ആടിപ്പാടി സാമന്ത! കവിളില്‍ ഉമ്മ വെച്ച് നാഗചെെതന്യ! വൈറലായി കല്ല്യാണ വീഡിയോ! കാണൂ
ആരാധകരും സിനിമാ പ്രേമികളും ഏറെ ഇഷ്ടപ്പെടുന്ന താരദമ്പതികളാണ് സാമന്തയും നാഗതചൈതന്യയും. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ നടന്ന വിവാഹം തെലുങ്ക് സിനിമാ ലോകം ഒന്നടങ്കം ആഘോഷിച്ചിരുന്നു. ഗൗതം വാസുദേവ മേനോന്‍ സംവിധാനം വിണ്ണെത്താണ്ടി വരുവായ എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പിലായിരുന്നു ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിച്ചിരുന്നത്.
ആദ്യ ചിത്രത്തില്‍ തുടങ്ങിയ സൗഹൃദമാണ് ഇരുവരെയും വിവാഹത്തിലെത്തിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷമായിരുന്നു ഇരുവരുടെയും വിവാഹം നടന്നിരുന്നത്. വിവാഹ ശേഷവും ഇരുതാരങ്ങളുടെയും വിശേഷങ്ങള്‍ അറിയാന്‍ വലിയ താല്‍പര്യമാണ് എല്ലാവരും കാണിക്കാറുളളത്.കഴിഞ്ഞ ദിവസം സാമന്ത പുറത്തുവിട്ട ഇരുവരുടെയും വിവാഹ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്...

ആരാധകരുടെ ഇഷ്ട താരങ്ങള്‍
തെന്നിന്ത്യന്‍ സിനിമാ ലോകത്ത് പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന രണ്ട് താരങ്ങളാണ് സാമന്തയും നാഗചൈതന്യയും. ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്ത യേ മായ ചേസാവെ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടത്. ഗൗതം മേനോന്റെ തന്നെ തമിഴ് ചിത്രമായ വിണ്ണെത്താണ്ടി വരുവായ എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പായിരുന്നു ഇത്. തമിഴിലെന്ന പോലെ തെലുങ്കിലും ചിത്രം വിജയമാവര്‍ത്തിച്ചിരുന്നു. ഈ ചിത്രത്തിലൂടെ ആരാധകരുടെ ഇഷ്ടജോഡികളായി മാറാന്‍ സാമന്തയ്ക്കും നാഗചൈതന്യയ്ക്കും സാധിച്ചിരുന്നു.

വിവാഹം
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു സാമന്തയും നാഗചൈതന്യയുമായുളള വിവാഹം നടന്നിരുന്നത്. ഏറെക്കാലത്തെ പ്രണയത്തിനു ശേഷം നടന്ന ഇരുവരുടെയും വിവാഹം സിനിമാ ലോകവും ആരാധകരും ഒന്നടങ്കം ആഘോഷിച്ചിരുന്നു. ഗോവയില്‍ വെച്ചായിരുന്നു ഇരുവരുടെയും ആര്‍ഭാട വിവാഹം നടന്നിരുന്നത്.

രണ്ട് മതാചാര പ്രകാരം വിവാഹം
ഒക്ടോബറിനു ആറിനു ഹിന്ദു ആചാരപ്രകാരവും ഒക്ടോബര്‍ ഏട്ടിന് ക്രിസ്റ്റ്യന്‍ ആചാരപ്രകാരവുമായിരുന്നു ഇവരുടെ വിവാഹം നടന്നിരുന്നത്. നാഗചൈതന്യയെ ലഭിച്ചത് ജീവിതത്തിലെ എറ്റവും വലിയ ഭാഗ്യമാണെന്നും ദൈവം തന്ന സമ്മാനമാണെന്നും വിവാഹ ശേഷം സാമന്ത പറഞ്ഞിരുന്നു

വിവാഹ ചിത്രങ്ങള്‍
സാമന്ത- നാഗചൈതന്യ വിവാഹത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ നേരത്തെ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. തീര്‍ത്തു ട്രെഡീഷണലായിട്ടായിരുന്നു സാമന്ത ഹിന്ദു വധുവായി അണിഞ്ഞൊരുങ്ങിയിരുന്നത്. നാഗചൈതന്യയുടെ മുത്തശ്ശിയുടെ സാരിയായിരുന്നു സാമന്ത വിവാഹത്തിന് ധരിച്ചിരുന്നത്.

പത്ത് കോടി ചെലവ്
വിവാഹ മാമാങ്കത്തിനായി പത്ത് കോടി ചെലവായി എന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ഗോവയില്‍ വെച്ച് നടന്ന വിവാഹ ചടങ്ങില്‍ 150 കുടുംബങ്ങള്‍ക്കായിരുന്നു ക്ഷണം ഭിച്ചിരുന്നത്. വിവാഹ ശേഷം സിനിമാ സുഹൃത്തുക്കള്‍ക്കായി റിസപ്ഷനും ഇരുവരും ഹൈദരാബാദില്‍ ഒരുക്കിയിരുന്നു.

കല്ല്യാണ വീഡിയോ
സാമന്തയുടെയും നാഗചൈതന്യയുടെയും കല്ല്യാണ ചിത്രങ്ങള്‍ ഏറെ പുറത്തിറങ്ങിയെങ്കിലും വിവാഹ വീഡിയോ ഇതുവരെ ഇറങ്ങിയിരുന്നില്ല. ഇരുവരുടെയും വിവാഹ വീഡിയോയുടെ ടീസര്‍ കഴിഞ്ഞ ദിവസം സാമന്ത പങ്കുവെച്ചിരുന്നു. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു സാമന്ത ആരാധകര്‍ക്കായി വീഡിയോ പങ്കുവെച്ചിരുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
വീഡിയോ വൈറല്‍
വീഡിയോ കാണൂ


Click it and Unblock the Notifications











