»   » നിവിന്റെ പ്രേമം കണ്ടിട്ട് ഞാന്‍ പൊട്ടിക്കരഞ്ഞു.. നാഗ ചൈതന്യ പറയുന്നു

നിവിന്റെ പ്രേമം കണ്ടിട്ട് ഞാന്‍ പൊട്ടിക്കരഞ്ഞു.. നാഗ ചൈതന്യ പറയുന്നു

By: Rohini
Subscribe to Filmibeat Malayalam

കേരളത്തിലും പുറത്തും സൂപ്പര്‍ ഹിറ്റായ ചിത്രമാണ് നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രനൊരുക്കിയ പ്രേമം. ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് റിലീസിന് തയ്യാറെടുക്കുകയാണ്. നാഗ ചൈതന്യയാണ് നിവിന്‍ അവതരിപ്പിച്ച നായക വേഷം ചെയ്യുന്നത്.

നിവിന്‍ പോളിയുടെ റോളുകള്‍ എന്നും പ്രചോദനമാണ്, നന്ദി പറഞ്ഞ് നാഗ ചൈതന്യ


സിനിമയുടെ പോസ്റ്ററുകള്‍ക്കു പാട്ടുകള്‍ക്കും ട്രെയിലറിനും എതിരെ വ്യാപകമായ ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇറങ്ങിയിരുന്നു. അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ നാഗ ചൈതന്യ ഇതിനോട് പ്രതികരിച്ചു.


ഞാന്‍ കരഞ്ഞു പോയി

പ്രേമം എന്ന മലയാള സിനിമ കണ്ടിട്ട് ഞാന്‍ കരഞ്ഞു പോയിട്ടുണ്ട് എന്ന് നാഗ ചൈതന്യ പറയുന്നു. അത്രയേറെ ജീവിതവുമായി അടുത്തു നില്‍ക്കുന്ന കഥയാണത്. ജീവിതം സ്‌ക്രീനില്‍ കാണുന്ന അനുഭവമാണ് ഉണ്ടായത്.


വിമര്‍ശനങ്ങള്‍ സ്വാഭാവികം

പ്രേമത്തിന്റെ റീമേക്കില്‍ അഭിനയിക്കുമ്പോള്‍, എന്തുകൊണ്ട് ഈ സിനിമ ഞാന്‍ ചെയ്യുന്നു എന്നതിനെ കുറിച്ച് എനിക്ക് വ്യക്തമായ ധാരണ ഉണ്ടായിരുന്നു. മുമ്പും പല ഭാഷകളിലും ഹിറ്റായ സിനിമകള്‍ നമ്മള്‍ റീമേക്ക് ചെയ്തിട്ടുണ്ട്. അപ്പോഴും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അത് സ്വാഭാവികമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത് - നാഗ ചൈതന്യ പറഞ്ഞു.


ശ്രുതിയുടെ വരവ്

ശ്രുതി നായികയായി എത്തുന്നതോടെ ചിത്രത്തിന് കുറച്ചുകൂടെ ജനശ്രദ്ധ കിട്ടി. താരമൂല്യം വന്നു. തന്റേതായ രീതിയിലാണ് ശ്രുതി ചിത്രത്തില്‍ അഭിനയിച്ചിരിയ്ക്കുന്നത് എന്നും നാഗ ചൈതന്യ പറയുന്നു


റിലീസ് ഒക്ടോബര്‍ ഏഴിന്

ചന്തു മൊണ്ടേതിയാണ് പ്രേമം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നത്. ചിത്രം ഒക്ടോബര്‍ ഏഴിന് റിലീസ് ചെയ്യും.

നാഗ ചൈതന്യയുടെ പുതിയ ഫോട്ടോസിനായ് ക്ലിക്ക് ചെയ്യൂ...

English summary
Naga Chaitanya admitted he cried after watching Nivin’s Premam
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam