പ്രിയക്കൊപ്പമുളള നിമിഷം പങ്കുവെച്ച് നകുൽ തമ്പി! കമന്റിൽ പ്രത്യക്ഷപ്പെട്ട് റോഷൻ
ഒറ്റ സെറ്റടിയിലൂടെ തെന്നിന്ത്യയിലും ബോളിവുഡിലും കൈനിറയെ ആരാധകരെ സൃഷ്ടിച്ച താരമാണ് പ്രിയ പ്രകാശ് വാര്യർ. ബോളിവുഡ് താരങ്ങൾ പോലും താരത്തിന്റെ ആരാധക ലിസ്റ്റിലുണ്ട്. ഒമർ ലുലുവിന്റെ അഡാർ ലവിനു ശേഷം ബോളിവുഡ് ചിത്രങ്ങളുടെ തിരക്കിലാണ് താരം.സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. ഇൻസ്റ്റഗ്രാമിൽ 7 മില്യൺ ഫോളോവേഴ്സാണ് താരത്തിനുള്ളത്.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് പ്രിയ കുറിച്ചുള്ള നടൻ നകുൽ തമ്പിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് . പ്രിയക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു നകുലിന്റെ പോസ്റ്റ് . പ്രിയയെ അഭിനന്ദിച്ചു കൊണ്ടുള്ള തായിരുന്നു നകുലിന്റെ പോസ്റ്റ്. സ്വപ്നങ്ങൾ കൈവരിക്കാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നതിനൊടൊപ്പം. മറൈറൻ ഡ്രൈവിൽ ഒരുമിച്ച് ചിലവിട്ട സമയത്തെ കുറിച്ചും കഴിച്ച ഐസ് ഗോളയെ കുറിച്ചും പോസ്റ്റിൽ താരം പറയുന്നുണ്ട്.
നകുലിന്റെ പോസ്റ്റിന് കമന്റുമായി റോഷനും എത്തിയിട്ടുണ്ട്. nt and pp എന്നാണ് റോഷന്‍ കമന്റ് ചെയ്തിരിക്കുന്നത്. നകുല്‍ തമ്പിയുടെയും പ്രിയ പ്രകാശ് വാര്യരുടെയും ചുരുക്കപ്പേരാണ് ഇത്. വളരെ അടുത്ത സുഹൃത്തുക്കളാണ് പ്രിയയും റോഷനും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയും പ്രിയയുടെ ഇൻസ്റ്റഗ്രാം പേജിൽ ഇടം പിടിക്കാറുണ്ട്.


Click it and Unblock the Notifications











