ഈ താരദമ്പതികള്‍ മാതൃകയാണ്! വാലന്റ്റൈന്‍സ് ഡേയ്ക്ക് പ്രത്യേക സമ്മാനവുമായി സാമന്തയും ഭര്‍ത്താവും!!
തെന്നിന്ത്യന്‍ സിനിമയില്‍ ഭാഗ്യമുള്ള നടിയാണ് സാമന്ത. പ്രമുഖ താരങ്ങള്‍ക്കൊപ്പം സാമന്ത അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു. തെലുങ്ക് നടന്‍ നാഗ ചൈതന്യയുമായിട്ടുള്ള വിവാഹത്തോടെ സാമന്ത അക്കിനേനി എന്ന പേര് സ്വീകരിച്ച നടി വിവാഹത്തിന് ശേഷവും സിനിമയില്‍ സജീവമായി തുടരുകയാണ്. ഇപ്പോഴിതാ ഭര്‍ത്താവിനൊപ്പം അഭിനയിക്കുന്ന സിനിമയുടെ പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്.
നാഗചൈതന്യ നായകനും സാമന്ത നായികയുമായി അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് മജ്‌ലി. തെലുങ്ക് റോമാന്റിക് ഡ്രാമയായി ഒരുക്കുന്ന ചിത്രം ശിവ നിര്‍വാണയാണ് സംവിധാനം ചെയ്യുന്നത്. വെള്ളിത്തിരയില്‍ താരദമ്പതികള്‍ വീണ്ടുമൊന്നിക്കുന്ന സിനിമയിലൂടെ ഇത്തവണത്തെ വാലന്റ്റൈന്‍സ് ഡേയ്ക്ക് ഒരു സമ്മാനം ആരാധകര്‍ക്കായി തരികയാണ്.

പ്രണയദിനമായ ഫെബ്രുവരി പതിനാലിന് ചിത്രത്തില്‍ നിന്നും കിടിലന്‍ ടീസര്‍ വരുമെന്നാണ് ട്രേഡ് അനലിസ്റ്റായ തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഈ വര്‍ഷം ഏപ്രില്‍ അഞ്ചിന് സിനിമ തിയറ്ററുകളിലേക്ക് എത്തുമെന്നുള്ള കാര്യവും അദ്ദേഹം പറഞ്ഞിരിക്കുകയാണ്. സാമന്തയും നാഗചൈതന്യയും ഒന്നിച്ച് നില്‍ക്കുന്ന പോസ്റ്ററും പുറത്ത് വന്നിരുന്നു. പ്രണയം എവിടെ ഉണ്ടോ, അവിടെ വേദനയും ഉണ്ടാവുമെന്ന ടാഗ് ലൈനോടെയാണ് പോസ്റ്റര്‍ എത്തിയിരിക്കുന്നത്.
തെന്നിന്ത്യന്‍ താരസുന്ദരിമാരില്‍ പ്രധാനിയായ സാമന്തയ്ക്ക് കൈനിറയെ സിനിമകളാണ്. വിവാഹത്തോടെ സാമന്ത ഉപേക്ഷിക്കുമെന്ന് കരുതിയെങ്കിലും ഹണിമൂണിന് പിന്നാലെ തന്നെ ഏറ്റെടുത്ത സിനിമകള്‍ പൂര്‍ത്തിയാക്കി താരദമ്പതികള്‍ മാതൃകയായി. 2018 ല്‍ തമിഴിലും തെലുങ്കിലുമായി ഒട്ടനവധി ചിത്രങ്ങിലായിരുന്നു സാമന്ത അഭിനയിച്ചിരുന്നത്. ഇനി വരാനിരിക്കുന്ന മൂന്ന് സിനിമകള്‍ തമിഴിലാണ്.


Click it and Unblock the Notifications