കെനിയന്‍ കാഴ്ചയുമായി നാകു പെന്റ നാകു ടാക

By Lakshmi

ഒരുപാട് പ്രത്യേകതകളുമായി ഒരുങ്ങുന്ന ചിത്രമാണ് വയലാര്‍ മാധവന്‍കുട്ടി ഒരുക്കുന്ന നാകു പെന്റ നാകു ടാക. പൂര്‍ണമായും ആഫ്രിക്കയില്‍ ചിത്രീകരിക്കുന്ന ചിത്രമെന്ന പേരുമായിട്ടാണ് നാകു പെന്റ നാകു ടാക ഒരുങ്ങുന്നത്.

ഇന്ദ്രജിത്ത്, ഭാമ, മുരളി ഗോപി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. കൂടാതെ കെനിയയില്‍ നിന്നുള്ള കലാകാരന്മാരും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇപ്പോള്‍ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. അധികം വൈകാതെ ചിത്രത്തിന്റെ റീലീസ് തീയതി പ്രഖ്യാപിയ്ക്കും.

 ഇന്ദ്രജിത്ത്

നാകു പെന്റ നാകു ടാക

അടുത്തകാലത്തായി ഒട്ടേറെ മികച്ച വേഷങ്ങള്‍ ലഭിയ്ക്കുന്നുണ്ട് ഇന്ദ്രജിത്തിന്. നാകു പെന്റ നാകു ടാകയിലും ഇന്ദ്രജിത്ത് വളരെ പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. വിനയ് എന്നാണ് ഇന്ദ്രജിത്തിന്റെ കഥാപാത്രത്തിന്റെ പേര്.

ഭാമ

നാകു പെന്റ നാകു ടാക

ശുഭയെന്നാണ് ഈ ചിത്രത്തില്‍ ഭാമയുടെ കഥാപാത്രത്തിന്റെ പേര്. അമേരിക്കയില്‍ ജോലിയുള്ളൊരാളെ വിവാഹം ചെയ്ത് അവിടെ സ്ഥിരതാമസിക്കുന്നത് സ്വപ്‌നം കാണുന്ന പെണ്‍കുട്ടിയാണ് ഭാമയുടെ ശുഭ.

നായകനും നായികയും കെനിയയില്‍

നാകു പെന്റ നാകു ടാക

അമേരിക്കക്കാരനെ ആഗ്രഹിച്ചിരിക്കുന്ന ശുഭ ഒടുവില്‍വിവാഹം ചെയ്യുന്നത് കെനിയയില്‍ ജോലിചെയ്യുന്ന വിനയ് എന്ന കഥാപാത്രത്തെയാണ്. അമേരിക്ക സ്വപ്‌നം കണ്ട ശുഭ എത്തിച്ചേരുന്നത് ഒടുക്കം അധികം സ്വാതന്ത്ര്യമില്ലാത്ത ജാതിവിവേജനം നിലനില്‍ക്കുന്ന കെനിയയിലാണ്.

 കെനിയിലെ ജീവിതം

നാകു പെന്റ നാകു ടാക

നായകനും നായികയ്ക്കും കെനിയില്‍ അനുഭവിക്കേണ്ടിവരുന്ന പ്രശ്‌നങ്ങളിലൂടെയാണ് ചിത്രം വികസിക്കുന്നത്. ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്താണ് മാധവന്‍കുട്ടി കെനിയിലെ ശുഭയുടെയും വിനയുടെയും ജീവിതം ആവിഷ്‌കരിക്കുന്നത്.

മുരളി ഗോപി

നാകു പെന്റ നാകു ടാക

ഇപ്പോള്‍ പുറത്തിറങ്ങുന്ന ഏതാണ്ട് എല്ലാ ചിത്രങ്ങളിലും പ്രധാന വേഷത്തില്‍എത്തുന്ന താരമാണ് മുരളി ഗോപി. നാകു പെന്റ നാകു ടാകയിലും മുരൡഗോപി ഒരു പ്രധാന കഥാപാത്രമായിട്ടാണ് എത്തുന്നത്. അന്താരാഷ്ട്ര ക്രിമിനലായ ആന്റണ്‍ കുലസിംഹം എന്നകഥാപാത്രത്തെയാണ് മുരളി ഗോപി അവതരിപ്പിക്കുന്നത്.

ശങ്കര്‍

നാകു പെന്റ നാകു ടാക

മലയാളത്തിന്റെ പഴയകാല നായകന്‍ ശങ്കര്‍ ഇടവേളയ്ക്കുശേഷം വീണ്ടുമെത്തുകയാണ് ഈ ചിത്രത്തിലൂടെ. മലയാളത്തില്‍ ശങ്കര്‍ മീശയില്ലാതെ ആദ്യം അഭിനയിക്കുന്ന ചിത്രംകൂടിയാണിത്.

അനുശ്രീ

നാകു പെന്റ നാകു ടാക

ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അനുശ്രീയും ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രമായി എത്തുന്നു.

ജയ്‌മോഹന്റെ തിരക്കഥ

നാകു പെന്റ നാകു ടാക

മധുപാല്‍ സംവിധാനം ചെയ്ത ഒഴിമുറിയെന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയ തമിഴ് , മലയാളം എഴുത്തുകാരന്‍ ജയ്‌മോഹനാണ് ഈ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്.

 അണിയറയില്‍

നാകു പെന്റ നാകു ടാക

ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്. കൃഷ് ജെ കൈമള്‍ ക്യാമറ കൈകാര്യം ചെയ്യുന്നു.

നിര്‍മ്മാണം

നാകു പെന്റ നാകു ടാക


മൂന്നുകോടി ചെലവു വരുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഗോകുലം ഗോപാലനാണ്.

സുധീര്‍ കരമന

നാകു പെന്റ നാകു ടാക

അന്തരിച്ച നടന്‍ കരമന ജനാര്‍ദ്ദനന്റെ മകനായ സുധീര്‍ കരമനയും ചിത്രത്തില്‍ പ്രധാനവേഷം ചെയ്യുന്നുണ്ട്. ആമേന്‍ പോലുള്ള ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട് സുധീര്‍.

കെനിയയുടെ ദൃശ്യഭംഗി

നാകു പെന്റ നാകു ടാക

ആഫ്രിക്കയില്‍ ഒരുങ്ങുന്ന രണ്ടാമത്തെ മലയാളചിത്രമാണ് നാകു പെന്റ നാകു ടാക. നേരത്തേ പുറത്തിറങ്ങിയ എസ്‌കേപ് ഫ്രം ഉഗാണ്ടയുടെ ഭൂരിഭാഗവും ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയിലാണ് ചിത്രീകരിച്ചത്. നാകു പെന്റ നാകു ടാക്കയിലെ പ്രധാന ഹൈലൈറ്റുകളിലൊന്നാണ് കെനിയയുടെ ദൃശ്യഭംഗിയും ഒട്ടകപക്ഷിയുള്‍പ്പെടെയുള്ള ജീവജാലങ്ങളും. തീര്‍ത്തും വ്യത്യസ്തമായ ദൃശ്യാനുഭവമായിരിക്കും ഈ ചിത്രമെന്ന് അണിയറക്കാര്‍ പറയുന്നു.

ആഫ്രിക്കന്‍ താരങ്ങള്‍

നാകു പെന്റ നാകു ടാക

ചിത്രത്തിന്റെ ഗാനരംഗങ്ങളിലും മറ്റും ആഫ്രിക്കയില്‍ നിന്നുള്ള ഒട്ടേറെ കലാകാരന്മാര്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X