നാഗചൈതന്യയുടെയും സമാന്തയുടെയും വിവാഹത്തിന് മുമ്പേ സഹോദരന്റെ വിവാഹം
തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗചൈതന്യയും സമാന്തയും വിവാഹിതരാകുന്നത് വാര്‍ത്തകള്‍ വന്നതാണ്. എന്നാല്‍ വിവാഹ തിയേതി ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗചൈതന്യയും സമാന്തയും വിവാഹിതരാകുന്നത് വാര്‍ത്തകള്‍ വന്നതാണ്. എന്നാല്‍ വിവാഹ തിയേതി ഇതുവരെ പുറത്ത് വിട്ടിട്ടില്ല. അതിന് മുമ്പായി നാഗചൈതന്യയുടെ സഹോദരന്‍ അഖില്‍ അക്കിനേനിയുടെ വിവാഹമുണ്ടാകുമെന്ന് സൂചന.
ഡിസൈനര്‍ ശ്രിയ ഭൂപാലാണ് വധു. യൂറോപ്പില്‍ വച്ചായിരിക്കും വിവാഹമെന്നും പറയുന്നു. വലിയ ആഡംബര ചടങ്ങുകളോടെയാകും വിവാഹമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. അറുന്നൂറോഴം അതിഥികളാണ് യൂറോപ്പിലെ ചടങ്ങില്‍ പങ്കെടുക്കുക.

റോമില്‍ വച്ച് സല്‍ക്കാര ചടങ്ങുകള്‍ നടക്കുന്നമെന്നാണ് അറിയുന്നത്. എന്നാല്‍ വിവാഹത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല. അതേസമയം നാഗചൈതന്യയുടെയും സമാന്തയുടെയും വിവാഹം അടുത്ത വര്‍ഷം നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
എന്നാല്‍ വിവാഹവുമായി ബന്ധപ്പെട്ടു പുറത്തു വന്ന റിപ്പോര്‍ട്ടുകളോട് നടി പ്രതികരിക്കുകയുണ്ടായി. വിവാഹ തിയതി തീരുമാനിച്ചിട്ടില്ലെന്നും. എല്ലാവരെയും അറിയിച്ചുകൊണ്ടാണ് വിവാഹം നടത്തുകയുള്ളുവെന്നും സമാന്ത വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications