ജീവിതത്തില്‍ എറ്റവുമധികം സമ്മര്‍ദ്ദമനുഭവിച്ചത് ആ ദിവസങ്ങളില്‍! മനസ് തുറന്ന് നദിയാ മൊയ്തു!!
നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തിളങ്ങിയ നടിയാണ് നദിയാ മൊയ്തു. മോഹന്‍ലാല്‍ നായകനായ നോക്കത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലൂടെയായിരുന്നു നദിയ സിനിമയിലെത്തിയിരുന്നത്. ആദ്യ ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനം നടത്തിയായിരുന്നു നദിയ സിനിമയിലേക്കുളള തന്റെ വരവ് അറിയിച്ചിരുന്നത്. തുടര്‍ന്നും നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ച നദിയ തമിഴ് തെലുങ്ക് ഭാഷകളിലാണ് കൂടുതല്‍ ചിത്രങ്ങള്‍ ചെയ്തിരുന്നത്.
ഒരിടവേളയ്ക്കു ശേഷം നദിയ മലയാളത്തില്‍ തിരിച്ചെത്തുന്നത് മോഹന്‍ലാലിന്റെ നായികയായിട്ടാണ്. അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന നീരാളിയാണ് നദിയയുടെ റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രം. നീരാളിയുടെ റീലിസിനുവേണ്ടിയുളള കാത്തിരിപ്പിലാണ് നടി ഇപ്പോഴുളളത്. അടുത്തിടെ തനിക്ക് ജീവിതത്തില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളെകുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നദിയാ മൊയ്തൂ. ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നദിയ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

പ്രേക്ഷകരുടെ ഇഷ്ടതാരം
സിനിമയില്‍ അരങ്ങേറ്റം കുറിച്ച ആദ്യ ചിത്രത്തിലൂടെ തന്ന മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയായിരുന്നു നദിയാ മൊയ്തു. നോക്കത്താദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തില്‍
ശ്രദ്ധേയമായൊരു കഥാപാത്രത്തെയായിരുന്നു നദിയ അവതരിപ്പിച്ചിരുന്നത്. ഫാസില്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മോഹന്‍ലാലും പദ്മിനിയുമായിരുന്നു മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നത്. ചിത്രത്തില്‍ ഗേളി എന്ന കഥാപാത്രത്തെ നദിയ മികവുറ്റതാക്കിയിരുന്നു. തുടര്‍ന്നും നിരവധി മലയാള ചിത്രങ്ങളില്‍ അഭിനയിച്ച നദിയ അന്യഭാഷാ ചിത്രങ്ങളിലായിരുന്നു കൂടുതല്‍ സജീവമായിരുന്നത്. തമിഴ്, തെലുങ്ക് ഭാഷകളിലായി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ നദിയ അഭിനയിച്ചിരുന്നു.

നീരാളി എന്ന ചിത്രം
ബോളിവുഡ് സിനിമകളിലൂടെ ശ്രദ്ധേയനായ അജോയ് വര്‍മ്മ മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് നീരാളി. ചിത്രത്തില്‍ ലാലേട്ടനൊപ്പം തുല്ല്യപ്രാധാന്യമുളള കഥാപാത്രമായാണ് നദിയാ മൊയ്തു എത്തുന്നത്. സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. നീരാളിയുടെതായി പുറത്തിറങ്ങിയ ട്രെയിലറിനും പാട്ടുകഴള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ആക്ഷന്‍ അഡ്വെെഞ്ചര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമായിരിക്കും നീരാളിയെന്നാണ് ചിത്രത്തിന്റെ ട്രെയിലറില്‍ നിന്നെല്ലാം വ്യക്തമായിരുന്നത്.

ലാലേട്ടനൊപ്പം വീണ്ടും
നോക്കത്താദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിനുശേഷം നദിയ ലാലേട്ടനൊപ്പം വീണ്ടും അഭിനയിക്കുന്ന ചിത്രമാണ് നീരാളി. 33 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഈ കൂട്ടുകെട്ട് വീണ്ടും ഒരു ചിത്രത്തിനായി ഒന്നിച്ചിരിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഭാര്യയുടെ വേഷത്തിലാണ് നദിയാ മൊയ്തു എത്തുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരും വീണ്ടുമൊന്നിച്ച ചിത്രത്തിനായുളള കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍ ഉളളത്. ജൂലായ് 13നാണ് നീരാളി തിയ്യേറ്ററുകളിലേക്കെത്തുന്നത്.

ജീവിതത്തില്‍ നേരിട്ട വെല്ലുവിളിയെക്കുറിച്ച് നദിയ
ജീവിതത്തില്‍ നേരിടുന്ന എറ്റവും വലിയ വെല്ലുവിളി നിസഹായാവസ്ഥ ആണെന്നാണ് നദിയ മൊയ്തു പറയുന്നത്. കപ്പ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹാപ്പിനെസ് പ്രോജക്ടിലാണ് നടി ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. മുംബൈ നഗരത്തെ മുക്കിയ വെള്ളപ്പൊക്കത്തില്‍ കാലിന് മുറിവേറ്റ് രണ്ട് ദിവസം ഒറ്റയ്‌ക്ക് കഴിയേണ്ടി വന്ന ദുരനുഭവമായിരുന്നു നദിയ പങ്കുവെച്ചത്. "എന്റെ കുടുംബം ആ സമയത്ത് പുറത്തുപോയിരിക്കുകയായിരുന്നു. കാലിന് പരിക്കേറ്റത് കാരണം ഞാന്‍ വീട്ടില്‍ തന്നെയിരുന്നു. പുറത്ത് പോയ ഭര്‍ത്താവും കുട്ടികളും ബാക്കി കുടുംബവുമെല്ലാം തന്നെ അവിടെ പെട്ടുപോയി. രണ്ട് ദിവസത്തോളം എനിക്കവരെ കാണാന്‍ പറ്റിയില്ല,നാദിയ പറയുന്നു.

എറ്റവുമധികം സമ്മര്‍ദ്ദമനുഭവിച്ചത് ആ ദിവസങ്ങളില്‍
വെള്ളപ്പൊക്കത്തില്‍ എന്റെ കുടുംബം കുടുങ്ങിപ്പോയ ആ ദിവസങ്ങളിലാണ് ഞാന്‍ എറ്റവുമധികം സമ്മര്‍ദ്ദമനുഭവിച്ചത്. ആ സമയങ്ങളില്‍ ഞാന്‍ അനുഭവിച്ച നിസ്സഹായവസ്ഥ വളരെ വലുതാണ്. ഇങ്ങനെ പല അവസ്ഥകളും നമ്മുടെ ജീവിതത്തില്‍ വരും അത് പലതും പഠിക്കാനായുളള അവസരമായാണ് ഞാന്‍ കാണുന്നത്. അതുകൊണ്ടാണ് ജീവിതത്തെ നമ്മള്‍ നന്ദിയോടെ കാണുന്നതും.നാദിയ അഭിമുഖത്തില്‍ പറഞ്ഞു.


Click it and Unblock the Notifications











