നഗ്മയുടെ മനസ്സില്‍ ഇപ്പോഴും ഗാംഗുലിയുണ്ട്! കാമുകനായി പ്രണയം ത്യജിച്ച കാമുകി! തെളിവുമായി ആരാധകര്‍!
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലിയും നഗ്മയും തമ്മിലുള്ള പ്രണയം ഏറെ കൊട്ടിഘോഷിക്കപ്പെട്ടിരുന്നു ഒരുകാലത്ത്. ഇവരുടെ പ്രണയത്തെക്കുറിച്ചുള്ള ഗോസിപ്പുകളായിരുന്നു അക്കാലത്ത് മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത്. ഇന്ത്യന്‍ ടീമില്‍ നിന്നും ഗാംഗുലി വിരമിച്ചതിന് ശേഷമായി ഇരുവരും തമ്മിലുള്ള വാര്‍ത്തകളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ നഗ്മ ഇപ്പോഴും അവിവാഹിതയായി തുടരുന്നതിന് പിന്നിലെ കാരണം ഗാംഗുലിയാണെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു.
തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി സജീവമായ അഭിനേത്രികളിലൊരാളാണ് നഗ്മ. രജനീകാന്തിന്റെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നായ ബാഷയില്‍ നായികയായത് നഗ്മയായിരുന്നു. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ചതുരംഗം തുടങ്ങിയ മലയാള സിനിമകളിലും താരം അഭിനിയിച്ചിട്ടുണ്ട്. തമിഴകത്തിന്റെ സ്വന്തം താരമായ ജ്യോതികയുടെ സഹോദരി കൂടിയാണ് നഗ്മ. അഭിനയത്തില്‍ നിന്നും മാറി ഇടയ്ക്ക് രാഷ്ട്രീയത്തില്‍ സജീവമാവുകയായിരുന്നു താരം. നഗ്മയുടെ പ്രണയത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍. ആ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

ഗാംഗുലിയുടെ പിറന്നാള്‍
ഇന്ത്യ കണ്ട മികച്ച ക്യാപ്റ്റന്‍മാരിലൊരാളായിരുന്നു സൗരവ് ഗാംഗുലി എന്ന ദാദ. ജൂലൈ 8നായിരുന്നു സൗരവ് ഗാംഗുലിയുടെ പിറന്നാള്‍. ആരാധകരും താരങ്ങളും ക്രിക്കറ്റ് ലോകത്തുള്ളവരുമൊക്കെയായി നിരവധി പേരാണ് അദ്ദേഹത്തിന് ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്. നഗ്മയും അദ്ദേഹത്തിന് ആശംസ അറിയിച്ച് എത്തിയിരുന്നു. ഇതോടെയാണ് ഇവരുടെ പ്രണയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും തുടങ്ങിയത്. ക്ഷണനേരം കൊണ്ടായിരുന്നു നഗ്മയുടെ പോസ്റ്റ് വൈറലായി മാറിയത്.
Recommended Video

ഒറ്റവരിയില്‍ ആശംസ
48 ലേക്ക് കാലെടുത്ത് വെച്ച ഗാംഗുലിക്ക് ആശംസാപ്രവഹമായിരുന്നു. ഹാപ്പി ബര്‍ത്ത് ഡേ എന്ന് പറഞ്ഞായിരുന്നു നഗ്മ എത്തിയത്. ട്വിറ്ററിലൂടെയായിരുന്നു താരം ആശംസ നേര്‍ന്നത്. നിരവധി ട്രോളുകളായിരുന്നു ആശംസയ്ക്ക് കീഴിലുണ്ടായിരുന്നത്. സോഷ്യല്‍ മീഡിയ നഗ്മയുടെ ട്വീറ്റ് ആഘോഷമാക്കി മാറ്റുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഇരുവരും പാപ്പരാസികളുടെ സ്വന്തം താരങ്ങളായി മാറിയവരാണ്. ക്രിക്കറ്റ് താരങ്ങളും സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരും പ്രണയത്തിലാവുന്നതും വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതും സ്വഭാവികമായ കാര്യമാണ്. അത്തരത്തിലൊരു പ്രണയം തന്നെയായിരുന്നു ഇവരുടേതും.

മോശം സമയത്ത്
നഗ്മയും ഗാംഗുലിയും ജീവിതത്തില്‍ ഒരുമിക്കുമെന്നായിരുന്നു എല്ലാവരും കരുതിയത്. ഗാംഗുലിയോട് തനിക്ക് പ്രണയമായിരുന്നുവെന്ന തരത്തില്‍ താരം ഇടയ്ക്ക് പ്രതികരിച്ചിരുന്നു. ആ ബന്ധം നിഷേധിക്കുന്നില്ലെന്നും താരം പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ കരിയറിനെ ബന്ധം ബാധിക്കുന്നുവെന്ന ഘട്ടം വന്നപ്പോഴായിരുന്നു ഇരുവരും പറഞ്ഞത്. കരിയറില്‍ ഏറെ മോശം അവസ്ഥയിലൂടെയായിരുന്നു ഗാംഗുലി അന്ന് കടന്നുപോയിരുന്നത്. ക്രിസ്ത്യന്‍ മതത്തിലേക്ക് മാറിയ നഗ്മ സിനിമയില്‍ നിന്നും ബ്രേക്കെടുത്ത് രാഷ്ട്രീയത്തില്‍ സജീവമാവുകയായിരുന്നു.

ഡോണയുടെ എതിര്‍പ്പ്
തനിക്ക് ഗാംഗുലിയെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്ന് മുന്‍പൊരു അഭിമുഖത്തിനിടയില്‍ നഗ്മ തുറന്നുപറഞ്ഞിരുന്നു. ബാല്യകാല സുഹൃത്തായ ഡോണയെ ആയിരുന്നു അദ്ദേഹം വിവാഹം ചെയ്തത്. നഗ്മയുമായുള്ള ബന്ധത്തെക്കുറിച്ച് ഡോണയ്ക്ക് അറിയാമായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതേക്കുറിച്ച് തനിക്ക് അറിയാമെന്നും നഗ്മ പറഞ്ഞിരുന്നു. ഈ ബന്ധം തുടര്‍ന്നാല്‍ നിയമപരമായി നേരിടുമെന്നായിരുന്നു ഡോണ നഗ്മയോട് പറഞ്ഞത്.


Click it and Unblock the Notifications











