിലെ കഥാപാത്രങ്ങളെയും മറ്റ് വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്ത് വിടുമെന്നാണ് അറിയുന്നത്.

നാദിര്‍ഷ തിരക്കിലാണ്

മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കിലാണിപ്പോള്‍ നാദിര്‍ഷ. അതേ സമയം മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്ക് സംവിധാനം ചെയ്യുന്നതും നാദിര്‍ഷയാണ്.

ജോര്‍ജേട്ടന്‍സ് പൂരം

കെ ബിജു സംവിധാനം ചെയ്യുന്ന ജോര്‍ജേട്ടന്‍സ് പൂരമാണ് റിലീസ് കാത്ത് കഴിയുന്ന ദിലീപ് ചിത്രം.

English summary
Nadirshah's Next Hero Is Dileep!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam