പ്രേമത്തേക്കാള്‍ മികച്ച സിനിമ ചെയ്യാന്‍ കഴിവുണ്ട്, ചന്ദു മൊണ്ടേതിയെ പിന്തുണച്ച് നാഗചൈതന്യ!

By Sanviya

സംവിധായകന്‍ ചന്ദു മൊണ്ടേതിയെ പിന്തുണച്ച് നാഗചൈതന്യ. പ്രേമത്തേക്കാള്‍ മികച്ച സിനിമ ചെയ്യാന്‍ കഴിവുള്ള സംവിധായകനാണ് ചന്ദു മൊണ്ടേതിയെന്നാണ് നാഗ ചൈതന്യ പറഞ്ഞത്. പ്രേമം തെലുങ്കിനെതിരെ ട്രോളിയതിന് പിന്നാലെയാണ് നാഗചൈതന്യ ചന്ദു മൊണ്ടേതിയെ പിന്തുണച്ച് രംഗത്ത് എത്തിയത്.

അദ്ദേഹത്തിന്റെ സ്വന്തം കഥയില്‍ ഇതിലും മികച്ച സിനിമ ചെയ്യാന്‍ കഴിയുമെന്ന് നാഗചൈതന്യ പറയുന്നു. കൂടാതെ തനിക്കെതിരെ ട്രോളുന്നതിനെതിരെയും നാഗചൈതന്യ പ്രതികരിച്ചു. തുടര്‍ന്ന് വായിക്കൂ..

ട്രോളി തീര്‍ന്നില്ലേ

ട്രോളി തീര്‍ന്നില്ലേ

സൂപ്പര്‍ഹിറ്റായി മാറിയ മലയാളം ചിത്രം പ്രേമം തെലുങ്കിലേക്ക് പോകുന്നുണ്ടെന്ന് കേട്ടപ്പോള്‍ മുതല്‍ സോഷ്യല്‍ മീഡിയ ട്രോളാന്‍ തുടങ്ങിയതാണ്. പിന്നീട് ചിത്രത്തിന്റെ കാസ്റ്റിങ് തീരുമാനിച്ചപ്പോള്‍ പറയേണ്ടതില്ല. ഇപ്പോ ഇതാ ട്രോളി ട്രോളി ചിത്രം പുറത്തിറങ്ങിയാലുള്ള പ്രവചന ട്രോളുകള്‍ ഉണ്ടാക്കി കഴിഞ്ഞു.

ട്രോളുന്നതിനെ കുറിച്ച് നാഗചൈതന്യ

ട്രോളുന്നതിനെ കുറിച്ച് നാഗചൈതന്യ

സോഷ്യല്‍ മീഡിയ ഏറ്റവും കൂടുതല്‍ ട്രോളിയത് നിവിന്‍ പോളിയുടെ വേഷം അവതരിപ്പിക്കുന്ന നാഗചൈതന്യയെയാണല്ലോ. എന്നാല്‍ തനിക്കെതിരെ ട്രോളുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും നാഗചൈതന്യ പറയുന്നു.

സംവിധായകനെ പുകഴ്ത്തി

സംവിധായകനെ പുകഴ്ത്തി

സംവിധായകന്‍ ചന്ദു മൊണ്ടേതിയെ കുറിച്ചും നാഗചൈതന്യ പറഞ്ഞു. അദ്ദേഹത്തിന്റെ സ്വന്തം കഥയില്‍ ഒരു ചിത്രം ചെയ്താല്‍ പ്രേമത്തേക്കാള്‍ മികച്ചതാകുമെന്നാണ് നാഗചൈതന്യ പറഞ്ഞത്.

ഞാന്‍ നായകനാകും

ഞാന്‍ നായകനാകും

ചന്ദു മൊണ്ടേതിയുടെ കഥയില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുകയാണെങ്കില്‍ താന്‍ അതില്‍ നായകനായി അവതരിപ്പിക്കുമെന്നും നാഗചൈതന്യ പറഞ്ഞു.

നാഗചൈതന്യയുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X