തിയ്യേറ്ററുകളില്‍ ആളെ കൂട്ടുന്നതിന് മദ്യം വില്‍ക്കാം! നിര്‍ദ്ദേശവുമായി യുവസംവിധായകന്‍

By Midhun Raj

മഹാനടി എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ ശ്രദ്ധേയനായ സംവിധായകനാണ് നാഗ് അശ്വിന്‍. ഹിറ്റ് ചിത്രത്തിലൂടെ ദേശീയ ചലച്ചിത്ര പുരസ്‌കാരവും സംവിധായകന് ലഭിച്ചിരുന്നു. ലോക് ഡൗണ്‍ കാലത്ത് നാഗ് അശ്വിന്റെതായി വന്നൊരു പ്രസ്താവന വിവാദമായി മാറിയിരിക്കുകയാണ്. തിയ്യേറ്ററില്‍ ആളുകളെ കൂട്ടാനും സിനിമാസ്വാദനം മെച്ചപ്പെടുത്താനും മദ്യം വില്‍ക്കുന്നത് നല്ലതായിരിക്കുമെന്ന നിര്‍ദ്ദേശമായിരുന്നു സംവിധായകന്‍ മുന്നോട്ടുവെച്ചത്.

nagaswin

ലോക് ഡൗണ്‍ തിയ്യേറ്റര്‍ വ്യവസായത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. തിയ്യേറ്റര്‍ ഉടമസ്ഥരുടെയും ജീവനക്കാരുടെയും പ്രതിസന്ധി മറിക്കടക്കാന്‍ മദ്യം വിളമ്പുന്നത് നന്നായിരിക്കുമെന്ന് നാഗ് അശ്വിന്‍ പറയുന്നു. അമേരിക്ക, യുകെ തുടങ്ങിയ രാജ്യങ്ങളിലെ തിയ്യേറ്ററുകളില്‍ മദ്യം ലഭിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് സംവിധായകന്‍ ഇക്കാര്യം പറഞ്ഞത്.

പിന്നാലെ നാഗ് അശ്വിനെതിരെ രൂക്ഷ വിമര്‍ശനവുമായി ചിലര്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. മറ്റ് രാജ്യങ്ങളിലേത് പോലെ ഇന്ത്യയില്‍ മദ്യം ഒരു ഘഘു പാനീയമല്ലെന്നും അതുകൊണ്ടു തന്നെ അത് സുലഭമായി തിയ്യേറ്ററുകളില്‍ വിതരണം ചെയ്യുന്നത് വിഡ്ഡിത്തമാണെന്നും അവര്‍ പറയുന്നു. ഇന്ത്യയിലെ ഗാര്‍ഹിക പീഡനത്തിന്റെ നിരക്ക് ചൂണ്ടിക്കാട്ടിയും ചിലര്‍ പ്രതികരിച്ചു.

മദ്യം സുലഭമല്ലാത്ത സംസ്ഥാനങ്ങളില്‍ പോലും മദ്യപാനികളുടെ എണ്ണം കൂടുതലാണ്. മദ്യത്തോടുളള അമിതാസക്തിയുടെ ഇരകള്‍ പലപ്പോഴും സ്ത്രീകളും കുട്ടികളുമാണ്. തിയ്യേറ്ററുകളിലും പൊതു ഇടങ്ങളിലും സ്ത്രീകള്‍ ലൈഗിക പീഡനത്തിന് ഇരയാകുമ്പോള്‍ മദ്യം വിളമ്പുന്നത് കൂടുതല്‍ പ്രശ്‌നങ്ങള്‍ വരുത്തി വെക്കുമെന്നും ഇവര്‍ അഭിപ്രായപ്പെട്ടു. അതേസമയം തന്നെ നാഗ് അശ്വിന്റെ നിര്‍ദ്ദേശത്തെ പിന്തുണച്ചും നിരവധി പേര്‍ എത്തിയിരുന്നു.

2018ലാണ് നാഗ് അശ്വിന്‍ സംവിധാനം ചെയ്ത മഹാനടി പുറത്തിറങ്ങിയത്. സിനിമയിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുളള ദേശീയ പുരസ്‌കാരം കീര്‍ത്തി സുരേഷിന് ലഭിച്ചിരുന്നു. അന്തരിച്ച തെന്നിന്ത്യന്‍ നടി സാവിത്രിയുടെ ജീവിതകഥ പറഞ്ഞ ചിത്രമായിരുന്നു മഹാനടി. ദുല്‍ഖര്‍ സല്‍മാനായിരുന്നു ചിത്രത്തില്‍ ജെമിനി ഗണേഷനായി എത്തിയത്. മികച്ച നടിയടക്കം മൂന്ന് ദേശീയ പുരസ്‌കാരങ്ങളാണ് മഹാനടിക്ക് ലഭിച്ചത്. നാഗ് അശ്വിന്റെ കരിയറിലെ രണ്ടാമത്തെ ചിത്രം കൂടിയായിരുന്നു മഹാനടി.

Read more about: coronavirus
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X