»   » ജോര്‍ജ്-വിക്രം, മലര്‍-സിത്താര പ്രേമം തെലുങ്കില്‍ എത്തിയപ്പോള്‍ വന്ന മാറ്റങ്ങള്‍

ജോര്‍ജ്-വിക്രം, മലര്‍-സിത്താര പ്രേമം തെലുങ്കില്‍ എത്തിയപ്പോള്‍ വന്ന മാറ്റങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

മലയാളത്തില്‍ തരംഗമായി മാറിയ പ്രേമം തെലുങ്ക് റീമേക്കിന്റെ റിലീസ് ഡേറ്റ് തീരുമാനിച്ചു. ആഗസ്റ്റ് 12നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുക. റീമേക്കില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് സംവിധായകന്‍ ചന്ദു മോണ്ടേതി പറയുന്നു. പ്രേക്ഷകരെ കണക്കിലെടുത്താണ് മാറ്റം വരുത്തിയത്.

നാഗചൈതന്യ, ശ്രുതി ഹാസന്‍, അനുപമ പരമേശ്വരന്‍, മഡോണ സെബാസ്റ്റിന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുക. മജ്‌നു എന്ന് പേരിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. എന്നാലിപ്പോള്‍ പ്രേമം എന്ന പേരിലാണ് ചിത്രം പുറത്തിറങ്ങുക.

ജോര്‍ജ്-വിക്രം, മലര്‍-സിത്താര പ്രേമം തെലുങ്കില്‍ എത്തിയപ്പോള്‍ വന്ന മാറ്റങ്ങള്‍

മജ്‌നു എന്ന പേരിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയത്. എന്നാല്‍ നിര്‍മ്മാതാക്കളും വിതരണക്കാരും പേരില്‍ മാറ്റം വരുത്തേണ്ടന്ന് ആവശ്യപ്പെടുകയായിരുന്നു. ഇപ്പോള്‍ പ്രേമം എന്ന പേരിലാണ് ചിത്രം തിയേറ്ററുകളിലെത്തുക.

ജോര്‍ജ്-വിക്രം, മലര്‍-സിത്താര പ്രേമം തെലുങ്കില്‍ എത്തിയപ്പോള്‍ വന്ന മാറ്റങ്ങള്‍

നിവിന്‍ പോളി അവതരിപ്പിച്ച് ജോര്‍ജ് എന്ന കഥാപാത്രത്തിന്റെ പേര് തെലുങ്കില്‍ വിക്രം എന്നാണ്. നാഗചൈതന്യയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുക.

ജോര്‍ജ്-വിക്രം, മലര്‍-സിത്താര പ്രേമം തെലുങ്കില്‍ എത്തിയപ്പോള്‍ വന്ന മാറ്റങ്ങള്‍

സായി പല്ലവി അവതരിപ്പിച്ച മലര്‍ എന്ന കഥാപാത്രം തെലുങ്കില്‍ ശ്രുതി ഹാസനാണ് അവതരിപ്പിക്കുക. സിത്താര എന്നാണ് കഥാപാത്രത്തിന്റെ പേര്.

ജോര്‍ജ്-വിക്രം, മലര്‍-സിത്താര പ്രേമം തെലുങ്കില്‍ എത്തിയപ്പോള്‍ വന്ന മാറ്റങ്ങള്‍

മലയാളത്തില്‍ മേരിയെ അവതരിപ്പിച്ച അനുപമ തന്നെയാണ് തെലുങ്കിലും. ഹരിത എന്നാണ് തെലുങ്കിലെ കഥാപാത്രത്തിന്റെ പേര്.

ജോര്‍ജ്-വിക്രം, മലര്‍-സിത്താര പ്രേമം തെലുങ്കില്‍ എത്തിയപ്പോള്‍ വന്ന മാറ്റങ്ങള്‍

മഡോണ സെബാസ്റ്റിന്‍ തന്നെ ചിത്രത്തിന്റെ സെലിന്റെ കഥാപാത്രത്തെ അവതരിക്കും.

English summary
Naga Chaitanya’s Premam set for August 12 release.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam