»   » വിവാഹത്തിന് മുമ്പ് നാഗചൈതന്യയുടെയും സമാന്തയുടെയും ചിത്രങ്ങള്‍ വൈറലാകുന്നു!

വിവാഹത്തിന് മുമ്പ് നാഗചൈതന്യയുടെയും സമാന്തയുടെയും ചിത്രങ്ങള്‍ വൈറലാകുന്നു!

Posted By:
Subscribe to Filmibeat Malayalam

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗചൈതന്യുടെയും സമാന്തയുടെയും പ്രണയം ഗോസിപ്പു കോളങ്ങളിലെ സ്ഥിരം വാര്‍ത്തയായിരുന്നു. തുടക്കത്തില്‍ വാര്‍ത്തകള്‍ നിഷേധിച്ചുവെങ്കിലും അടുത്തിടെയാണ് ഇരുവരും പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും തുറന്ന് പറയുന്നത്.

പ്രണയത്തിലാണെന്നും ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതായും പറഞ്ഞു. എന്നാല്‍ വിവാഹത്തിന്റെ ഡേറ്റ് തീരുമാനിച്ചിട്ടില്ലെന്നും ജ്യോതിഷപ്രകാരം വിവാഹ ഡേറ്റ് പിന്നീട് തീരുമാനിക്കുമെന്നുമാണ് നാഗചൈതന്യ പറഞ്ഞത്. ഇപ്പോഴിതാ ഇരുവരുടെയും വിവാഹത്തിന്റെ മുന്നോടിയായി നാഗചൈതന്യയുടെ വീട്ടില്‍ നടന്ന ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

നാഗചൈതന്യയുടെ വീട്ടില്‍ വച്ച്

നാഗചൈതന്യയുടെ വീട്ടില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ സമാന്തയും കുടുംബവും പങ്കെടുത്തതിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ഡേറ്റ് തീരുമാനിച്ചു

വിവാഹ തീയേതി തീരുമാനിക്കാനായിരുന്നു ചടങ്ങ് നടന്നതെന്നാണ് സൂചന. വിവാഹ ഡേറ്റ് പുറത്ത് വിട്ടിട്ടില്ല.

നാഗചൈതന്യയുടെ സഹോദരന്റെ വിവാഹം

നാഗചൈതന്യയുടെ വിവാഹത്തിന് മുമ്പായി സഹോദരന്‍ അഖില്‍ അകിനേനിയുടെ വിവാഹം ഡിസംബറില്‍ ഉണ്ടാകുമെന്നും കേള്‍ക്കുന്നുണ്ട്.

നാഗചൈതന്യ-സമാന്ത

മുമ്പ് ഇരുവരും ചേര്‍ന്ന് പൊതു ചടങ്ങില്‍ പങ്കെടുക്കാനെത്തിയതിന്റെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടുണ്ട്.

പ്രേമത്തിനായി കാത്തിരിക്കുന്നു

പ്രേമം റീമേക്കില്‍ നാഗചൈതന്യയാണ് നായകന്‍. ചിത്രത്തിന്റെ റിലീസിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.

വീഡിയോ കാണാം

ചടങ്ങിന്റെ വീഡിയോ

സമാന്തയുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി ക്ലിക്ക് ചെയ്യൂ...

English summary
Naga Chaitanya and Samantha Pooja at Home with Nagarjuna.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam