സാമന്തയും നാഗചൈതന്യയും വീണ്ടുമൊന്നിക്കുന്ന സിനിമ വരുന്നു! ഇതു പൊളിക്കുമെന്ന് ആരാധകര്‍! കാണൂ

By Midhun

സിനിമാ പ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന താരദമ്പതികളാണ് നാഗചൈതന്യയും സാമന്തയും. സിനിമാ ലോകവും ആരാധകരും ഒന്നടങ്കം ആഘോഷിച്ച വിവാഹമായിരുന്നു ഇവരുടെതായി നടന്നിരുന്നത്. ഗൗതം മേനോന്‍ സംവിധാനം ചെയ്ത യോ മായ ചെസാവേ എന്ന ചിത്രത്തിലൂടെയായിരുന്നു ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ചിരുന്നത്.

ഒരു പ്രണയകഥ പറഞ്ഞ ചിത്രം തമിഴില്‍ പുറത്തിറങ്ങിയ വിണ്ണെത്താണ്ടി വരുവായ എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പായിരുന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ സിനിമാ പ്രേമികളുടെ ഇഷ്ട ജോഡികളായി ഇരുവരും മാറിയിരുന്നു. ആദ്യം ചിത്രം തന്നെ സൂപ്പര്‍ ഹിറ്റാക്കികൊണ്ടായിരുന്നു ഇരുവരും വരവറിയിച്ചിരുന്നത്.

naga chaithanya-samantha

സാമന്തയും നാഗചൈതന്യയും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടി വരുകയാണ്. ചിത്രത്തിന്റെ പൂജ ഇന്ന് ഹൈദരാബദില്‍ വെച്ച് നടന്നു. ശിവ നിരവണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നാഗചൈതന്യയുടെയും സാമന്തയുടെയും ആദ്യ ചിത്രമായ യെ മായ ചേസാവയെില്‍ ഇരുവരും തമ്മിലുളള കെമിസ്ട്രി റീക്രിയേറ്റ് ചെയ്യാനാണ് ചിത്രം ശ്രമിക്കുന്നത്.

മുന്‍പ് ഓട്ടോനഗര്‍ സൂര്യ,മനം എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. നാഗചൈതന്യയുടെ പിതാവ് നാഗാര്‍ജുനയും ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ചിത്രത്തില്‍ ഒരു ക്രിക്കറ്റ് കളിക്കാരന്റെ വേഷത്തിലാണ് നാഗചൈതന്യ എത്തുകായെന്നാണ് അറിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X