നടോടിക്കാറ്റില്‍ മമ്മൂട്ടിയുടെ റോള്‍എന്തായിരുന്നു?
ങേ! നാടോടിക്കാറ്റിലെവിടയാ മമ്മൂട്ടി വന്നുപെട്ടതെന്നല്ലേ ചിന്തിക്കുന്നത്. മലയാളത്തിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ നാടോടിക്കാറ്റ് എന്ന ചിത്രത്തില്‍ ദാസനായ മോഹന്‍ലാലും വിജനായ ശ്രീനിവാസനുമല്ലാതെ ഒരിടത്തു പോലും മമ്മൂട്ടിയെ കണ്ടില്ലല്ലോ എന്ന് കരുതി മമ്മൂട്ടിയുടെ സാന്നിധ്യം ചിത്രത്തില്‍ ഇല്ലെന്ന് കരുതിയവര്‍ക്ക് തെറ്റി.
നാടോടിക്കാറ്റ് എന്ന ചിത്രത്തില്‍ കാഴ്ചയില്ലലാത്ത ഒരു റോള്‍ മമ്മൂട്ടിയും കൈകാര്യം ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാള്‍ മമ്മൂട്ടിയാണത്രെ! കാസിനോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ സെഞ്ച്വറി കൊച്ചുമോന്‍, ഐവി ശശി, സീമ എന്നിവരാണ് നാടോടിക്കാറ്റ് നിര്‍മിച്ചത്.

എന്നാല്‍ ഈ സത്യം പുതു തലമുറയില്‍ പെട്ടവര്‍ക്ക് എത്രപേര്‍ക്ക് അറിയാം എന്നൊന്ന് നോക്കണം. എന്തുകൊണ്ട് ഇതാരും അറിയാതെ പോയി എന്ന് ചോദിച്ചാല്‍, അന്ന് ഇന്നത്തെ പോലെ മാധ്യമങ്ങള്‍ സിനിമയ്ക്ക് അത്രവലിയ പ്രാധാന്യം കൊടുത്തിരുന്നോ എന്ന ചോദ്യമുയരും. പിന്നെ, വിജയന്‍ പറയുമ്പോലെ 'എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ'
എന്തായാലും സംഗതി സത്യം തന്നെ. സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ പിറന്ന, മലയാളികള്‍ എന്നും അഭിമാനത്തോടെ ചൂണ്ടിക്കാണിക്കുന്ന, ഓര്‍ക്കുന്ന ചിത്രത്തിന് പിന്നില്‍ നമ്മുടെ രണ്ട് സൂപ്പര്‍സ്റ്റാറുകളുടെയും കൈയ്യുണ്ട്. പിന്നെ ഈ ഒരു കൂട്ടുകെട്ടില്‍ ഒരു ചിത്രം പിറന്നിട്ടില്ല. അതെന്താണാവോ എന്തോ..


Click it and Unblock the Notifications











