twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദൈര്‍ഘ്യമേറിയ ചുംബനരംഗം വെട്ടിമാറ്റുമോയെന്ന് ഭയപ്പെട്ടു! ഗീതാഞ്ജലിയെക്കുറിച്ച് നാഗാര്‍ജുന പറഞ്ഞത്?

    |

    തെന്നിന്ത്യന്‍ സിിനിമാലോകം ഒന്നടങ്കം സ്വീകരിച്ച സിനിമകളിലൊന്നായിരുന്നു ഗീതാഞ്ജലി. 1980 ലായിരുന്നു ഈ സിനിമ ഇറങ്ങിയത്. തെലുങ്കിലായിരുന്നു സിനിമയെങ്കിലും വന്‍വിജയമായി മാറിയതോടെയാണ് മറ്റ് ഭാഷകളിലേക്കും മൊഴി മാറ്റിയത്. എക്കാലത്തേയും മികച്ച വിജയമായിരുന്നു ഈ ചിത്രം സമ്മാനിച്ചത്. 1990 ല്‍ ജനപ്രീതി നേടിയ സിനിമയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത് ഈ സിനിമയായിരുന്നു. എക്കാലത്തേയും മികച്ച താരങ്ങളായ നാഗാര്‍ജുനയും ഗിരിജ ഷെട്ടറുമായിരുന്നു ചിത്രത്തില്‍ നായികനായകന്‍മാരായെത്തിയത്. ഇവരുടെ കെമിസ്ട്രിക്ക് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്.

    വിനീതേട്ടന്‍ ആള് കൂളാണ്! ലവ്‌ലെറ്റേഴ്‌സൊക്കെ വായിക്കുന്നത് അമ്മയാണെന്നും അനശ്വര രാജന്‍!വിനീതേട്ടന്‍ ആള് കൂളാണ്! ലവ്‌ലെറ്റേഴ്‌സൊക്കെ വായിക്കുന്നത് അമ്മയാണെന്നും അനശ്വര രാജന്‍!

    മഴയുടെ പശ്ചാത്തലത്തില്‍ മനോഹരമായൊരു ചുംബന രംഗമുണ്ടായിരുന്നു ചിത്രത്തില്‍. സിനിമയുടെ സെന്‍സറിംഗില്‍ ആ ഭാഗം നീക്കുമോയെന്ന തരത്തിലുള്ള ആശങ്ക അന്ന് തന്നെ അലട്ടിയിരുന്നുവെന്ന് വാഗാര്‍ജുന പറയുന്നു. പുതിയ സിനിമയുടെ പ്രമോഷനിടയിലായിരുന്നു അദ്ദേഹം കരിയര്‍ ബെസ്റ്റ് ചിത്രത്തെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ചത്. എന്നാല്‍ ഭയപ്പെട്ടത് പോലെയുള്ള കാര്യങ്ങളൊന്നും പിന്നീട് സംഭവിച്ചിരുന്നില്ലെന്നും അദ്ദേഹം ഓര്‍ത്തെടുക്കുന്നു.

    Nagarjuna

    റിലീസിന് മുന്‍പ് സിനിമയുടെ പ്രത്യേക പ്രദര്‍ശനം ഒരുക്കിയിരുന്നു. അന്ന് തനിക്കൊപ്പം അച്ഛനുമുണ്ടായിരുന്നു സിനിമ തുടങ്ങുന്നതിന് മുന്‍പ് തന്നെ ഈ രംഗത്തെക്കുറിച്ച് താന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു. മനോഹരമായ ചുംബനരംഗമാണ് എന്നൊക്കെയായിരുന്നു പറഞ്ഞത്. ദൈര്‍ഘ്യമേറിയ രംഗമാണെന്നും പറഞ്ഞിരുന്നു. പ്രദര്‍ശനം കഴിഞ്ഞ് ഇറങ്ങുന്നതിനിടയിലാണ് അദ്ദേഹം ഈ രംഗം സെന്‍സര്‍ ബോര്‍ഡ് നീക്കം ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞത്. അങ്ങനെ ചെയ്യാന്‍ അവര്‍ക്ക് സാധിക്കില്ലെന്നും അച്ഛന്‍ പറഞ്ഞിരുന്നു. ഇതോടെയാണ് തനിക്ക് ആശ്വാസമായതെന്നുമായിരുന്നു താരം പറഞ്ഞത്.

    English summary
    Nagarjuna's comment about Geetanjali Movie.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X