»   » തൊണ്ണൂറുകളുടെ രോമാഞ്ചം നഗ്മയും തിരിച്ചെത്തുന്നു

തൊണ്ണൂറുകളുടെ രോമാഞ്ചം നഗ്മയും തിരിച്ചെത്തുന്നു

Posted By:
Subscribe to Filmibeat Malayalam

തൊണ്ണൂറുകളില്‍ തമിഴിലും തെലുങ്കിലും താരറാണിയായി വിലസിയ നഗ്മയും അഭിനയരംഗത്തേയ്ക്ക് തിരിച്ചെത്തുന്നു. തെലുങ്കില്‍ ചിരഞ്ജീവി, നാഗാര്‍ജുന, വെങ്കടേഷ് തുടങ്ങിയ നടന്മാരുടെ നായികായിയിട്ടായിരുന്നു നഗ്മ ഏറെചിത്രങ്ങളില്‍ അഭിനയിച്ചിരുന്നത്. തമിഴകത്ത് പ്രഭുദേവയുള്‍പ്പെടെയുള്ള നടന്മാര്‍ക്കൊപ്പവും അഭിനയവും നൃത്തവുമെല്ലാമായി നഗ്മ തിളങ്ങി.

കുറേനാളായി അഭിനയരംഗത്തുനിന്നും മാറിനില്‍ക്കുന്ന നഗ്മ തെലങ്ക് സംവിധായകന്‍ തേജയുടെ പുതിയ ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് തിരിച്ചെത്തുന്നത്. പൊതുവെ അത്ര പ്രശസ്തരല്ലാത്ത താരങ്ങളെയും അന്യഭാഷ അഭിനേതാകളെയും വച്ച് പടം വിജയിപ്പിക്കുന്ന സംവിധായകനാണ് തേജ.

Nagma

തീര്‍ത്തും വ്യത്യസ്തമായ ഒരു പ്രണയകഥ പറയുന്ന ചിത്രമാണിത്. നഗ്മ വളരെ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഒരു പുതുതലമുറഭാര്യയുടെ എല്ലാ മാനറിസങ്ങളും അഭിനയിച്ച് ഫലിപ്പിക്കാന്‍ നഗ്മയ്ക്ക് കഴിയുമെന്ന് വിശ്വാസമുണ്ട്- സംവിധായകന്‍ പറയുന്നു.

കുറേനാളുകളായി തെന്നിന്ത്യയിലെ പല സംവിധായകരും നഗ്മയെ തിരിച്ചെത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ ഇതുവരെ ഇതിന് തയ്യാറാകാതിരുന്ന താരം തേജ ക്ഷണവുമായെത്തിയപ്പോള്‍ ചര്‍ച്ചയ്ക്ക് തയ്യാറാവുകയായിരുന്നു. ഏതാണ്ട് ആറുവര്‍ഷത്തോളമായി നഗ്മ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്.

എന്നാല്‍ ഇതുവരെ ചിത്രവുമായി ബന്ധപ്പെട്ട് നഗ്മ കരാറില്‍ ഒപ്പുവച്ചിട്ടില്ലെന്നും ചര്‍ച്ചകള്‍ നക്കുകയാണെന്നും സംവിധായകന്‍ വെളിപ്പെടുത്തുന്നു. എന്തായാലും ഈ റോളില്‍ നിന്നും നഗ്മ പിന്മാറില്ലെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും തേജ പറയുന്നു.

നടിയെന്ന നിലയില്‍ നഗ്മ അരങ്ങേറ്റം കുറിച്ചത് ബോളിവുഡിലാണ്. സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍ എന്നിവരുടെ നായികയായി അഭിനയച്ചശേഷമാണ് നഗ്മ തെന്നിന്ത്യയില്‍ അരങ്ങേറിയത്. ഇതില്‍പ്പിന്നെ നഗ്മയ്ക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. പ്രമുഖ സംവിധായകരുടെയും നടന്മാരുടെയും കൂടെയാണ് മിക്ക ചിത്രങ്ങളിലും നഗ്മ ജോലിചെയ്തിട്ടുള്ളത്.

English summary
Nineties' star Nagma, may soon be seen playing a pivotal role in director Teja's upcoming film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam