ദുല്‍ഖറിനെ കാണാത്തതിലുള്ള പരിഭ്രാന്തി ഭീഷണിയിലേക്ക്! നടുക്കുന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍!

Recommended Video

ദുല്‍ഖറിനെ കാണാതിരുന്നപ്പോള്‍ കടുത്ത ഭീഷണി! | filmibeat Malayalam

മമ്മൂട്ടിക്ക് പിന്നാലെയാണ് ദുല്‍ഖര്‍ സല്‍മാന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. താരപുത്രനെന്ന ഇമേജിനും അപ്പുറത്തേക്ക് മകന്‍ വളരണമെന്ന് അദ്ദേഹം തുടക്കം മുതലേ നിര്‍ബന്ധം പിടിച്ചിരുന്നു. നവാഗത സംവിധായകനൊപ്പമാണ് ദുല്‍ഖര്‍ തുടക്കം കുറിച്ചത്. മികച്ച സ്വീകാര്യത ലഭിച്ച സിനിമയ്ക്ക് പിന്നാലെ നിരവധി സിനിമകളില്‍ അഭിനയിക്കാനുള്ള അവസരമാണ് താരത്തെ തേടിയെത്തിയിട്ടുള്ളത്. തുടക്കത്തില്‍ സ്റ്റീരിയോടൈപ്പ് വേഷങ്ങളായിരുന്നുവെങ്കിലും പിന്നീടാണ് താരം ഏത് തരത്തിലുള്ള കഥാപാത്രത്തെയും അവതരിപ്പിക്കാന്‍ തനിക്ക് കഴിയുെമന്ന് തെളിയിച്ചത്.

മുന്‍നിര സംവിധായകരോടൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരങ്ങള്‍ ഈ താരപുത്രനെ തേടിയെത്തിയിരുന്നു. ഭാഷാഭേദമന്യേ അഭിനയിക്കാന്‍ കഴിയുകയെന്ന കാര്യം ഒരു അഭിനേതാവിനെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും ബോളിവുഡിലും ഈ താരം വരവറിയിച്ചിട്ടുണ്ട്. മലയാളത്തിന് ഈ താരപുത്രനെ നഷ്ടപ്പെടുമോയെന്ന തരത്തിലുള്ള ആശങ്കയായിരുന്നു ചിലര്‍ പങ്കുവെച്ചിരുന്നത്. എന്നാല്‍ അത്തരത്തിലൊന്നും സംഭവിക്കില്ലെന്ന് താരം തന്നെ ഉറപ്പ് നല്‍കിയിരുന്നു. ഒരു യമണ്ടന്‍ പ്രേമകഥ എന്ന മലയാള ചിത്രം പുരോഗമിച്ച് വരികയാണ്. ബോളിവുഡ് ചിത്രമായ സോയ ഫാക്ടര്‍, വെങ്കിടേഷിനൊപ്പമുള്ള തെലുങ്ക് സിനിമ തുടങ്ങി നിരവധി ചിത്രങ്ങളിലാണ് താരം അഭിനയിക്കുന്നത്. ആദ്യ തെലുങ്ക് ചിത്രമായ മഹാനടിക്കിടയിലെ അനുഭവങ്ങളെക്കുറിച്ച് സംവിധായകന്‍ പറഞ്ഞതെന്താണെന്നറിയാന്‍ തുടര്‍ന്നുവായിക്കൂ.

ദുല്‍ഖറിന് ഇഷ്ടപ്പെടുമോ?

ദുല്‍ഖറിന് ഇഷ്ടപ്പെടുമോ?

സംവിധായകനായ നാഗ് അശ്വിനാണ് മഹാനടിയുടെ തിരക്കഥയുമായി ദുല്‍ഖര്‍ സല്‍മാനെ സമീപിച്ചത്. ഈ കഥ താരത്തിന് ഇഷ്ടമാവുമോയെന്ന തരത്തിലുള്ള ആശങ്ക തന്നെ അലട്ടിയിരുന്നുവെന്ന് അദ്ദേഹം പറയുന്നു. സ്പന് ദത്ത്, പ്രിയങ്ക ദത്ത്, കീര്‍ത്തി സുരേഷ് എന്നിവര്‍ക്കൊപ്പം രാജീവ് മസന്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ഇവര്‍ മഹാനടി അനുഭവത്തെക്കുറിച്ച് വാചാലരായത്. തെലുങ്ക് പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേത്രികളിലൊരാളായ സാവിത്രിയുടെ ജീവിതകഥയുമായെത്തിയ സിനിമയാണ് മഹാനടി. പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തകളിലിടം നേടിയ സിനിമ കൂടിയായിരുന്നു ഇത്.

നന്ദി പറഞ്ഞ് കീര്‍ത്തി സുരേഷ്

നന്ദി പറഞ്ഞ് കീര്‍ത്തി സുരേഷ്

ദുല്‍ഖര്‍ സല്‍മാന്റെ അച്ഛനായ മമ്മൂട്ടിയും തന്റെ അമ്മയായ മേനകയും നേരത്തെ ഒരുമിച്ച് അഭിനയിച്ചിരുന്നു. ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന അഭിനേത്രിയായിരുന്നു മേനക. സുരേഷ് കുമാറുമായുള്ള വിവാഹത്തിന് ശേഷം ഇടയ്ക്ക് സിനിമയില്‍ നിന്നും മാറി നിന്നിരുന്നു ഈ താരം. തന്റെ വഴിയെ മകളും സിനിമയിലേക്കെത്തിയതിന്റെ സന്തോഷത്തിലാണ് താരദമ്പതികള്‍. മലയാളത്തിലായിരുന്നു തുടക്കമെങ്കിലും അന്യഭാഷകളാണ് കീര്‍ത്തിയെ താരമാക്കി മാറ്റിയത്. സാവിത്രി എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് കീര്‍ത്തിയായിരുന്നു. ചിത്രത്തിനായി താരം നടത്തിയ തയ്യാറെടുപ്പുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തനിക്കൊപ്പം ശക്തമായ പിന്തുണയുമായി ദുല്‍ഖര്‍ ഒപ്പമുണ്ടായിരുന്നുവെന്നും കൂടെ അഭിനയിച്ചതിന് നന്ദി അറിയിക്കുന്നുവെന്നും താരം പറയുന്നു.

പ്രമോയ്ക്കിടയിലെ സംഭവം

പ്രമോയ്ക്കിടയിലെ സംഭവം

സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ജെമിനി ഗണേശനായാണ് ദുല്‍ഖര്‍ എത്തുന്നതെന്നറിഞ്ഞതോടെ ആരാധകരുടെ ആകാംക്ഷ വാനോളമായിരുന്നു. പോസ്റ്ററുകള്‍ പുറത്തുവിടുമ്പോഴൊക്കെ തങ്ങള്‍ നേരിട്ട പ്രധാന വെല്ലുവിളികളിലൊന്നായിരുന്നു ദുല്‍ഖറിനെക്കുറിച്ചുള്ള ചോദ്യം. ഇതേക്കുറിച്ചായിരുന്നു എല്ലാവര്‍ക്കും അറിയേണ്ടത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിലും ടീസറിലും താരത്തെ കാണാതിരുന്നപ്പോള്‍ ആരാധകരുടെ ക്ഷമ നശിച്ചിരുന്നുവെന്നും ചിത്രത്തിന്റെ പിആര്‍ ടീമിനെപ്പോലും ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.

ദുല്‍ഖറിന്റെ മറുപടി

ദുല്‍ഖറിന്റെ മറുപടി

ദുല്‍ഖറിനെ ചോദിച്ചുള്ള ബഹളം കൂടിയപ്പോള്‍ ഇതേക്കുറിച്ച് അദ്ദേഹത്തോടും സൂചിപ്പിച്ചിരുന്നു. അപ്പോഴാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. സിനിമയ്ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ മാത്രം ചെയ്താല്‍ മതിയെന്നും ഇത്തരം കാര്യങ്ങളൊന്നും പരിഗണിക്കേണ്ടെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. സിനിമയെത്തന്നെ ബാധിക്കുന്ന തരത്തിലുള്ള പ്രശ്‌നമായി മാറുന്ന സംബവമായിരുന്നു അത്. സിനിമയുമായി ബന്ധപ്പെട്ട് അണിയറപ്രവര്‍ത്തകര്‍ സമ്മര്‍ദ്ദത്തിലാകരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ദുല്‍ഖറിന്റെ ചിത്രങ്ങള്‍ എത്തിയപ്പോള്‍ ക്ഷണനേരം കൊണ്ടായിരുന്നു അവ വൈറലായി മാറിയത്.

ഭാഷ അറിയാത്തതിന്റെ പ്രശ്‌നം

ഭാഷ അറിയാത്തതിന്റെ പ്രശ്‌നം

സിനിമയുടെ കഥ ഇഷ്ടമായെങ്കിലും തെലുങ്ക് അറിയാത്തതിന്റെ പ്രശ്‌നം തന്നെ അലട്ടുന്നുണ്ടെന്ന് ദുല്‍ഖര്‍ വ്യക്തമാക്കിയിരുന്നു. അത് കാര്യമാക്കേണ്ടെന്നും അതിനുള്ള സംവിധാനം ചെയ്യാമെന്നും നാഗ് അശ്വിന്‍ ഉറപ്പ് നല്‍കിയതോടെയാണ് മഹാനടിയുമായി മുന്നോട്ട് നീങ്ങിയത്. ഇത്രയും വലിയ താരപദവിയുള്ള ഒരാള്‍ ഈ കഥാപാത്രത്തെ ഏറ്റെടുക്കുമോയെന്ന തുടക്കത്തിലെ ആശങ്ക മാറിയതോടെയാണ് അണിയറപ്രവര്‍ത്തകര്‍ക്ക് സന്തോഷമായത്. മറ്റൊരു പ്രശ്‌നം താരങ്ങളുടെ ഡേറ്റായിരുന്നു. അതും കൃത്യമായി മാനേജ് ചെയ്യാന്‍ കഴിഞ്ഞിരുന്നുവെന്നും പ്രശ്‌നങ്ങളൊന്നുമില്ലാതെയാണ് ഈ ചിത്രം പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം പറയുന്നു.

പരീക്ഷയ്ക്ക് പോലും ഇങ്ങനെ പഠിച്ചില്ല

പരീക്ഷയ്ക്ക് പോലും ഇങ്ങനെ പഠിച്ചില്ല

ഏറ്റെടുത്ത കഥാപാത്രത്തെ മനോഹരമാക്കാനായി താരങ്ങള്‍ നടത്തുന്ന പ്രയത്‌നങ്ങള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. അത്തരത്തില്‍ മുന്‍പെങ്ങുമില്ലാത്തത്ര തയ്യാറെടുപ്പുകളോടെയാണ് ദുല്‍ഖര്‍ ഈ ചിത്രത്തെ സമീപിച്ചത്. തെലുങ്ക് അരങ്ങേറ്റത്തില്‍ സ്വന്തം ശബ്ദത്തില്‍ തന്നെ ഡബ്ബ് ചെയ്യണമെന്ന കാര്യത്തിലും താരപുത്രന് നിര്‍ബന്ധമുണ്ടായിരുന്നു. പരീക്ഷയ്ക്ക് പോലും താന്‍ ഇങ്ങനെ കുത്തിയിരുന്ന്് പഠിച്ചിരുന്നില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു. രസകരമായ അനുഭവങ്ങള്‍ പങ്കുവെച്ച് താരം രംഗത്തെത്തിയിരുന്നു. ഭാവം മാത്രമല്ല ശബ്ദവും തന്റേത് തന്നെയായിരിക്കണമെന്ന കാര്യത്തില്‍ ദുല്‍ഖറിന് നിര്‍ബന്ധമുണ്ടായിരുന്നു, ആ സമീപനം ശരിയായിരുന്നുവെന്ന് ഈ ചിത്രം തെളിയിച്ചിരുന്നു.

മികച്ച സ്വീകാര്യത നേടി

മികച്ച സ്വീകാര്യത നേടി

അരങ്ങേറ്റ ചിത്രമായിരുന്നുവെങ്കില്‍ക്കൂടിയും ദുല്‍ഖര്‍ സല്‍മാന് മികച്ച സ്വീകാര്യതയാണ് തെലുങ്ക് സിനിമാലോകം നല്‍കിയത്. മമ്മൂട്ടിയുടെ മകന്‍ എന്നതിനും അപ്പുറത്ത് ജെമിനി ഗണേശന്‍ എന്ന കഥാപാത്രത്തെ മനോഹരമാക്കിയതിന്റെ കൈയ്യടിയായിരുന്നു താരത്തിന് ലഭിച്ചത്. ആദ്യ തെലുങ്ക് ചിത്രം വിജയമായതോടെ നിരവധി അവസരങ്ങളാണ് ഈ താരപുത്രനെ തേടിയെത്തിയത്. വെങ്കിടേഷിനൊപ്പം അദ്ദേഹം എത്തിയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് അടുത്തിടെ പുറത്തുവന്നത്. ബിഗ് ബജറ്റ് ചിത്രമാണ് ഒരുങ്ങുന്നതെന്നും ശക്തമായ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നതെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X