»   » മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നതിന് മുന്‍പ് ചെറിയൊരു മാറ്റം, നടുവില്‍ നിന്ന് ഒരു പേര് പോയി !!

മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നതിന് മുന്‍പ് ചെറിയൊരു മാറ്റം, നടുവില്‍ നിന്ന് ഒരു പേര് പോയി !!

Posted By: Rohini
Subscribe to Filmibeat Malayalam

അങ്കമാലി ഡയറീസ് എന്ന ചിത്രം മലയാള സിനിമയുടെ ചരിത്രത്തില്‍ ഇടം നേടിക്കഴിഞ്ഞു. അറുപത്തിനാലോളം പുതുമുഖ താരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം മികച്ച വിജയം നേടി എന്നാണ് നാളത്തെ ചരിത്രത്തില്‍ അംങ്കമാലി ഡയറീസ് അറിയപ്പെടുക.

ലിച്ചിക്ക് പിന്നാലെ അങ്കമാലി വഴി അപ്പാനി രവിയും മോഹന്‍ലാല്‍ ചിത്രത്തിലേക്ക്!!!

അങ്കമാലി ഡയറീസിലൂടെ ഒഴുകി വന്നവരില്‍ ഒരു നായികയുമുണ്ട്. ലിച്ചി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അന്ന രേഷ്മ രാജന്‍. ചിത്രത്തിലെ മൂന്ന് നായികമാരില്‍ ഒരാളാണ് ലിച്ചി. മോഹന്‍ലാലിന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കുന്ന സന്തോഷത്തിലാണ് ഇപ്പോള്‍ ലിച്ചി. അതിനുമുന്‍പ് ഒരു ചെറിയ മാറ്റം വരുത്തുന്നു..

എന്താണ് മാറ്റം

പേര് മാറ്റുന്നു.. അതെ ഭാഗ്യം നോക്കിയും ന്യൂമറോളജി നോക്കിയും പലരും പേര് മാറ്റുന്നത് പതിവാണ്. എന്നാല്‍ ലിച്ചി വിളിക്കാനുള്ള സൗകര്യത്തിന് വേണ്ടിയാണ് പേര് മാറ്റുന്നത്. ഭീകരമായ മാറ്റമൊന്നുമില്ല, അന്ന രേഷ്മ രാജന്‍ എന്ന് പേര് ഇനി അന്ന രാജന്‍ എന്ന് മാത്രമാകും.

അന്ന പറയുന്നു

അന്ന തന്നെയാണ് പേര് മാറ്റിയ കാര്യം ആരാധകരെ അറിയിച്ചത്. വിളിക്കാനുള്ള സൗകര്യത്തിന് വേണ്ടിയാണ് അന്ന രേഷ്മ രാജന്‍ എന്ന പേരിന് നടുവില്‍ നിന്ന് രേഷ്മ എന്ന പേര് എടുത്ത് മാറ്റിയത് എന്ന് നടി വ്യക്തമാക്കുന്നു.

ആദ്യ ചിത്രത്തില്‍

ആദ്യ ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡില്‍ രേഷ്മ രാജന്‍ എന്നാണ് പേര് ഉണ്ടായിരുന്നത്. പേര് രേഷ്മ രാജന്‍ എന്നായാലും, അന്ന രാജന്‍ എന്നായാലും അങ്കമാലി ഡയറീസ് കണ്ടവരുടെ മനസ്സില്‍ ലിച്ചി എന്ന പേര് മാത്രമേ നില്‍ക്കൂ.. അത്രയേറെ ആ കഥാപാത്രം സ്വാധീനിക്കുന്നു

ലാലിനൊപ്പം

അന്ന രാജന്‍ എന്ന പേരോടെയാണ് നടി ഇപ്പോള്‍ മോഹന്‍ലാല്‍ ചിത്രത്തിലേക്ക് കടക്കുന്നത്. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ലാല്‍ ജോസും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍ കേന്ദ്ര നായികയാണ് അന്ന.

English summary
Name change for Angamaly Diaries star Lichy

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam