ക്യാന്‍സര്‍ മൂന്നാമത്തെ സ്റ്റേജില്‍! മമ്മൂട്ടി ചിത്രത്തിലൂടെ മനസ്സ് കവര്‍ന്ന നഫീസ അലിയുടെ കുറിപ്പ്
അമല്‍ നീരദ് മമ്മൂട്ടി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ബിഗ് ബിയിലൂടെയാണ് നഫീസ അലി മലയാളികളുടെ പ്രിയതാരമായി മാറിയത്. ടീച്ചറമ്മ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ താരത്തെക്കുറിച്ച് അത്ര ശുഭകരമായ കാര്യമല്ല ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. തനിക്ക് ക്യാന്‍സറാണെന്നും മൂന്നാമത്തെ സ്റ്റേജിലേക്ക് എത്തിയെന്നുമാണ് താരം അറിയിച്ചിട്ടുള്ളത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇവര്‍ ഇക്കാര്യം അറിയിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ താരത്തിന്റെ പോസ്റ്റ് വൈറലായി മാറിയിട്ടുമുണ്ട്. സോണിയ ഗാന്ധിക്കൊപ്പമുള്ള ഫോട്ടോയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.
തന്റെ വിലപ്പെട്ട സുഹൃത്തിനെ കണ്ടുവെന്നും രോഗവിമുക്തയാവാന്‍ അവര്‍ ആശംസ നേര്‍ന്നിരുന്നുവെന്നും നഫീസ അലി കുറിച്ചിട്ടുണ്ട്. സിനിമയില്‍ മാത്രമല്ല രാഷ്ട്രീയത്തിലും താരം സാന്നിധ്യം അറിയിച്ചിരുന്നു. 2009ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിയുടെ പ്രതിനിധിയായി മത്സരിച്ചിരുന്നു. എന്നാല്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച് അധികം കഴിയുന്നതിനിടയില്‍ അവര്‍ കോണ്‍ഗ്രസിലേക്ക് തിരികെ പോയിരുന്നു. ശ്യാം ബെനഗല്‍ സംവിധാനം ചെയ്ത ജൂനൂന്‍ എന്ന സിനിമയിലൂടെയാണ് നഫീസ അലി സിനിമയില്‍ തുടക്കം കുറിച്ചത്.

വിനോദ് ഖന്ന, അമിതാഭ് ബച്ചന്‍ തുടങ്ങിയവര്‍ക്കൊപ്പമൊക്കെ താരം അഭിനയിച്ചിരുന്നു. ബിലാല്‍ ജോണിന്റെയും സംഘത്തിന്റെയും പ്രിയപ്പെട്ട ടീച്ചറമ്മയായാണ് ബിഗ് ബിയില്‍ താരമെത്തിയത്. മേരി ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രം കൂടിയായിരുന്നു ഇത്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നഫീസ അലിയുടെ പോസ്റ്റ് കാണാം.


Click it and Unblock the Notifications











