പൂര്‍ണിമയ്ക്കും ഇന്ദ്രനുമൊപ്പം നച്ചുവും! അന്‍പോട് കൊച്ചിക്കായി താരപുത്രിയും! ചിത്രം വൈറലാവുന്നു!

താരങ്ങളുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. അപ്രതീക്ഷിതമായി പ്രളയമെത്തിയപ്പോള്‍ സഹായഹസ്തവുമായി സിനിമാലോകവും അണിനിരന്നിരുന്നു. നേരിട്ട് കായംപുകളിലേക്കെത്തിയും വേണ്ട സഹായങ്ങള്‍ എത്തിച്ചുമൊക്കെയായിരുന്നു താരങ്ങള്‍ സജീവമായത്. കഴിഞ്ഞ തവണത്തെപ്പോലെ തന്നെ ഇത്തവണയും പൂര്‍ണിമയും ഇന്ദ്രജിത്തും അന്‍പോട് കൊച്ചിയുമായി സഹകരിക്കുന്നുണ്ട്. കലക്ഷന്‍ സെന്ററുകളില്‍ നിന്നുള്ള സാധനങ്ങള്‍ പാക്ക് ചെയ്ത് ലോറികളില്‍ കയറ്റിവിടാനും വേണ്ട സാധനങ്ങള്‍ ശേഖരിക്കാനുമൊക്കെയായി ഇവരും മുന്നിലുണ്ട്. സിനിമാതിരക്കുകളെല്ലാം മാറ്റിവെച്ചാണ് താരങ്ങള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയത്.

കടവന്ത്രയിലെ റീജണല്‍ സ്‌പോര്‍ട്‌സ് സെന്ററിലും ലുലു മാളിലുമൊക്കെയായാണ് കലക്ഷന്‍ സെന്ററുകള്‍ തുടങ്ങിയത്. ഇവിടേക്ക് ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് പൂര്‍ണിമയും ഇന്ദ്രജിത്തും പുറത്തുവിട്ടിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഇവരുടെ പോസ്റ്റ് നിമിഷനേരം കൊണ്ടാണ് റൈലായി മാറിയത്. സരയു മോഹനും ഇവര്‍ക്കൊപ്പമുണ്ട്. മികച്ച തുടക്കമായിരുന്നില്ലെങ്കിലും പിന്നീട് കൂടുതല്‍ പേര്‍ അന്‍പോട് കൊച്ചിക്കായി അണിനിരക്കുകയായിരുന്നു. പൂര്‍ണിമയ്ക്കും ഇന്ദ്രജിത്തിനുമൊപ്പം നക്ഷത്രയും ക്യാംപില്‍ സജീവമാണ്.

Nakshtra

സാധനങ്ങള്‍ പാക്ക് ചെയ്യാന്‍ സഹായിച്ച് അച്ഛനും അമ്മയ്ക്കുമൊപ്പം നച്ചുവെന്ന നക്ഷത്രയും സജീവമായി കലക്ഷന്‍ സെന്ററിലുണ്ട്. തന്നെക്കൊണ്ട് കഴിയാവുന്ന സഹായമെത്തിക്കുകയെന്ന ആഗ്രഹമാണ് നച്ചു സഫലീകരിക്കുന്നത്. താരപുത്രിയുടെ പ്രവര്‍ത്തിക്ക് കയ്യടിച്ച് നിരവധി പേരാണ് എത്തിയിട്ടുള്ളത്. താരപരിവേഷമില്ലാതെ തനിസാധാരണക്കാരായി ഇന്ദ്രജിത്തും പൂര്‍ണിമയും ഇടപെടുന്നത്. ജൂനിയര്‍ വളണ്ടിയറിന്റെ ചിത്രം പങ്കുവെച്ച് എത്തിയത് ഇന്ദ്രജിത്തായിരുന്നു. മല്ലിക സുകുമാരനുള്‍പ്പടെ നിരവധി പേരാണ് താരപുത്രിക്ക് പിന്തുണയുമായി എത്തിയിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X