»   » ഇനി സിനിമയ്ക്കല്ല മുന്‍ഗണന: മീന

ഇനി സിനിമയ്ക്കല്ല മുന്‍ഗണന: മീന

Posted By:
Subscribe to Filmibeat Malayalam
ബാബുരാജിന്റെ നായികയായി മലയാള സിനിമയിലേയ്ക്ക് മീന മടങ്ങിയെത്തുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ സിനിമയിലേയ്ക്ക് പെട്ടെന്നൊരു മടങ്ങി വരവിന് തനിക്ക് താത്പര്യമില്ലെന്നാണ് മീന പറയുന്നത്. മകള്‍ നൈനികയുടെ കാര്യങ്ങള്‍ക്കാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. അമ്മയെന്ന നിലയിലുള്ള ഉത്തരവാദിത്വം നിറവേറ്റുന്നതിലാണ് പൂര്‍ണ്ണ ശ്രദ്ധ. അതുകൊണ്ടു തന്നെ പുതുതായി ഒരു കരാറിലും ഒപ്പിട്ടിട്ടില്ല.

സിനിമയില്‍ സജീവമായാല്‍ ഷൂട്ടിങ്ങിനായി ഒരുപാട് സമയം നീക്കിവയ്‌ക്കേണ്ടി വരും. എന്നാല്‍ മകളെ വിട്ട് അഭിനയത്തില്‍ മുഴുകാന്‍ സാധിക്കില്ല. എന്നാല്‍ ഇനി സിനിമയിലേയ്ക്കില്ല എന്നല്ല ഇതുകൊണ്ട് അര്‍ഥമാക്കേണ്ടത്. വെല്ലുവിളിയുയര്‍ത്തുന്ന കഥാപാത്രം തന്നെ തേടി വരികയാണെങ്കില്‍ ഇനിയും അഭിനയിക്കുമെന്നും മീന പറയുന്നു.

അടുത്തിടെ ശ്രീവാസാവി വൈഭവം എന്ന തെലുങ്ക് ചിത്രത്തില്‍ ദേവിയുടെ വേഷമണിഞ്ഞ മീന ഒരു തെലുങ്ക് ചാനലിലെ റിയാലിറ്റി ഷോയില്‍ ജഡ്ജാണ്. റിയാലിറ്റി ഷോയുടെ ഷൂട്ടിങ്ങിന് വളരെ കുറച്ച് സമയം മാത്രം മതിയെന്നതിനാലാണ് താന്‍ അതിന്റെ ഭാഗമാവുന്നതെന്നും നടി പറയുന്നു.

English summary
Meena, mother of a one-and-half-year-old girl, says, "Right now, my priority is to spend as much time as I can with my daughter Nainika,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam