പ്രകാശ് രാജ് അനുപമയെ ശകാരിച്ചോ! ഒടുവില്‍ വിശദീകരണവുമായി സംവിധായകന്‍ തന്നെ രംഗത്ത്!!

By Midhun

പ്രേമം എന്ന ബ്ലോക്ക് ബസ്റ്റര്‍ ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് അനുപമ പരമേശ്വരന്‍. ചിത്രത്തിലെ മേരി എന്ന അനുപമയുടെ കഥാപാത്രം പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചോട് ചേര്‍ത്തിരുന്നു. പ്രേമത്തിലെ ആലുവാപ്പുഴയുടെ തീരത്ത് എന്ന ഗാനത്തിലൂടെയായിരുന്നു മലയാളി പ്രേക്ഷകര്‍ അനുപമയെ ഇഷ്ടപ്പെട്ടു തുടങ്ങിയത്. ആദ്യ ചിത്രം തന്നെ വലിയ വഴിത്തിരിവായിരുന്നു അനുപമയുടെ കരിയറില്‍ ഉണ്ടാക്കിയിരുന്നത്. പ്രേമത്തിനു ശേഷം തെലുങ്ക് ഭാഷകളിലാണ് നടി സജീവമായി അഭിനയിച്ചിരുന്നത്.

തേജ് ഐ ലവ് യൂ എന്ന ചിത്രമാണ് അനുപമയുടെതായി തെലുങ്കില്‍ ഒടുവില്‍ പുറത്തിറങ്ങിയിരിക്കുന്ന ചിത്രം. കൈനിറയെ ചിത്രങ്ങളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. അടുത്തിടെ നടന്‍ പ്രകാശ് രാജ് ശകാരിച്ചതിനാല്‍ അനുപമ പൊട്ടിക്കരഞ്ഞുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പുതിയ ചിത്രമായ ഹലോ ഗുരു പ്രേമകോസമേയുടെ ഷൂട്ടിംഗിനിടെയാണ് സംഭവുണ്ടായതെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാല്‍ അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചിത്രത്തിന്റെ സംവിധായകനില്‍ നിന്നും വിശദീകരണം വന്നിരിക്കുന്നത്.

തെലുങ്കില്‍ തിളങ്ങി അനുപമ

തെലുങ്കില്‍ തിളങ്ങി അനുപമ

മലയാളത്തില്‍ അത്ര സജീവമല്ലാത്ത അനുപമ തെലുങ്കിലാണ് കൂടുതലായും സിനിമകള്‍ ചെയ്തിരിക്കുന്നത്. തെലുങ്കിലെ സൂപ്പര്‍താരം നിതിന്റെ നായികയായിട്ടായിരുന്നു നടി തെലുങ്കില്‍ അരങ്ങേറ്റം കുറിച്ചിരുന്നത്. തുടര്‍ന്ന് പ്രേമത്തിന്റെ തെലുങ്ക് പതിപ്പിലും അനുപമ തന്നെയായിരുന്നു നായികാ വേഷത്തിലെത്തിയിരുന്നത്. ശര്‍വാനന്ദിന്റെ നായികയായുളള ശതമാനം ഭവതി എന്ന ചിത്രമായിരുന്നു നടിയുടെതായി തെലുങ്കില്‍ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റുകളിലൊന്നായി മാറിയിരുന്നത്. ചിത്രത്തിന്റെ വിജയം അനുപമയെ തെലുങ്കിലെ തിരക്കേറിയ നായികമാരില്‍ ഒരാളാക്കി മാറ്റിയിരുന്നു

പുതിയ ചിത്രങ്ങള്‍

പുതിയ ചിത്രങ്ങള്‍

കൈനിറയെ ചിത്രങ്ങളാണ് അനുപമയുടെതായി തെലുങ്കില്‍ ഒരുങ്ങുന്നത്. തെലുങ്ക് ചിത്രങ്ങള്‍ക്കു പുറമെ കന്നഡ ഭാഷയിലും നടി അഭിനയിക്കുന്നുണ്ട്. കന്നഡത്തില്‍ പുനീത് രാജ് കുമാറിന്റെ നായികയായിട്ടാണ് നടി എത്തുക. ഹലോ ഗുരു പ്രേമകോസമേ എന്ന സിനിമയിലാണ് അനുപമ തെലുങ്കില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നക്കിന ത്രിനാഥ റാവു ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. നടന്‍ പ്രകാശ് രാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നുണ്ട്.

പ്രകാശ് രാജ് ശകാരിച്ച സംഭവം

പ്രകാശ് രാജ് ശകാരിച്ച സംഭവം

പുതിയ തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗിനിട പ്രകാശ് രാജ് അനുപമയെ ശകാരിച്ചുവെന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഷൂട്ടിംഗിനിടെ പ്രകാശ് രാജ് ദേഷ്യപ്പെട്ടെന്നും പൊട്ടിക്കരഞ്ഞ് അബോധാനസ്ഥയിലായ നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ഹലോ ഗുരു പ്രേമകോസമേ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു സംഭവമുണ്ടായത്. ചിത്രത്തിന്റെ ഷൂട്ടിംഗ് മൂന്ന് ദിവസത്തേക്ക് നിര്‍ത്തിവെച്ചെന്ന തരത്തിലും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

സംഭവത്തക്കുറിച്ച് സംവിധായകന്‍

സംഭവത്തക്കുറിച്ച് സംവിധായകന്‍

എന്നാല്‍ അത്തരമൊരു സംഭവം തന്റെ സെറ്റില്‍ നടന്നില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകനായ നക്കിന ത്രിനാഥ റാവു. ഡെക്കാണ്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തിലാണ് സംഭവത്തില്‍ വിശദീകരണവുമായി സംവിധായകന്‍ എത്തിയത്. "യുവതാരങ്ങളെ മുതിര്‍ന്ന നടന്മാര്‍ ഉപദേശിക്കുന്നതെല്ലാം സര്‍വ്വസാധാരണമാണ്. തന്റെ സെറ്റിലും അങ്ങനെതന്നെയാണ് സംഭവിച്ചത്,സംവിധായകന്‍ പറയുന്നു. ഒരു സീനില്‍ അനുപമയുടെ അഭിനയം മെച്ചപ്പെടണമെന്ന ആഗ്രഹത്തില്‍ പ്രകാശ് രാജ് നടിയെ ഉപദേശിച്ചു. അത് ഒരുപക്ഷേ അനുപമയ്ക്ക് വിഷമം തോന്നിയിരിക്കാം. അതാണ് സംഭവിച്ചത്.ത്രിനാഥ റാവു പറയുന്നു.

അനുപമ തലക്കറങ്ങി വീണതിന് കാരണം

അനുപമ തലക്കറങ്ങി വീണതിന് കാരണം

ഷൂട്ടിംഗ് സെറ്റില്‍ അനുപമ തലക്കറങ്ങി വീണതിന്റെ കാരണവും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ഫുഡ് പോയിസണ്‍ മൂലമാണ് അനുപമയ്ക്ക് തലക്കറമുണ്ടായതെന്നാണ് അദ്ദേഹം പറഞ്ഞത്. "രാവിലെ മുതലേ ക്ഷീണത്തിലായിരുന്നു അനുപമ. വിശ്രമിക്കാന്‍ പറഞ്ഞിട്ടും ഷൂട്ട് തുടരാമെന്ന് അനുപമ തന്നെയാണ് പറഞ്ഞത്. പിന്നീട് വയ്യാതായപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പത്ത് മിനിറ്റിനുളളില്‍ അവര്‍ തിരിച്ചു പോന്നു. പിന്നെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചത് പ്രകാശ് രാജിന്റെ ഡേറ്റ് അന്ന് വരെ മാത്രം ഉണ്ടായിരുന്നതുകൊണ്ടാണ്. അദ്ദേഹം തിരിച്ചുവന്നപ്പോള്‍ ഷൂട്ടിംഗ് പുനരാരംഭിക്കുകയും ചെയ്തിരുന്നു. സംവിധായകന്‍ അഭിമുഖത്തില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X