ഒടുവില്‍ ആ ഭാഗ്യം റോഷന്
നാടോടിക്കാറ്റിന്റെ നാലാം ഭാഗം വരുന്നു എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് രണ്ടു വര്‍ഷത്തോളമായി. നാടോടിക്കാറ്റിന്റെ നാലാം ഭാഗം എന്ന പേരില്‍ പലരും പല പ്രൊജക്ടുകളും അനൗണ്‍സ് ചെയ്തു. ഇതില്‍ ഏത് പ്രൊജക്ട് യാഥാര്‍ത്ഥ്യമാകുമെന്ന കാര്യത്തില്‍ പ്രേക്ഷകര്‍ ആശയക്കുഴപ്പത്തിലായി.
ഒടുവില്‍ അക്കാര്യത്തില്‍ തീരുമാനമായി. നാടോടിക്കാറ്റിന്റെ നാലാം ഭാഗം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യും. തിരക്കഥ രചിക്കുന്നത് ജെയിംസ് ആല്‍ബര്‍ട്ട്. നേരത്തെ നാടോടിക്കാറ്റിന്റെ നാലാം ഭാഗത്തിന് ശ്രീനിവാസന്‍ തിരക്കഥയെഴുതുമെന്നും സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുമെന്നും കേട്ടിരുന്നില്ല. എന്നാല്‍ ഇരുവരും ഈ വാര്‍ത്ത പിന്നീട് നിഷേധിച്ചു.
പിന്നീട് നാടോടിക്കാറ്റിന്റെ നാലാം ഭാഗമൊരുക്കാന്‍ റാഫി മെക്കാര്‍ട്ടിന്‍ മുന്നോട്ടുവന്നു. അതുമായി സംബന്ധിച്ച പല ചര്‍ച്ചകളും അവര്‍ നടത്തിയെങ്കിലും ഒടുവില്‍ ആ ഭാഗ്യം ലഭിച്ചിരിക്കുന്നത് റോഷന്‍ ആന്‍ഡ്രൂസിനാണ്.
ഉദയനാണ് താരം, നോട്ട്ബുക്ക് എന്നീ ചിത്രങ്ങള്‍ക്കു ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കാസനോവയാണ്. മോഹന്‍ലാല്‍ നായകനാവുന്ന കാസനോവക്കു ശേഷമായിരിക്കും നാടോടിക്കാറ്റിന്റെ നാലാം ഭാഗമൊരുക്കുന്നത്.


Click it and Unblock the Notifications