twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രകൃതി സംരക്ഷണത്തിന്റെ സന്ദേശവുമായി 'നല്ല വിശേഷം'!

    |

    പ്രകൃതി ദുരന്തത്തിന്റെ ഏറ്റവും ഭീകരമായ ദിനങ്ങളിലൂടെ കടന്നുപോയ കേരള ജനതയ്ക്ക് മുന്നില്‍ പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത വ്യക്തമാക്കിക്കൊണ്ട് ഒരു ചലച്ചിത്രമെത്തുകയാണ്. നല്ല വിശേഷം എന്ന് പേരിട്ടിരിക്കുന്ന ചിത്രം പങ്കുവയ്ക്കുന്നത് ജലം ജീവനാണ് എന്ന പ്രകൃതി ബോധവും ജലമലിനീകരണം തടഞ്ഞ് പ്രകൃതിയെ സംരക്ഷിക്കുക എന്ന സന്ദേശവുമാണ്. വിനോദ് വിശ്വന്‍ തിരക്കഥ സംഭാഷണമെഴുതിയ ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് അജിതനാണ്.

    <strong>ലാലേട്ടന്റെ കുഞ്ഞാലി മരക്കാരും നിരാശപ്പെടുത്തുമോ? ബിഗ് ബജറ്റ് ചിത്രങ്ങള്‍ വൈകും! കാരണമിതാണ്..</strong>ലാലേട്ടന്റെ കുഞ്ഞാലി മരക്കാരും നിരാശപ്പെടുത്തുമോ? ബിഗ് ബജറ്റ് ചിത്രങ്ങള്‍ വൈകും! കാരണമിതാണ്..

    പ്രകൃതിയോട് അടുത്ത് നില്ക്കുന്ന ഗ്രാമമാണ് ഞവരൂര്‍ കടവ്. അവിടുത്തെ ഗ്രാമവാസികള്‍, അവരുടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് കടവിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. കുന്നുകള്‍ ഇടിച്ചുനിരത്തി, മണ്ണുവിറ്റ് കാശുണ്ടാക്കി ജീവിക്കുന്ന ദിവാകരപണിക്കര്‍. മണ്ണെടുത്ത ഭൂമിയില്‍ കെമിക്കലുകള്‍ തളിച്ച് കാര്‍ഷികവിളകള്‍ ഉണ്ടാക്കുന്നു. അതിനുവേണ്ടി ദിവാകരപണിക്കര്‍ക്ക് കൂട്ട്ായി നില്‍ക്കുതോ അജയകുമാരനും. ജലം മലിനപ്പെടുമ്പോള്‍, ഗ്രാമവാസികളുടെ ജീവിതവും അതുവഴി സ്വഭാവവും മലിനപ്പെടുന്നു.

    visheshm

    പ്രവാസി ഫിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍ പാലക്കാടും തിരുവനന്തപുരവുമാണ്. ബിജു സോപാനം, ശ്രീജി ഗോപിനാഥന്‍, ഇന്ദ്രന്‍സ്, ചെമ്പില്‍ അശോകന്‍, ബാലാജി, ദിനേശ്പണിക്കര്‍, ശശികുമാര്‍ (കാക്കമുട്ട് ഫെയിം), കലാഭവന്‍ നാരായണന്‍കുട്ടി, തിരുമല രാമചന്ദ്രന്‍, രമേഷ് വലിയശാല, വളവില്‍ മധു, രമേഷ് ഗോപാല്‍, അനിഷ സീനു, അപര്‍ണ്ണാ നായര്‍, രുക്മണിയമ്മ, ശ്രീജ, സ്റ്റെല്ലാരാജ, രെഞ്ചു, അര്‍ച്ചന, വീണാ കൊല്ലം, ബേബി വര്‍ഷ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

    English summary
    nalla vishesham shoot wrapped up
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X