സാമന്തയ്ക്ക് എല്ലാം നഷ്ടപ്പെട്ടു, ഇപ്പോള്‍ പിതാവിനെയും! മുന്‍ഭര്‍ത്താവ് കല്യാണം ആഘോഷിക്കുന്നുവെന്ന് വിമര്‍ശനം
ഹല്‍ദിയോട് കൂടി നാഗ ചൈതന്യയും ശോഭിത ധുലിപാലയും അവരുടെ പ്രീ-വെഡ്ഡിംഗ് ആഘോഷങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. ഡിസംബര്‍ നാലിന് ഹൈദരാബാദില്‍ വച്ച് നടക്കുന്ന വിവാഹത്തിന്റെ മുന്നോടിയായിട്ടാണ് ആഘോഷങ്ങള്‍ തുടങ്ങിയത്. ഇതിനോട് അുബന്ധിച്ചുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വരികയും ചെയ്തു.
നാഗ ചൈതന്യയെയും ശോഭിതയെയും മഞ്ഞള്‍ വെള്ളത്തില്‍ കുളിപ്പിക്കുന്നതും പരമ്പരാഗതമായ മറ്റ് ചടങ്ങുകളുമൊക്കെ നടത്തിയിരിക്കുകയാണ്. എന്നാല്‍ ഇതിന് പിന്നാലെ നാഗ ചൈതന്യയുടെ മുന്‍ഭാര്യയും നടിയുമായ സാമന്തയുടെ പിതാവ് അന്തരിച്ചു എന്ന വാര്‍ത്ത പുറത്ത് വന്നു. ഇതോടെ വിവാഹത്തിനൊരുങ്ങുന്ന താരങ്ങള്‍ക്ക് വലിയ വിമര്‍ശനമാണ് ലഭിക്കുന്നത്.

സാമന്തയും നാഗ ചൈതന്യയും ഏറെക്കാലത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരായവരാണ്. നാലുവര്‍ഷത്തോളം ഒരുമിച്ച് സന്തോഷമായി ജീവിച്ചതിനുശേഷമാണ് 2021 ല്‍ ഇരുവരും വേര്‍പിരിഞ്ഞത്. നടിയുടെ സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും ബന്ധുക്കള്‍ക്ക് പോലും ഇത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. വിവാഹമോചനത്തിന് പിന്നാലെ സാമന്തയ്ക്ക് പരിഹാസം ലഭിച്ചിരുന്നെങ്കിലും ഇപ്പോള്‍ നാഗ ചൈതന്യയാണ് വിമര്‍ശിക്കപ്പെടുന്നത്.
വീണ്ടും വിവാഹിതനാവാന്‍ ഒരുങ്ങുന്ന നാഗ ചൈതന്യയും പ്രതിശ്രുത വധുവായ ശോഭിതയുമായിട്ടുള്ള ഹല്‍ദി ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ അധിക്ഷേപങ്ങളാണ് താരങ്ങള്‍ക്ക് ലഭിക്കുന്നത്. 'വിവാഹമോചനം മൂലം ഉണ്ടായ വേദന സഹിക്കാതെ ഒരാള്‍ ജീവിതം തകര്‍ന്ന് നില്‍ക്കുന്നു. അങ്ങനെ ഒരാളുടെ ശവകുടീരത്തിന് മുകളില്‍ പുതിയ ജീവിതം ആരംഭിക്കുന്നത് എങ്ങനെ നിലനില്‍ക്കും എന്നാണ് കരുതുന്നത്? നിങ്ങള്‍ ഈ ചിത്രങ്ങളൊന്നും പുറത്തു വിടേണ്ടതില്ല. ആരും ഇത് കാണാന്‍ ആഗ്രഹിക്കുന്നില്ല.
ഒരു വര്‍ഷം മുന്‍പ് വിവാഹമോചിതനായെന്ന് പ്രഖ്യാപിച്ച ഒരാള്‍ക്ക് എങ്ങനെയാണ് ഇത്ര പെട്ടെന്ന് മറ്റൊരാളെ സ്‌നേഹിക്കാനും അവരെ വിവാഹം കഴിക്കാനും സാധിക്കുന്നത്. അതിനര്‍ത്ഥം നേരത്തെ ഇവരുടെ ബന്ധം നിലനിന്നിരുന്നു എന്നത് തന്നെയാണ്. സാമന്ത വഞ്ചിക്കപ്പെടുകയായിരുന്നു. സുന്ദരിയായ ഒരു ഭാര്യ ജീവിച്ചിരിക്കുമ്പോള്‍ അവരെ കളഞ്ഞ് മറ്റൊരാളെ വിവാഹം കഴിക്കുന്നതിന്റെ കാരണം മനസ്സിലാവുന്നില്ല.

വിവാഹവും ആഘോഷങ്ങളും തുടങ്ങി വളരെയധികം നാടകീയതകള്‍ക്ക് ശേഷം ഇവരും വിവാഹമോചിതരാകും. നാഗ ചൈതന്യയുടെ അവസാനത്തെ വിവാഹമായിരിക്കും ഇതെന്ന് നമുക്ക് പ്രതീക്ഷിക്കാം...' എന്നിങ്ങനെ നീളുകയാണ് താരങ്ങള്‍ക്കെതിരെയുള്ള കമന്റുകള്‍.
ഇതിനൊപ്പം സാമന്തയുടെ പിതാവിന്റെ വേര്‍പാടിനെ കുറിച്ചും ചിലര്‍ പറഞ്ഞിരുന്നു. 'ശോഭിതയും നാഗ ചൈതന്യയും അവരുടെ വിവാഹം ആഘോഷിക്കുന്നു. എന്നാല്‍ സാമന്തയ്ക്ക് പിതാവിനെ നഷ്ടപ്പെട്ടു. ഒരുപക്ഷേ മകളുടെ ജീവിതം തകര്‍ത്ത് മരുമകനായിരുന്നയാള്‍ മറ്റൊരു ജീവിതത്തിലേക്ക് പ്രവേശിക്കുന്നത് ഉള്‍ക്കൊള്ളാന്‍ കഴിയാതെ ആയിരിക്കും നടിയുടെ പിതാവ് മരണപ്പെട്ടിട്ടുണ്ടാവുക. ഈ വേദനയൊക്കെ മറികടക്കാന്‍ ദൈവം സമന്തയ്ക്ക് ശക്തി നല്‍കട്ടെ...' എന്നാണ് ഒരു ആരാധകന്‍ കമന്റ് ഇട്ടിരിക്കുന്നത്.


Click it and Unblock the Notifications











