»   » മോഹന്‍ലാല്‍ എനിക്കെന്നും സ്‌പെഷ്യലാണ്, എന്റെ ആദ്യ കാമുകന്‍, നദിയ മൊയ്തു പറയുന്നു

മോഹന്‍ലാല്‍ എനിക്കെന്നും സ്‌പെഷ്യലാണ്, എന്റെ ആദ്യ കാമുകന്‍, നദിയ മൊയ്തു പറയുന്നു

Posted By: Aswini P
Subscribe to Filmibeat Malayalam
മോഹന്‍ലാലിനൊപ്പം വീണ്ടും അഭിനയിക്കാന്‍ ഏറെ ആഗ്രഹിച്ചിരുന്നു | filmibeat Malayalam

നീണ്ട 35 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നദിയ മൊയ്തുവും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് അജോയ് വര്‍മ ഒരുക്കുന്ന നീരാളി. മലയാളികള്‍ ആഗ്രഹിച്ച ജോഡി വീണ്ടുമൊന്നിക്കുന്ന സന്തോഷം ആരാധകര്‍ക്കുമുണ്ട്.

ജൂനിയർ ആർടിസ്റ്റുകൾ ശരിയ്ക്കും ജീവിച്ചു! ആസിഫ് അലി, അപർണ ബാലമുരളി എന്നിവരുടെ തടി കേടായി....

നീരാളിയില്‍ മോഹന്‍ലാലിന്റെ ഭാര്യയായിട്ടാണ് നദിയ മൊയ്തു എത്തുന്നത്. മോഹന്‍ലാലിനൊപ്പം വീണ്ടും അഭിനയിക്കാന്‍ കഴിയുന്നത് അപ്രതീക്ഷിതവും ഏറെ ആഗ്രഹിച്ചതുമാണെന്ന് നദിയ മൊയ്തു പറഞ്ഞു.

നോക്കത്താ ദൂരത്ത് കണ്ണും നട്ട്

നദിയ മൊയ്തുവിന്റെ ആദ്യ ചിത്രമാണ് ഫാസില്‍ സംവിധാനം ചെയ്ത്, 1984 ല്‍ പുറത്തിറങ്ങിയ നോക്കത്താ ദൂരത്ത് കണ്ണും നട്ട്. ശക്തമായ നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തി. നദിയയുടെ കഥാപാത്രത്തിന് തന്നെയായിരുന്നു നായകനെക്കാള്‍ പ്രാധാന്യം...

ലാലും നദിയയും

ഒറ്റ ചിത്രത്തില്‍ മാത്രമേ നദിയയും ലാലും ജോഡി ചേര്‍ന്ന് അഭിനയിച്ചിട്ടുള്ളീവെങ്കിലും, അത് തന്നെ മതിയായിരുന്നു. ക്രോസ്‌മോഫിന്‍ കണ്ണടവച്ച് ശ്രീകുമാറിനെ (മോഹന്‍ലാല്‍) കളിപ്പിക്കുന്ന ഗേളി (നദിയ) യെ മലയാളികള്‍ക്ക് അത്രപെട്ടന്നൊന്നും മറക്കാന്‍ കഴിയില്ല.

രണ്ടാമത്തെ ചിത്രം

നോക്കത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിന് ശേഷം ഇരുവരും പഞ്ചാഗ്നിയില്‍ ഒരുമിച്ച് അഭിനയിച്ചെങ്കിലും ലാലിന്റെ നായിക ഗീതയായിരുന്നു. അതിന് ശേഷം ലാലും നദിയയും ഒന്നിക്കുന്നത്, ഇപ്പോള്‍ ഈ നീരാളിയ്ക്ക് വേണ്ടിയാണ്.

യാത്രയില്‍ കേട്ടു


മുംബൈയില്‍ നിന്ന് ചെന്നൈയിലേക്കുള്ള യാത്രയിലാണ് നീരാളി എന്ന ചിത്രവുമായി ബന്ധപ്പെട്ട് എന്നെ വിളിക്കുന്നത്. എന്നാല്‍ യാത്രയിലാണെന്നും മുംബൈയിലേക്ക് മടങ്ങിയെത്തി കഥ കേട്ട ശേഷം പറയാം എന്നും ഞാന്‍ പറഞ്ഞു

അര്‍ജന്റായിരുന്നു..

എന്നാല്‍ അവര്‍ക്ക് എത്രയും പെട്ടന്ന് ചിത്രത്തിലെ നായികയെ കിട്ടേണ്ടതുണ്ടായിരുന്നു. പ്രൊഡക്ഷന്‍ യൂണിറ്റില്‍ നിന്ന് ഒരാള്‍ വന്ന് എനിക്ക് കഥ വിശദീകരിച്ചു തന്നു. കഥ ഇഷ്ടപ്പെട്ടു.. ഓകെ പറഞ്ഞു.

ഏറ്റവും ആകര്‍ഷിച്ചത്

മോഹന്‍ലാല്‍ നായകനാകുന്നു എന്നതാണ് ഏറ്റവുമാദ്യം ചിത്രത്തിലേക്ക് എന്നെ ആകര്‍ഷിച്ചത്. എന്റെ നഗരമായ മുംബൈയിലാണ് ഷൂട്ടിങ് എന്നതും ഒരു കാരണമാണ്. അജോയ് വര്‍മ എന്ന സംവിധായകനിലും അദ്ദേഹത്തിന്റെ ടീം അഗങ്ങളും എന്റെ വിശ്വാസം കൂട്ടി.

ലാല്‍ എന്നും സ്‌പെഷ്യല്‍

മോഹന്‍ലാല്‍ എനിക്കെന്നും സ്‌പെഷ്യലാണ്. എന്റെ ആദ്യ നായകനാണ് അദ്ദേഹം. ആ മധുരമായ ഓര്‍മകള്‍ എന്നും എനിക്ക് തിരിച്ചു തരുന്ന നടന്‍. എപ്പോഴും വിളിക്കുകയും സംസാരിക്കുകയും ചെയ്യുന്ന ബന്ധമൊന്നുമല്ല. എന്നാല്‍ കാണുമ്പോള്‍ പഴയ സൗഹൃദം ഊട്ടിഉറപ്പിക്കാറുണ്ട്.

ലാലേട്ടനില്‍ നിന്ന് പഠിക്കാന്‍

ഇന്ത്യയിലെ തന്നെ മികച്ച നടന്മാരില്‍ ഒരാളാണ് മോഹന്‍ലാല്‍. നീരാളിയുടെ ഒരു രംഗം ഷൂട്ട് ചെയ്യുമ്പോള്‍ ഞാന്‍ ആക്ഷമയായി കാത്തിരിയ്ക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഭാര്യയെ കാണാന്‍ വരുന്ന രംഗമാണ് ഷൂട്ട് ചെയ്യുന്നത്. ഞാന്‍ കിടക്കയില്‍ കണ്ണടച്ച് കിടക്കുകയായിരിക്കും. അപ്പോള്‍ ലാല്‍ അകത്തേക്ക് കടന്ന് വരും. അതാണ് സീന്‍. ഞാന്‍ കണ്ണുതുറക്കാതെ കിടന്നു. അദ്ദേഹം എങ്ങിനെ ആ സീനില്‍ അഭിനയിക്കും എന്നറിയാനുള്ള ആവേശമായിരുന്നു എനിക്ക്. അദ്ദേഹത്തില്‍ നിന്ന് പലതും കണ്ടു പഠിക്കാനുണ്ട്.

പുതുമുഖം

എന്നെ സംബന്ധിച്ച് ഞാനിപ്പോഴും പുതുമുഖമാണ്. ഞാനിത് വരെ 52 സിനിമകള്‍ മാത്രമേ ചെയ്തിട്ടുള്ളൂ. ഇപ്പോഴുള്ള പുതുമുഖ നായികമാര്‍ ഇതിലുമധികം സിനിമകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടാവും. ഞാനിപ്പോഴും അഭിനയം കണ്ട് പഠിക്കുകയാണ്- നദിയ പറഞ്ഞു.

പുതിയചിത്രം

നീരാളി കൂടാതെ തെലുങ്കില്‍ നാ പേരു സൂര്യ നാ ഇല്ലു ഇന്ത്യ എന്ന ചിത്രവും നദിയ ചെയ്തുകൊണ്ടിരിയ്ക്കുന്നുണ്ട്. അല്ലു അര്‍ജ്ജുനാണ് ചിത്രത്തിലെ നായകന്‍. ഇരു ചിത്രങ്ങളും ഏകദേശം ഒരുമിച്ചായിരിക്കും റിലീസ് എന്ന് നദിയ പറയുന്നു

English summary
Nadiya Moidu: I still consider myself a newcomer

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam