»   » നവതാരദമ്പതികളുടെ വിവാഹം കഴിഞ്ഞ് ഒരുമാസമായി, എന്നിട്ടും ആഡംബരം നിറഞ്ഞ മറ്റൊരു രാവ്!ചിത്രങ്ങള്‍ വൈറല്‍

നവതാരദമ്പതികളുടെ വിവാഹം കഴിഞ്ഞ് ഒരുമാസമായി, എന്നിട്ടും ആഡംബരം നിറഞ്ഞ മറ്റൊരു രാവ്!ചിത്രങ്ങള്‍ വൈറല്‍

Posted By:
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സിനിമയുടെ നവദമ്പതികളായ നാഗചൈതന്യയുടെയും സാമന്തയുടെയും വിവാഹം കഴിഞ്ഞിട്ട് ഒരു മാസമായിരിക്കുകയാണ്. ഗോവയില്‍ നിന്നും കുടുംബക്കാര്‍ക്കും അടുത്ത ബന്ധുക്കള്‍ക്കുമൊപ്പം ഒക്ടോബര്‍ പത്തിനായിരുന്നു ഇരുവരും വിവാഹം കഴിച്ചിരുന്നത്. വിവാഹത്തിനിടെ നടന്ന എല്ലാ കാര്യങ്ങളും സാമന്ത ചിത്രങ്ങളായി പുറത്ത് വിട്ടിരുന്നു.

നക്ഷത്ര കണ്ണുള്ള സുന്ദരിയുമായി സൗബിന്‍ മച്ചാന്റെ വിവാഹനിശ്ചയം കഴിഞ്ഞു! വൈറലാവുന്ന ചിത്രങ്ങളിതാ...

വിവാഹത്തിന് ശേഷം സിനിമാ മേഖലയിലുള്ളവര്‍ക്ക് ഹൈദരാബാദില്‍ നിന്നും വലിയ പാര്‍ട്ടിയൊരുക്കിയിരുന്നു. തെലുങ്ക് സിനിമയില്‍ നിന്നുമുള്ള താരങ്ങള്‍ക്കൊപ്പം രാഷ്ട്രീയക്കാരും കായിക രംഗത്തെ പ്രമുഖരും പങ്കെടുത്ത പാര്‍ട്ടി അതിനകം ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.

ആഡംബര പാര്‍ട്ടി


നാഗചൈതന്യയുടെയും സാമന്തയുടെയും വിവാഹം മാത്രമല്ല വിവാഹശേഷം നടത്തിയ പാര്‍ട്ടിയും ആഡംബരം നിറഞ്ഞതായിരുന്നു. പാര്‍ട്ടിക്കിടെ പ്രമുഖകര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളടക്കം സാമന്തയായിരുന്നു ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടിരുന്നത്.

സിനിമാ ലോകത്തിന് വേണ്ടി


ഗോവയില്‍ വെച്ച് നടത്തിയ വിവാഹത്തില്‍ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായിരുന്നു പങ്കെടുത്തിരുന്നത്. അതിനാല്‍ തന്നെ തെലുങ്കു സിനിമാലോകത്തിനും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും വേണ്ടി ഹൈദരാബാദില്‍ നിന്നുമായിരുന്നു പാര്‍ട്ടി സംഘടിപ്പിച്ചിരുന്നത്.

എല്ലാം ആഡംബരം

ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷം ഗോവയില്‍ നിന്നും ഹിന്ദു ക്രിസ്ത്യന്‍ എന്നിങ്ങനെ രണ്ട് മതാചാര പ്രകാരം ആഡംബരമായിട്ടായിരുന്നു താരങ്ങളുടെ വിവാഹം നടത്തിയിരുന്നത്

ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു

തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങളിലൂടെ കടന്ന് പോവുമ്പോഴും ആരാധകര്‍ക്ക് വേണ്ടി വിവാഹത്തിന്റെ ചിത്രങ്ങളെല്ലാം പുറത്ത് വിട്ടിരുന്നു. പുറത്ത് വന്നയുടനെ തന്നെ അവയെല്ലാം വൈറലാവുകയും ചെയ്തിരുന്നു.

ലണ്ടനിലെ ഹണിമൂണ്‍


വിവാഹശേഷം ഏറ്റെടുത്ത സിനിമകള്‍ പൂര്‍ത്തിയാക്കാനുള്ളതിനാല്‍ ഇരുവരും സിനിമയിലേക്ക് ഉടനടി തിരികെ വരുമെന്ന് താരങ്ങള്‍ ആദ്യമെ പറഞ്ഞിരുന്നു. അതിനിടെ ലണ്ടനില്‍ നിന്നും ഹണിമൂണ്‍ ആഘോഷിക്കുന്ന ദമ്പതികളുടെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു.

English summary
Naga Chaintanya-Samantha host grand wedding reception in Hyderabad

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam