»   » കണ്ണിനും കാതിനും കുളിർമ!! യാത്രാക്കാഴ്ച്ചകളുമായി ‘നമസ്‌തേ ഇന്ത്യ’യിലെ ഗാനം

കണ്ണിനും കാതിനും കുളിർമ!! യാത്രാക്കാഴ്ച്ചകളുമായി ‘നമസ്‌തേ ഇന്ത്യ’യിലെ ഗാനം

Written By:
Subscribe to Filmibeat Malayalam

ആർ അജയ് സംവിധാനം ചെയ്യുന്ന നമസ്തേ ഇന്ത്യയിലെ അതിമനോഹരമായ ഗാനം പുറത്ത്. കളിമൊഴിയേ എന്നു തുടങ്ങുന്ന ഗാനം പുറത്ത്. വരികൾ പോലെ ഗാനത്തിന്റെ ദൃശ്യങ്ങളും മനോഹരമായിട്ടുണ്ട്. ഇന്ത്യ സന്ദർശനത്തിനായെത്തുന്ന വെനിസുലക്കാരിയും മലയാളി യുവാവും ആഗ്രയിൽ വച്ച് കണ്ടു മുട്ടുന്നതും അവർ ഒന്നിച്ചുളള യാത്രയുമാണ് ഗാനത്തിൽ. താജ്മഹൽ , ആഗ്ര, ജയ്പൂർ , ഹരിയാന, ഹിമാചൽ പ്രദേശ് എന്നീവിടങ്ങളിലേയ്ക്കുള്ള യാത്രയാണ് ഗാനത്തിൽ.

namastea india

Unfreedom: തീവ്രവാദവും ലെസ്ബിയൻ ബന്ധവും!! 'അൺഫ്രീഡം' നെറ്റ്ഫ്ലിക്സിലൂടെ ഇന്ത്യയില്‍

സംഗീതത്തിനും ഹാസ്യത്തിനും ഒരുപോലെ പ്രധാന്യം നൽകുന്ന ചിത്രമാണിത്. ഗാനത്തിന്റെ മറ്റൊരു ഹൈലറ്റ് ദൃശ്യങ്ങളാണ്. ഇന്ത്യയുടെ മനോഹാരിത ഗാനത്തിൽ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. ഒരു സംഗീത യാത്രാ സിനിമയായിരിക്കും നമസ്തേ ഇന്ത്യ. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായിരിക്കും ചിത്രം പ്രദർശനത്തിനെത്തും.

Sri: ഉപദേശത്തിന് നന്ദി!! സൂപ്പര്‍താരത്തിന് മറുപടിയുമായി തുണിയുരിഞ്ഞ് പ്രതിഷേധിച്ച നടി..

ആര്‍ അജയ് രചനയും സംവിധനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിൽ അഖില്‍ രാജ് ആണ് സംഗീതം. സിനോവ് രാജാണ് കളിമൊഴിയേ എന്ന തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്. രാഹുല്‍ മേനോനാണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. ക്രീയഷയോ മൂവി ഹൗസിന്റെ ബാനറില്‍ ജോസി കാഞ്ഞിരപ്പള്ളി യാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്.

English summary
Namaste India movie Kalamozhiye song out

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X