»   » സൂപ്പര്‍ താരങ്ങള്‍ പോലും നായികയായി അനുപമയുടെ പേര് നിര്‍ദ്ദേശിക്കുന്നു, നടിയുടെ ഡിമാന്റ് കൂടുന്നു!

സൂപ്പര്‍ താരങ്ങള്‍ പോലും നായികയായി അനുപമയുടെ പേര് നിര്‍ദ്ദേശിക്കുന്നു, നടിയുടെ ഡിമാന്റ് കൂടുന്നു!

By: Rohini
Subscribe to Filmibeat Malayalam

അനുമപ പരമേശ്വരന്‍ ഇപ്പോള്‍ തെലുങ്ക് സിനിമാ ലോകത്ത് മിന്നിക്കയറുകയാണ്. ഒന്നിന് പിറകെ ഒന്നായി മികച്ച അവസരങ്ങള്‍ നടിയെ തേടിയെത്തുന്നു. അഭിനയിക്കുന്ന ചിത്രങ്ങളെല്ലാം ഹിറ്റാകുന്നു എന്നത് നടിയുടെ ഡിമാന്റും കൂട്ടുന്നു.

വയറ് കാണുന്നത് ഇത്ര വലിയ പ്രശ്‌നമണോ; അനുപമ പരമേശ്വരന്റെ ഗ്ലാമര്‍ ഫോട്ടോകള്‍ വൈറലാകുന്നു

ഇപ്പോഴിതാ സൂപ്പര്‍താരങ്ങള്‍ പോലും നായികയായി അനുപമയുടെ പേര് നിര്‍ദ്ദേശിക്കുന്നു... ശതമാനം ഭവതി എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ഇതാ അനുവിനെ തേടി തെലുങ്കില്‍ നിന്ന് പുതിയ അവസരം എത്തിയിരിയ്ക്കുന്നു. നടിയുടെ പേര് നിര്‍ദ്ദേശിച്ചതാകട്ടെ സൂപ്പര്‍സ്റ്റാന്‍ അക്കിനേനി നാഗാര്‍ജ്ജുനയും...

നിഖിലിന് വേണ്ടി

നാഗാര്‍ജ്ജുനയെയും നിഖിലിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ചന്തു മൊണ്ടേനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് നായികയായി അനുവിനെ പരിഗണിച്ചു എന്നാണ് വിവരം. നാഗാര്‍ജ്ജുനാണത്രെ അനുവിന്റെ പേര് നിര്‍ദ്ദേശിച്ചത്. ചിത്രത്തില്‍ നിഖിലിന്റെ നായികയായിട്ടാണ് അനുവിനെ പരിഗണിച്ചത്.

അഭിനയം ഇഷ്ടപ്പെട്ടു

നേരത്തെ നാഗാര്‍ജ്ജുന്റെ മകനും തെലുങ്ക് യുവ സൂപ്പര്‍സ്റ്റാറുമായ നാഗ ചൈതന്യയ്‌ക്കൊപ്പം അനുപമ പ്രേമത്തിന്റെ റീമേക്കില്‍ അഭിനയിച്ചിരുന്നു. പ്രേമം റീമേക്ക് ചെയ്ത ചന്ദു മൊണ്ടേനി തന്നെയാണ് പുതിയ ചിത്രത്തിന്റെയും സംവിധായകന്‍. പ്രേമത്തിലെ അനുവിന്റെ അഭിനയം കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് ചന്ദുവും നാഗാര്‍ജ്ജുനയും പുതിയ ചിത്രത്തിലേക്ക് അനുവിന്റൈ പേര് നിര്‍ദ്ദേശിച്ചതത്രെ.

തെലുങ്കില്‍ ഡിമാന്റ് കൂടുന്നു

അനുവിന് ഇപ്പോള്‍ തെലുങ്ക് സിനിമയില്‍ ഡിമാന്റ് കൂടുകയാണ്. ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ശതമാനം ഭവതി എന്ന ചിത്രത്തിലെ അഭിനയത്തെ മെഗാസ്റ്റാര്‍ ചിരജ്ജീവി പ്രശംസിച്ചിരുന്നു. അതുകൂടെയായപ്പോള്‍ മലയാളത്തിന്റെ സുന്ദരിയ്ക്ക് തെലുങ്കില്‍ ഗ്രാഫുയരുകയാണ്.

റാമിന്റെ ചിത്രം

ഇത് കൂടാതെ റാം നായകനാകുന്ന പുതിയ ചിത്രത്തിലും അനുവിനെ നായികയായി പരിഗണിച്ചതായി വാര്‍ത്തയുണ്ട്. അതേ സമയം ഈ രണ്ട് ചിത്രങ്ങളും അനു ഏറ്റെടുത്തോ എന്ന കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

English summary
Cute Malayalam actress Anupama Parameswaran, who has acted aloingside Naga Chaitanya Akkineni in 'Premam', has pocketed another film starring an Akkineni hero. Well, it's not an Akhil but a Nagarajuna starrer.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam