നാഗാര്‍ജ്ജുനയുടെ മകനെ തേച്ചിട്ടു പോയ പെണ്ണ് വിവാഹിതയായി!!
അക്കിനേനി നാഗാര്‍ജ്ജുനയുടെ മകന്‍ അഖില്‍ അക്കിനേനിയുമായി നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്നും പിന്മാറിയ ശ്രിയ ഭൂപല്‍ വിവാഹിതയായി. അനിഥിദ് റെഡ്ഡിയാണ് വരന്‍. മൈറ്റി അപ്പോളോ ഗ്രൂപ്പിന്റെ ചെയര്‍മാന്റെ കൊച്ചുമകനാണ് അനിഥിദ്.
വിവാഹത്തില്‍ തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ രാം ചരണ്‍ കുടുംബത്തോടൊപ്പം പങ്കെടുത്തു. രാം ചരണിന്റെ ഭാര്യ ഉപാസനയുടെ ബന്ധുവാണ് അനിഥിദ്. അതുകൊണ്ട് തന്നെ രാം ചരണിന് വിവാഹത്തില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ കഴിയില്ലായിരുന്നു.

26 കാരിയായ ശ്രിയയുമായി അഖില്‍ അക്കിനേനിയുടെ വിവാഹം നിശ്ചയിച്ചുറപ്പിച്ചിരുന്നു. നാഗ ചൈതന്യ അക്കിനേനിയുടെയും സമാന്തയുടെയും വിവാഹത്തിനൊപ്പം അഖിലിന്റെയും ശ്രിയയുടെയും വിവാഹം നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ അത് സംഭവിച്ചില്ല.
വിവാഹത്തില്‍ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചത് ശ്രിയ തന്നെയാണ്. അഖില്‍ തനിക്കയ്‌ക്കൊപ്പം സമയം ചെലവഴിക്കാന്‍ താത്പര്യപ്പെടുന്നില്ല എന്നായിരുന്നു ശ്രിയ പറഞ്ഞ കാരണം. സംഭവത്തോട് അഖില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications











