»   » ഭര്‍ത്താവിന് സാമന്തയുടെ വക ചൂടന്‍ ഉമ്മകള്‍! താരപത്‌നിയുടെ പിറന്നാള്‍ സമ്മാനം ഇതായിരുന്നു!

ഭര്‍ത്താവിന് സാമന്തയുടെ വക ചൂടന്‍ ഉമ്മകള്‍! താരപത്‌നിയുടെ പിറന്നാള്‍ സമ്മാനം ഇതായിരുന്നു!

Posted By:
Subscribe to Filmibeat Malayalam

തെന്നിന്ത്യയുടെ ക്യൂട്ട് കപ്പിള്‍സാണ് നാഗചൈതന്യയും സാമന്തയും. വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന താരങ്ങള്‍ ഈ കഴിഞ്ഞ ഒക്ടോബറിലായിരുന്നു കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചത്. വിവാഹം കഴിഞ്ഞ് ഒരു മാസമായപ്പോള്‍ കുടുംബത്തിലെ ആദ്യത്തെ പിറന്നാള്‍ എത്തിയിരിക്കുകയാണ്.

വിമര്‍ശനം അല്‍പ്പം മയത്തോടെ വേണം! കൊല്ലരുത്... വളരാനനുവദിക്കണം.. നീരജ് മാധവിന്റെ അപേക്ഷ!!

നാഗചൈതന്യയായിരുന്നു ഇന്നലെ 31-ാം പിറന്നാള്‍ ആഘോഷിച്ചിരിക്കുന്നത്. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്ത് വന്നിരുന്നു. കേക്ക് മുറിച്ച ഉടനെ ഭര്‍ത്താവിന് പിറന്നാള്‍ സമ്മാനമായി സമാന്ത സ്‌നേഹ ചുംബനമായിരുന്നു കൊടുത്തിരുന്നത്. അതിന്റെ ദൃശ്യങ്ങളും വൈറലായിരിക്കുകയാണ്.

നാഗചൈതന്യയുടെ പിറന്നാള്‍

നവംബര്‍ 23 നായിരുന്നു നാഗചൈതന്യ തന്റെ 31-ാം പിറന്നാള്‍ ആഘോഷിച്ചിരുന്നത്. വിവാഹശേഷം ആദ്യത്തെ പിറന്നാള്‍ ആഘോഷിക്കുന്നതിനാല്‍ ഇത്തവണ ഭാര്യയും നടിയുമായ സാമന്തയ്‌ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കുന്നതെന്ന പ്രത്യേകതയുമുണ്ടായിരുന്നു.

സാമന്തയുടെ സമ്മാനം

മറ്റെന്തിനെക്കാളും വിലമതിക്കുന്ന സമ്മാനമായിരുന്നു സാമന്ത ഭര്‍ത്താവിന് കൊടുത്തിരുന്നത്. കേക്ക് മുറിച്ച ഉടനെ ഭര്‍ത്താവിനെ കെട്ടിപിടിച്ച് നല്ലൊരു ഉമ്മ കൊടുത്തിരിക്കുകയാണ് സമാന്ത. പിറന്നാള്‍ ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ മറ്റ് താരങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുകയാണ്.

പ്രാര്‍ത്ഥിക്കുന്നു..

എന്റെ എല്ലാമായ നിനക്ക് പിറന്നാള്‍ ആശംസകള്‍. ആശംസ അറിയിക്കുക മാത്രല്ല നിനക്ക് വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ് ചെയ്യുന്നത്. എല്ലാ ദിവസവും ദൈവം നീ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ മാത്രമാണ് തന്നിരിക്കുന്നതെന്നും അവസാനം വരെ നിന്നെ ഞാന്‍ സ്‌നേഹിക്കുമെന്നും സാമന്ത പറയുന്നു.

ലൊക്കേഷനില്‍ നിന്നും

സാമന്ത നായികയായി അഭിനയിക്കുന്ന പുതിയ സിനിമയുടെ ലൊക്കേഷനില്‍ നിന്നും ഇടവേള എടുത്തായിരുന്നു സാമന്ത പിറന്നാള്‍ ആഘോഷിക്കാനെത്തിയത്. ഒപ്പം ഇന്‍സ്റ്റാഗ്രാമിലൂടെ മനോഹരമായ ചിത്രവും നടി പങ്കുവെച്ചിരുന്നു.

താരങ്ങളും

നാഗചൈതന്യയ്ക്ക് പിറന്നാള്‍ ആശംസകളുമായി നിരവധി താരങ്ങളാണ് രംഗത്തെത്തിയത്. സഹോദരന്‍ അഖില്‍ അക്കിനേനി തനിക്ക് ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ടവനാണ് നാഗചൈതന്യയെന്നാണ് ആശംസകള്‍ക്കൊപ്പം പറഞ്ഞത്.

താര വിവാഹം


സാമന്തയുടെയും നാഗചൈതന്യയുടെയും വര്‍ഷങ്ങള്‍ നീണ്ട ഇരുവരുടെയും പ്രണയം ഈ കഴിഞ്ഞ ഒക്ടോബറിലായിരുന്നു സഫലമായത്. പത്ത് കോടി രൂപ മുതല്‍ മുടക്കില്‍ ഗോവയില്‍ നിന്നും ആഡംബരമായിട്ടായിരുന്നു താരവിവാഹം നടന്നത്.

English summary
Actor Naga Chaitanya celebrates his 31st birthday today. The actor is celebrating the occassion with his wife Samantha Akkineni and his upcoming film Savyasachi team.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam